'കഴിക്കടാ കഴിക്ക്....'; കേടായ ഭക്ഷണം ഗ്രൗണ്ട് സ്റ്റാഫിനെ കൊണ്ട് നിർബന്ധിപ്പിച്ച് കഴിപ്പിക്കുന്ന യാത്രക്കാർ; വീഡിയോ വൈറൽ, പിന്നാലെ വിമ‍ർശനം

Published : Jun 16, 2025, 10:51 PM ISTUpdated : Jun 17, 2025, 02:08 PM IST
passengers forcing ground staff to eat bad food at the airport

Synopsis

പൂനെ വിമാനത്താവളത്തില്‍ വച്ച് കൂട്ടം കൂടിയ യാത്രക്കാർ ഗ്രൗണ്ട് സ്റ്റാഫിനെ കൊണ്ട് നിര്‍ബന്ധിപ്പിച്ച് ഭക്ഷണം കഴിപ്പിക്കുന്ന വീഡിയോ വൈറല്‍. 

 

പൂനെ വിമാനത്താവളത്തില്‍ യാത്രക്കാരുടെ ഭാഗത്ത് നിന്നുമുണ്ടായ അസാധാരണ സംഭവം സമൂഹ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനത്തിന് തിരികൊളുത്തി. വിമാനം വൈകിയതിന് തുടര്‍ന്ന് യാത്രക്കാര്‍ക്ക് നല്‍കിയ ഭക്ഷണത്തിന്‍റ ഗുണനിലവാരത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് വിഷയം. ഭക്ഷണം മോശമാണെന്ന് പരാതിപ്പെട്ട സ്‌പൈസ് ജെറ്റ് യാത്രക്കാർ, ജീവനക്കാരോട് മോശമായി പെരുമാറിയെന്ന് പരാതി ഉയര്‍ന്നു. യാത്രക്കാര്‍ തങ്ങൾക്ക് ലഭിച്ച ഭക്ഷണം സ്പൈസ് ജെറ്റ് ഗ്രൗണ്ട് സ്റ്റാഫിനോട് കഴിക്കാന്‍ ആവശ്യപ്പെടുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.

യാത്രക്കാര്‍ ജീവനക്കാരന് ചൂറ്റും കൂടി നിന്ന് തങ്ങൾക്ക് ലഭിച്ച ഭക്ഷണം കഴിക്കാന്‍ ആവശ്യപ്പെടുന്നത് വീഡിയോയില്‍ കാണാം. ഇടയ്ക്ക് വീഡിയോ എടുക്കുന്നില്ലേയെന്ന് യാത്രക്കാര്‍ ചോദിക്കുന്നതും കേൾക്കാം. യാത്രക്കാര്‍ ആക്രോശിക്കുന്നതിനിടെ തന്‍റെ കൈയിലുള്ള ഭക്ഷണം ഗ്രൗണ്ട് സ്റ്റാഫ് കഴിക്കുന്നതും വീഡിയോയില്‍ കാണാം.

 

 

വീഡിയോ വൈറലായതിന് പിന്നാലെ യാത്രക്കാരുടെ ആരോപണങ്ങൾ നിഷേധിച്ച് കൊണ്ട് സ്പൈസ് ജെറ്റ് പ്രസ്തവാന ഇറക്കി. 'സ്‌പൈസ് ജെറ്റിന് മാത്രമല്ല, മറ്റ് നിരവധി എയർലൈനുകൾക്കും ടെർമിനലിനുള്ളിലെ ഉപഭോക്താക്കൾക്കും പാക്കേജ് ചെയ്‌ത ഭക്ഷണം വിതരണം ചെയ്യുന്ന അംഗീകൃത വിൽപ്പനക്കാരനിൽ നിന്നാണ് ഭക്ഷണം കൊണ്ടുവന്നത്,' എന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. തങ്ങളുടെ ഗ്രൗണ്ട് സ്റ്റോഫ് അവരുടെ ജോലി കൃത്യമായും ഉത്സാഹത്തോടെയും കഴിവിന്‍റെ പരമാവധി ഉപയോഗപ്പെടുത്തിയും ചെയ്യുന്നു. വീഡിയോയില്‍ പകര്‍ത്തിയ സംഭവം അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്നും ജീവനക്കാരനോട് കാണിച്ച പെരുമാറ്റം അസ്വീകാര്യവും അപലപനീയമാണെന്നും സ്പൈസ് ജെറ്റ് അധികൃത‍ർ അറിയിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

വീഡിയോ വൈറലായതിന് പിന്നാലെ സമൂഹ മാധ്യമ ഉപയോക്താക്കളും യാത്രക്കാര്‍ക്കെതിരെ രംഗത്തെത്തി. അങ്ങേയറ്റം അപമാനിതനായിട്ടും ജീവനക്കാരന്‍ മാന്യമായും ബഹുമാനത്തോടെയും പ്രൊഫഷണലായുമാണ് പെരുമാറുന്നതെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി. പക്ഷേ, യാത്രക്കാര്‍ ഭക്ഷണം മോശമായതിന് ഗ്രൗണ്ട് സ്റ്റാഫാണ് കുറ്റക്കാരനെന്ന നിലയിലാണ് പെരുമാറിയതെന്നും നെറ്റസണ്‍സ് ചൂണ്ടിക്കാട്ടി. 'മര്യാദയില്ലാത്ത ആളുകൾ' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. 'ജീവനക്കാരോട് എന്തൊരു വൃത്തികെട്ട പെരുമാറ്റം! ഇപ്പോഴത്തെ യാത്രക്കാർക്ക് ഭ്രാന്താണ്' മറ്റൊരു കാഴ്ചക്കാരന്‍ എഴുതി.

PREV
BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ