വിവാഹത്തിന് ക്ഷണം വീട്ടുകാർക്കല്ല, നായക്കുട്ടിക്ക്! വെറ്ററിനറി ഡോക്ടറുടെ മകളുടെ 'സ്പെഷ്യൽ' കല്യാണക്കുറി വൈറൽ

Published : Feb 28, 2026, 11:34 AM IST
viral wedding invitation

Synopsis

ഒരു വെറ്ററിനറി ഡോക്ടർ തന്റെ മകളുടെ വിവാഹത്തിന് ക്ഷണക്കത്ത് അയച്ചത് വീട്ടിലെ വളർത്തുനായയുടെ പേരിൽ. 'ചികോരി' എന്ന നായയുടെ ഉടമ ഈ കന്നഡ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് സംഭവം വൈറലായിരിക്കുന്നത്. 

വളർത്തുമൃ​ഗങ്ങളെ ഇന്ന് പലരും വീട്ടിലെ അം​ഗങ്ങളെ പോലെ തന്നെയാണ് കാണുന്നത്. അത് തെളിയിക്കുന്ന അനേകം വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുമുണ്ട്. അതുപോലെ, സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചിരി പടർത്തുന്നത് ഒരു പ്രത്യേക വിവാഹക്ഷണക്കത്താണ്. സാധാരണയായി വീട്ടിലെ കാരണവർക്കോ കുടുംബാംഗങ്ങൾക്കോ ആണ് കല്യാണക്കുറികൾ വരാറുള്ളത്. എന്നാൽ, ഇവിടെ ക്ഷണം ലഭിച്ചത് വീട്ടിലെ 'ചികോരി' എന്ന നായക്കുട്ടിക്കാണ്. അതെ, സംഭവം ഉള്ളതാണ്! @Sunidiee എന്ന എക്സ് (ട്വിറ്റർ) യൂസറാണ് തന്റെ വളർത്തുമൃഗത്തിന് ലഭിച്ച ഈ അപൂർവമായ ക്ഷണം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. അവരുടെ ഫാമിലി വെറ്ററിനറി ഡോക്ടറാണ് തന്റെ മകളുടെ വിവാഹത്തിന് ഇത്തരത്തിൽ വേറിട്ട ഒരു കല്ല്യാണക്കുറി അയച്ചിരിക്കുന്നത്.

കന്നഡ ഭാഷയിലുള്ള ഈ ക്ഷണക്കത്തിൽ പേര് എഴുതേണ്ട സ്ഥാനത്ത് 'ശ്രീമതി/ശ്രീ/കുമാരി ചികോരിയും കുടുംബവും' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 'മധുരമായ സൗഹൃദത്തോടും സ്നേഹത്തോടും കൂടി ഈ വിവാഹവീട്ടിൽ നമുക്ക് ഒത്തുചേരാം' എന്നും കത്തിൽ കുറിച്ചിട്ടുണ്ട്. 'ഞങ്ങളുടെ ഡോക്ടർ മകളുടെ വിവാഹത്തിന് ക്ഷണക്കത്ത് അയച്ചത് ഞങ്ങളുടെ നായയുടെ പേരിലാണ്. ഇത് എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു' എന്നാണ് സോഷ്യൽ മീഡിയയിൽ കത്തിന്റെ ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്.

 

 

ഈ പോസ്റ്റ് പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ നൂറുകണക്കിന് ആളുകളാണ് ഇത് കണ്ടത്. മൃഗസ്നേഹികൾക്കിടയിലും ഈ പോസ്റ്റ് വലിയ ചർച്ചയായിട്ടുണ്ട്. അനേകങ്ങളാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. 'ഇത് ശരിക്കും 'പോസം' (Pawsome) ആയിട്ടുണ്ട്' എന്നാണ് ഒരാൾ കുറിച്ചത്. 'തന്റെ തൊഴിലിനോട് ഇത്രയും വിശ്വസ്തതയുള്ള മറ്റൊരു ഡോക്ടറെ കണ്ടിട്ടില്ല' എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. 'നായയുടെ പേര് വളരെ മനോഹരമാണ്' എന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ, തന്റെ വളർത്തുമൃഗത്തിന് ക്ലിനിക്ക് ഉദ്ഘാടനത്തിന് ലഭിച്ച സമാനമായ ക്ഷണം മറ്റൊരാൾ പങ്കുവെച്ചു.

 

PREV
Read more Articles on
click me!

Recommended Stories

ജപ്പാനിലെ ക്ഷേത്രങ്ങളിൽ ഇനി എഐ റോബോട്ട് സന്യാസിയും; 'ബുദ്ധറോയിഡ്' വിപ്ലവത്തിന് തുടക്കം
പൈജാമയ്ക്ക് യുഎസ് വിമാനത്താവളത്തിൽ വിലക്കുണ്ടോ? എന്താണ് യാഥാർത്ഥ്യം?