'ഒരു പാട് ഉണ്ടകൾ പായിക്കും...'; ഗ്യാസ് സ്റ്റേഷനില്‍ വച്ച് ജോലിക്കാരന്‍റെ നെഞ്ചില്‍ തോക്ക് വച്ച് യുവതി, വീഡിയോ വൈറൽ

Published : Jun 16, 2025, 05:29 PM IST
woman points gun at cng station worker at utterpradesh

Synopsis

വരി തെറ്റിച്ച് എത്തിയ കാർ പിന്നിലേക്ക് മാറ്റിയിടാന്‍ പറഞ്ഞതിനായിരുന്നു യുവതി ജീവക്കാരന് നേരെ തോക്ക് ചൂണ്ടി ആക്രോശിച്ചത്. 

 

യുപിയില്‍ നിന്നുള്ള ഭയപ്പെടുത്തുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. സിഎന്‍ജി ഗ്യാസ് സ്റ്റേഷനില്‍ വച്ച് കാര്‍ പിന്നീലേക്ക് എടുക്കാന്‍ പറഞ്ഞതിന് ജീവനക്കാരനെ പോയന്‍റ് ബ്ലാങ്കില്‍ തോക്ക് ചൂണ്ടി നില്‍ക്കുന്ന യുവതിയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. വീഡിയോ വൈറലായതിന് പിന്നാലെ തോക്ക് പോലീസ് പിടിച്ചെടുത്തെന്നും സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുന്നതായും റിപ്പോര്‍ട്ടുകൾ പറയുന്നു.

യുപിയിലെ ഹര്‍ദോളിയില്‍ ഞായറാഴ്ച വൈകീട്ടാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. സിഎന്‍ജി സ്റ്റേഷനില്‍ എത്തിയ ഒരു കുടുംബത്തിന്‍റെ കാര്‍ നിര തെറ്റിച്ച് ആദ്യം കൊണ്ട് വച്ചു. പിന്നാലെ ഗ്യാസ് സ്റ്റേഷനിലെ തൊഴിലാളിയായ രജനീഷ് കുമാര്‍ കാര്‍ പിന്നിലേക്ക് എടുക്കാന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടു. കാറിലുണ്ടായിരുന്നു കുടുംബനാഥനായ ഈഷാ ഖാന്‍ കാറില്‍ നിന്നും പുറത്തിറങ്ങി ജോലിക്കാരന് നേരെ തട്ടിക്കയറി.

 

 

ഇതോടെ ഗ്യാസ് സ്റ്റേഷനിലെ മറ്റ് തൊഴിലാളികളെല്ലാവരും ഒത്തുകൂടി. ഈ സമയം കാറിലുണ്ടായിരുന്ന ഒരു യുവതി ചാടി ഇറങ്ങുകയും രജനീഷ് കുമാറിന്‍റെ നെഞ്ചില്‍ തോക്ക് വച്ച് ഭീഷണി മുഴക്കി. 'ഞാന്‍ ഒരു പാട് ബുള്ളറ്റുകൾ പായിക്കും അത് നിങ്ങളുടെ കുടുംബത്തിന് പോലും നിങ്ങളെ തിരിച്ചറിയാന്‍ പറ്റാതെയാക്കും' അരീബാ ഖാന്‍ ആക്രോശിച്ചു. മറ്റ് ജീവനക്കാര്‍ അരീബയെ സമാധാനിപ്പിക്കുകയും കാറിലേക്ക് തിരിച്ചയക്കുകയുമായിരുന്നു.

വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. സംഭവത്തില്‍ രജനീഷ് കുമാര്‍ പോലീസില്‍ പരാതി നല്‍കി. പിന്നലെ പോലീസ് അരീബാ ഖാന്‍റെ കൈയില്‍‌ നിന്നും അനധികൃതമായി സൂക്ഷിച്ച തോക്ക് പിടിച്ചെടുക്കുകയും ചെയ്തു. സംഭവത്തില്‍ പോലീസ് ഈഷാ ഖാനും ഭാര്യയ്ക്കും മകൾ അരീബാ ഖാനും കസ്റ്റഡിയിലെടുക്കുകയും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും റിപ്പോര്‍ട്ടുകൾ പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?