ഓഫീസ് സമയം കഴിഞ്ഞാലും അനുവാദം ചോദിക്കാതെ ഇറങ്ങാനാവില്ല, ജീവനക്കാരന് താക്കീത്; പോസ്റ്റ്

Published : Sep 19, 2026, 05:39 PM IST
man disappointed

Synopsis

മുമ്പേ ജോലി ചെയ്യുന്ന എല്ലാവരും ഈ രീതി പിന്തുടരുന്നുണ്ടെന്നും അതിനാൽ നിങ്ങളും അത് പാലിക്കണമെന്നുമാണ് ജീവനക്കാരന് ലഭിച്ച മറുപടി. എന്നാൽ ഇതൊരു അനാവശ്യ കീഴ്വഴക്കമാണെന്നാണ് ജീവനക്കാരന്റെ വാദം.

കൃത്യസമയത്ത് ഓഫീസിൽ നിന്നും ഇറങ്ങിയതിന് സീനിയർ ഉദ്യോഗസ്ഥരിൽ നിന്നും താക്കീത് ലഭിച്ചതായി യുവാവ്. റെഡ്ഡിറ്റിലാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. എല്ലാ ജോലികളും തീർത്ത്, ജോലി സമയം കഴിഞ്ഞ ശേഷം മാത്രം ഓഫീസ് വിടുമ്പോൾ പോലും മുതിർന്ന ഉദ്യോഗസ്ഥരെ വിവരം അറിയിക്കണമെന്നാണത്രെ ഇവിടുത്തെ രീതി. ഒരു ​ഗവ. കമ്പനിയിൽ കരാർ അടിസ്ഥാനത്തിൽ ഒന്നര വർഷമായി ജോലി ചെയ്യുകയാണ് താനെന്നാണ് യുവാവ് പറയുന്നത്. ജോലി തൃപ്തികരമായാൽ ഭാവിയിൽ സ്ഥിരപ്പെടുത്താൻ സാധ്യതയുള്ള തസ്തികയാണിത്.

എന്നാൽ, വകുപ്പ് മേധാവിയെ അറിയിച്ച ശേഷമേ മുതിർന്ന ഉദ്യോഗസ്ഥർ പോലും ഓഫീസിൽ നിന്ന് പോകാറുള്ളൂ എന്നതാണ് ഇവിടുത്തെ രീതി. കൂടാതെ 15 മുതൽ 20 മിനിറ്റ് വരെ വൈകിയെത്തിയാലും ജീവനക്കാർ ഗ്രൂപ്പിൽ വിവരം അറിയിക്കണം. മുൻകൂട്ടി അറിയിക്കാതെ ഓഫീസ് വിട്ടു എന്ന കാരണത്താൽ ജീവനക്കാരന് ഔദ്യോഗികമായി മുന്നറിയിപ്പ് ലഭിക്കുകയായിരുന്നു. ജോലി ബാക്കിയുണ്ടെങ്കിൽ സമയം വൈകിയാലും താൻ ഓഫീസിൽ നിന്ന് ജോലി തീർക്കാറുണ്ടെന്നും, എന്നാൽ കൃത്യസമയത്ത് ജോലി തീർത്തിട്ടും ദിവസേന അനുവാദം ചോദിക്കേണ്ടതിന്റെ ആവശ്യകതയെന്താണ് എന്നാണ് ജീവനക്കാരൻ ചോദിക്കുന്നത്.

മുമ്പേ ജോലി ചെയ്യുന്ന എല്ലാവരും ഈ രീതി പിന്തുടരുന്നുണ്ടെന്നും അതിനാൽ നിങ്ങളും അത് പാലിക്കണമെന്നുമാണ് ജീവനക്കാരന് ലഭിച്ച മറുപടി. എന്നാൽ ഇതൊരു അനാവശ്യ കീഴ്വഴക്കമാണെന്നാണ് ജീവനക്കാരന്റെ വാദം. ഈ പോസ്റ്റിന് താഴെ നിരവധി പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്.

'നിങ്ങൾക്ക് രണ്ട് വഴികളാണുള്ളത്, ഒന്നുകിൽ ഇത് അനുസരിക്കുക, അല്ലെങ്കിൽ മറ്റൊരു ജോലി കണ്ടെത്തുക' എന്ന് ഒരാൾ കമന്റ് ചെയ്തു. ഈ ജോലിസ്ഥലം തികച്ചും 'ടോക്സിക്' ആണെന്നും താനാണെങ്കിൽ കോൺട്രാക്ട് അവസാനിപ്പിച്ചു പോരുമായിരുന്നു എന്നും മറ്റൊരാൾ അഭിപ്രായപ്പെട്ടു. 'എൻ്റെ ആദ്യ കമ്പനിയിൽ മാപ്പ് ചോദിച്ചുകൊണ്ട് ഇമെയിൽ അയക്കാൻ ആവശ്യപ്പെട്ടപ്പോൾ, ഞാൻ അന്ന് തന്നെ രാജി ഇമെയിൽ ആണ് അയച്ചത്' എന്നാണ് മറ്റൊരാൾ‌ പറഞ്ഞത്.

PREV
Read more Articles on
click me!

Recommended Stories

മുൻ ജീവനക്കാരനിൽ നിന്ന് 1.67 ലക്ഷം രൂപ ആവശ്യപ്പെട്ട് കമ്പനി; എന്ത് ചെയ്യാനാകുമെന്ന് പോസ്റ്റ്
ജോലി കിട്ടി രണ്ടര മണിക്കൂറിനുള്ളിൽ യുവാവിനെ പറഞ്ഞുവിട്ടു, കാരണം വ്യക്തിശുചിത്വമില്ലാത്തതെന്ന് അധികൃതർ