വിനോദസഞ്ചാരികൾക്ക് നേരെ കലിപൂണ്ട് പാഞ്ഞടുത്ത് കടൽ സിംഹങ്ങൾ; ദൃശ്യങ്ങള്‍ വൈറല്‍ !

Published : Jul 27, 2023, 03:41 PM IST
വിനോദസഞ്ചാരികൾക്ക് നേരെ കലിപൂണ്ട് പാഞ്ഞടുത്ത് കടൽ സിംഹങ്ങൾ; ദൃശ്യങ്ങള്‍ വൈറല്‍ !

Synopsis

ബീച്ചില്‍ ഇറങ്ങിയ സഞ്ചാരികൾ കടൽ സിംഹങ്ങൾക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാൻ ശ്രമിച്ചതാണ് ഇവയെ അസ്വസ്ഥപ്പെടുത്താൻ കാരണമെന്നാണ് പ്രാഥമിക നിരീക്ഷണം. ആക്രമകാരികളായി മാറിയ രണ്ട് കടൽ സിംഹങ്ങൾ ആളുകൾക്ക് നേരെ പാഞ്ഞടുക്കുന്നതും ആളുകളെ ബീച്ചിൽ നിന്നും തുരത്തി ഓടിക്കുന്നതും വീഡിയോയിൽ കാണാം.


പൊതുവിൽ അപകടകാരികളായ ജീവികളായിട്ടല്ല കടൽ സിംഹങ്ങളെ കണക്കാക്കുന്നത്. മനുഷ്യരുമായി ഏറെ സൗഹാർദ്ദപരമായി ഇടപഴകാൻ കഴിവുള്ള ജീവികളാണ് ഇവ. എന്നാൽ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോയിൽ ഇതിന് നേരെ വിപരീതമായ കാര്യമാണ് കാണാൻ കഴിയുക. ഒരു ബീച്ചിൽ എത്തിയ വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണകാരികളായി പാഞ്ഞടുക്കുന്ന കടൽ സിംഹങ്ങളാണ് വീഡിയോയിലെ ദൃശ്യത്തിലുള്ളത്. 

സാൻ ഡിയാഗോയിലെ പ്രശസ്തമായ ലാ ജോല്ല കോവ് ബീച്ചിലാണ് സംഭവം. ബീച്ചിലെത്തിയ വിനോദസഞ്ചാരികൾക്ക് നേരെയാണ് കടൽ സിംഹങ്ങളുടെ അപ്രതീക്ഷിത ആക്രമണമുണ്ടായത്. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയിൽ പ്രധാനമായും രണ്ട് കടൽ സിംഹങ്ങളാണ് ആളുകൾക്ക് നേരെ പാഞ്ഞടുക്കുന്നത്. കടൽ സിംഹങ്ങളുടെ അപ്രതീക്ഷിത പെരുമാറ്റത്തിൽ ഭയന്ന് വിനോദസഞ്ചാരികൾ നിലവിളിച്ച് കൊണ്ട് ഓടുന്നതും വീഡിയോയിൽ കാണാം. 

റാപ്പർ ടേക്ക്ഓഫിന് ആദരാഞ്ജലിയായി ഭീമൻ ടാറ്റൂ !

ഫോൺ മോഷ്ടിച്ച കള്ളനുമായി യുവതി പ്രണയത്തിലായി, പ്രണയം സാമൂഹിക മാധ്യമങ്ങളില്‍ വൈറലുമായി !

കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം നടന്നതെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.  അവധി ദിനം ആഘോഷിക്കാനായി വിനോദസഞ്ചാരികളും പ്രദേശവാസികളും ഉൾപ്പെടെയുള്ളവർ ബീച്ചിൽ തടിച്ചു കൂടിയതിനിടെയാണ് സംഭവങ്ങളുടെ തുടക്കം. ബീച്ചില്‍ ഇറങ്ങിയ സഞ്ചാരികൾ കടൽ സിംഹങ്ങൾക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാൻ ശ്രമിച്ചതാണ് ഇവയെ അസ്വസ്ഥപ്പെടുത്താൻ കാരണമെന്നാണ് പ്രാഥമിക നിരീക്ഷണം. ആക്രമകാരികളായി മാറിയ രണ്ട് കടൽ സിംഹങ്ങൾ ആളുകൾക്ക് നേരെ പാഞ്ഞടുക്കുന്നതും ആളുകളെ ബീച്ചിൽ നിന്നും തുരത്തി ഓടിക്കുന്നതും വീഡിയോയിൽ കാണാം.

അവധി ആഘോഷങ്ങൾക്കും മറ്റുമായി ബീച്ചിലും പരിസരപ്രദേശങ്ങളിലും എത്തുന്നവർ അല്പം കൂടി മാന്യത കാണിക്കണമെന്നും സമുദ്ര ജീവികളെ ബഹുമാനിക്കാൻ പഠിക്കണമെന്നും സംഭവത്തിന് ദൃക്സാക്ഷിയായ ലാ ജോല്ല സ്വദേശിയും ബിസിനസ്സ് ഉടമയുമായ ജാഫെറ്റ് പെരസ് എസ്ട്രാഡ ഫോക്സ് ന്യൂസിനോട് സംസാരിക്കാവെ അഭിപ്രായപ്പെട്ടു. ആളുകൾ കൂട്ടത്തോടെ ബീച്ചിലേക്ക് ഇറങ്ങിയതും ഫോട്ടോയെടുക്കാനും മറ്റും ശ്രമം നടത്തിയതുമാണ് കടല്‍ സിംഹങ്ങളെ ചൊടിപ്പിക്കാൻ കാരണമെന്നാണ് ഇദ്ദേഹം പറയുന്നത്. അവയുടെ ആവാസ വ്യവസ്ഥയിലേക്ക് അനിയന്ത്രിതമായി കടന്ന് കയറിയാൽ അവ പ്രതികരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കടൽ സിംഹങ്ങളുടെ ഇണചേരൽ സമയമാണ് ഇതൊന്നും അതുകൊണ്ടാവാം ആളുകളുടെ അനിയന്ത്രിതമായ കടന്നുകയറ്റം അവയെ അസ്വസ്ഥമാക്കിയതെന്നും  സാമൂഹിക മാധ്യങ്ങളില്‍ ദൃശ്യങ്ങള്‍ തരംഗമായതോടെ ആളുകൾ അഭിപ്രായപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

രാത്രി അഴുക്കുചാലിൽ നിന്നും അവ്യക്തമായ ശബ്ദം, നിലവിളി, ഡെലിവറി ഏജന്റുമാരായ യുവാക്കളുടെ ഇടപെടലിൽ കുട്ടികൾക്ക് പുതുജീവൻ
മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്