പൈജാമയ്ക്ക് യുഎസ് വിമാനത്താവളത്തിൽ വിലക്കുണ്ടോ? എന്താണ് യാഥാർത്ഥ്യം?

Published : Feb 27, 2026, 01:55 PM IST
Pyjama

Synopsis

വിമാനയാത്രയിൽ പൈജാമ നിരോധിച്ചുവെന്ന തരത്തിൽ ടാംപ ഇന്‍റർനാഷണൽ എയർപോർട്ട് പങ്കുവെച്ച തമാശ പോസ്റ്റ് വലിയ ചർച്ചകൾക്ക് വഴിവെച്ചു. എന്നാൽ, ഇത് ഫോളോവേഴ്‌സുമായി സംവദിക്കാനുള്ള ഒരു തമാശ മാത്രമായിരുന്നുവെന്നും  ഇഷ്ടമുള്ള വസ്ത്രം ധരിക്കാമെന്നും അധികൃതർ.

 

വിമാനയാത്രയ്ക്കിടെ യാത്രക്കാർ പൈജാമ ധരിക്കുന്നതിന് വിലക്കേർപ്പെടുത്തുന്നുവെന്ന തരത്തിൽ അമേരിക്കയിലെ ടാംപ ഇന്‍റർനാഷണൽ എയർപോർട്ട് പങ്കുവെച്ച സമൂഹ മാധ്യമ പോസ്റ്റ് വലിയ ചർച്ചകൾക്കും ആശയക്കുഴപ്പങ്ങൾക്കും വഴിവെച്ചിരുന്നു. എന്നാൽ, ഈ വാർത്തയിലെ സത്യാവസ്ഥയെന്തെന്ന് എയർപോർട്ട് അധികൃതർ തന്നെ വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ.

പോസ്റ്റ് ഉണ്ടാക്കിയ പൊല്ലാപ്പ്

വിമാനത്താവളത്തിനുള്ളിൽ പ്രശസ്തമായ 'ക്രോക്സ്' പാദരക്ഷകൾ നിരോധിച്ചുവെന്ന തമാശ പോസ്റ്റിന് പിന്നാലെയാണ്, പൈജാമയും നിരോധിക്കുമെന്ന് ടാംപ എയർപോർട്ട് 'എക്സ്' (ട്വിറ്റർ) വഴി പ്രഖ്യാപിച്ചത്. "ഞങ്ങൾ കണ്ടു മടുത്തു, ഈ ഭ്രാന്ത് ഇന്ന് അവസാനിക്കുന്നു" എന്ന രീതിയിലുള്ള പോസ്റ്റ് നിമിഷനേരം കൊണ്ട് വൈറലായി.

 

 

ഈ വാർത്ത വലിയ ചർച്ചകൾക്ക് തുടക്കമിട്ടു. യാത്രക്കാരോട് വിമാനക്കമ്പനികൾ വേണ്ടത്ര മര്യാദ കാണിക്കുന്നില്ലെന്നും, അങ്ങനെയാണെങ്കിൽ തങ്ങൾ തങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ യാത്ര ചെയ്യുമെന്നും ഒരു വിഭാഗം ആളുകൾ പ്രതികരിച്ചു. അതേസമയം, "സ്വെറ്റ് പാന്‍റുകൾ പൈജാമയുടെ കൂട്ടത്തിൽപ്പെടുമോ?" എന്ന് മറ്റുചിലർ സംശയം ഉന്നയിച്ചു. ഈ പോസ്റ്റിനോടുള്ള പ്രതിഷേധ സൂചകമായി പൈജാമ ധരിച്ച് യാത്ര ചെയ്യുമെന്ന് ഒരു യാത്രക്കാരൻ കുറിക്കുകയും ചെയ്തു.

വിശദീകരണവുമായി വിമാനത്താവളം

ചർച്ചകൾ വലിയ രീതിയിൽ ഉയർന്നതോടെ ടാംപ എയർപോർട്ട് അധികൃതർ വിശദീകരണവുമായി രംഗത്തെത്തി. ഫോളോവേഴ്‌സുമായി സംവദിക്കുന്നതിന്‍റെ ഭാഗമായി പതിവായി പങ്കുവെക്കാറുള്ള തമാശരൂപേണയുള്ള ഒരു പോസ്റ്റ് മാത്രമായിരുന്നു ഇതെന്നും, അത്തരത്തിലുള്ള യാതൊരുവിധത്തിലുള്ള ഔദ്യോഗിക നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടില്ലെന്നും അവർ വ്യക്തമാക്കി. യാത്രക്കാർക്ക് പൈജാമ ഉൾപ്പെടെ തങ്ങൾക്ക് ഏറ്റവും സൗകര്യപ്രദമായ വസ്ത്രങ്ങൾ ധരിച്ച് യാത്ര ചെയ്യാമെന്നും ഒപ്പം ഓൺലൈൻ തമാശകളെ പിന്തുണയ്ക്കുന്നവർക്ക് നന്ദി അറിയിക്കുന്നതായും അധികൃതർ കൂട്ടിച്ചേർത്തു.

PREV
Read more Articles on
click me!

Recommended Stories

അസാധാരണ വലുപ്പവും ഭാരവും; ന്യൂയോർക്കിൽ ജനിച്ച നവജാത ശിശുവിന് ഭാരം 5.9 കിലോഗ്രം, കുട്ടിയെ കണ്ട അച്ഛനുമമ്മയും അമ്പരന്നു!
പുനർവിവാഹത്തിന് തന്‍റെ സമ്പാദ്യം മോഷ്ടിച്ച അച്ഛനെതിരെ കേസ് കൊടുത്ത് 10 വയസുകാരൻ; മൊത്തം തുകയും തിരികെ നൽകാൻ കോടതി