'അയാൾ വിവസ്ത്രനായിരുന്നു. രക്തത്തിൽ കുളിച്ച് കിടന്നു'; അയർലൻഡിൽ വംശീയാക്രമണം നേരിട്ട ഇന്ത്യക്കാരനെ രക്ഷിച്ച് യുവതി, വീഡിയോ

Published : Jul 24, 2025, 08:59 AM IST
woman rescues an Indian man who faced a racial attack in Ireland

Synopsis

ആമസോണില്‍ ജോലി കിട്ടി ഒരാഴ്ച മുമ്പാണ് ഇന്ത്യന്‍ വംശജന്‍ അയർലന്‍ഡിലെത്തിയതെന്നും യുവതി വീഡിയോയില്‍ പറയുന്നു. 

 

ലോകമെമ്പാടുനിന്നും അടുത്ത കാലത്തായി വംശീയവാദങ്ങള്‍ക്ക് ശക്തി പകരുന്ന കാഴ്ചയാണ് പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം അയർലെന്‍ഡിൽ നിന്നും ഒരു ഇന്ത്യക്കാരനെ ഐറിഷ് വംശീയ വാദികൾ അക്രമിച്ചെന്ന് ഒരു യുവതി വൈകാരികമായി പറയുന്ന ഒരു വീഡിയോ പങ്കുവയ്ക്കപ്പെട്ടു. ജെന്നിഫർ മുറെ എന്ന യുവതിയാണ് താന്‍ കണ്ട കാഴ്ച വിവരിച്ച് ഫേസ്ബുക്കില്‍ വീഡിയോ പങ്കുവച്ചത്.

അയർലന്‍ഡിലെ ഡബ്ലിനിലെ പ്രാന്തപ്രദേശമായ ടാലയിൽ ഒരു കൂട്ടം കൗമാരക്കാർ ഇന്ത്യക്കാരനെ ആക്രമിച്ച് മരണാസന്നനായി ഉപേക്ഷിച്ചെന്ന് ജെന്നിഫർ മുറെ തന്‍റെ വീഡിയോയില്‍ വികാരാധീനയായി പറയുന്നു. താന്‍ കണ്ടത് ഒരു ഒറ്റപ്പെട്ട സംഭവമല്ലായിരുന്നെന്നും സമീപകാലത്ത് ഏറ്റവും കുറഞ്ഞത് നാല് ഇന്ത്യക്കാരെയെങ്കിലും കൗമാരക്കാരുടെ ഈ സംഘം ലക്ഷ്യം വച്ചിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തി. ശനിയാഴ്ച വൈകുന്നേരം 6 മണിയോടെ താൻ കാറോടിച്ച് പോകുന്നതിനിടെയാണ് പൂര്‍ണ്ണമായും രക്തത്തില്‍ കുളിച്ച് കിടക്കുന്ന ഒരു മനുഷ്യനെ കണ്ടത്. 'ദയവായി എന്നെ രക്ഷിക്കൂ' എന്ന അയാൾ യാചിച്ചെന്നും തുടര്‍ന്ന് താന്‍ കാര്‍ പാര്‍ക്ക് ചെയ്ത് പോലീസിനെയും ആംബുലന്‍സിനെയും വിളിച്ചെന്നും അവര്‍ പറയുന്നു.

പന്ത്രണ്ടും പതിനാലും വയസുള്ള കൗമാരക്കാരാണ് അക്രമികളെന്നും അക്രമണത്തെ ന്യായീകരിക്കാന്‍ അയാൾ പീഡോഫൈനാണെന്ന് കൗമാരക്കാര്‍ ആരോപിച്ചെന്നും ജെന്നിഫര്‍ വീഡിയോയില്‍ പറയുന്നു. എന്നാല്‍, താന്‍ രക്ഷപ്പെടുത്തിയ ഇന്ത്യന്‍ വംശജന്‍ ഒരു നല്ല വ്യക്തിയാണെന്നും മാന്യനും സൗമ്യനുമാണെന്നും അവര്‍ ഉറപ്പിച്ച് പറയുന്നു. വംശീയ ആക്രമണങ്ങൾക്ക് മറതീര്‍ക്കുന്നതിനാണ് അയാൾ പീഡോഫൈനാണെന്ന് കൗമാരക്കാര്‍ ആരോപിച്ചത്. ആമസോണിൽ ജോലി ലഭിച്ചതിനെ തുടര്‍ന്ന് ഒരു ആഴ്ച മുമ്പാണ് അയാൾ അയർലണ്ടിലെത്തിയത്. ഇന്ത്യയിലെ മികച്ച കോളേജുകളിൽ ഒന്നിൽ നിന്ന് ബിരുദം നേടിയ അദ്ദേഹത്തിന് ഭാര്യയും 11 മാസം പ്രായമുള്ള കുഞ്ഞുമുണ്ടെന്നും ജെന്നിഫര്‍ കൂട്ടിച്ചേര്‍ത്തു.

ആക്രമണത്തെ കുറിച്ച് വിവരിക്കവെ ജെന്നിഫര്‍ വിതുമ്പിക്കരഞ്ഞു. ക്ഷേത്രത്തിലേക്ക് പ്രാര്‍ത്ഥയ്ക്കായി പോകുന്നതിനിടെ ഐറിഷ് കൗമാരക്കാര്‍ അദ്ദേഹത്തെ പിന്നില്‍ നിന്നും അക്രമിക്കുകയായിരുന്നു. മൂര്‍ച്ചയുള്ള ആയുധമുപയോഗിച്ച് പിന്നില്‍ നിന്നും തലയ്ക്ക് അടിച്ചതിനാല്‍ അദ്ദേഹം രക്തത്തില്‍ കുളിച്ചാണ് കിടന്നത്. ഏതാണ്ട് ഒരു മണിക്കൂര്‍ അയാളുടെ കൂടെ താനുണ്ടായിരുന്നെന്നും ആ സമയമത്രയും അയാളുടെ മൂക്കില്‍ നിന്നും രക്തം ഒഴുകിക്കൊണ്ടിരുന്നെന്നും ജെന്നിഫര്‍ വീഡിയോയില്‍ പറയുന്നു. വീണ് കിടന്ന അയാളെ വിവസ്ത്രനാക്കിയ അവര്‍ അയാളുടെ കൈയിലുണ്ടായിരുന്നതെല്ലാം മോഷ്ടിച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അയാളുടെ നഗ്നത മറയ്ക്കാന്‍ താന്‍ കാറിലിരുന്ന ഒരു പുതുപ്പ് നല്‍കി ആംബുലന്‍സ് വരുന്നത് വരെ ഏതാണ്ട് ഒരു മണിക്കൂറോളം നേരം താന്‍ അയാളുടെ കൂടെയിരുന്നെന്നും പറയുമ്പോൾ ജെന്നിഫര്‍ പെട്ടിക്കരഞ്ഞു. ഇന്ത്യന്‍ വംശജര്‍ക്ക് നേരെ യൂറോപ്പിലും യുഎസിലും വംശീയ ആക്രമണങ്ങൾ ശക്തമാകുകയാണെന്ന് നേരത്തെ തന്നെ പരാതികൾ ഉയര്‍ന്നിരുന്നു.

 

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ