മനുഷ്യർക്ക് വാൽ ഉണ്ടായിരുന്നെങ്കിൽ എന്തായിരുന്നേനെ ഉപയോഗം?

Published : Oct 26, 2022, 03:19 PM ISTUpdated : Oct 26, 2022, 03:20 PM IST
മനുഷ്യർക്ക് വാൽ ഉണ്ടായിരുന്നെങ്കിൽ എന്തായിരുന്നേനെ ഉപയോഗം?

Synopsis

അതുകൊണ്ട് മനുഷ്യർക്ക് വാലുകൾ ഉണ്ടായിരുന്നെങ്കിൽ അത് എന്തെങ്കിലും ആവശ്യത്തിനുള്ളതായിരിക്കില്ല എന്നാണ് പീറ്റർ കാപ്പെലറിന്റെ അഭിപ്രായം.

വാലുള്ള മനുഷ്യരെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? മനുഷ്യശരീരത്തിൽ ഒരു വാൽ കൂടി ഉണ്ടായിരുന്നെങ്കിൽ അതുകൊണ്ട് എന്തായിരുന്നിരിക്കും ചെയ്യുക? ഇപ്പോൾ നമ്മുടെ ശരീരത്തിലുള്ള ഓരോ അവയവങ്ങൾക്കും അതിന്റേതായ ധർമ്മമുണ്ട്. ഒരു വിരലിനു പോലും ഒഴിച്ചുകൂടാൻ ആകാത്ത പ്രാധാന്യമാണ് നമ്മുടെ ശരീരത്തിൽ ഉള്ളത്. അപ്പോൾ മനുഷ്യർക്ക് വാൽ കൂടി ഉണ്ടായിരുന്നെങ്കിൽ എങ്ങനെയിരുന്നേനെ? ചിരിച്ചു തള്ളേണ്ട. കാരണം നമ്മുടെ പൂർവികർ വാലുകൾ ഉള്ളവരായിരുന്നു. 

മനുഷ്യന്റെ പരിണാമത്തിലേക്ക് നോക്കുമ്പോൾ, നമ്മുടെ വിദൂര പ്രൈമേറ്റ് പൂർവ്വികർക്ക് ഒരുതരം വാൽ ഉണ്ടായിരുന്നു.  ഏകദേശം 25 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്, നമ്മുടെ നേരിട്ടുള്ള വംശത്തിൽ വാലുകൾ അപ്രത്യക്ഷമായി. എന്നാൽ അപൂർവ സന്ദർഭങ്ങളിൽ ഇപ്പോഴും, സ്‌പൈന ബൈഫിഡ (നട്ടെല്ലിന് വിടവോടെ ഒരു കുഞ്ഞ് ജനിക്കുന്ന അവസ്ഥ )  ഉള്ള കുഞ്ഞുങ്ങൾ ഇപ്പോഴും ജനിക്കുന്നുണ്ട്. ഈ മാംസളമായ വളർച്ചയിൽ പലപ്പോഴും പേശികളും ബന്ധിത ടിഷ്യൂകളും രക്തക്കുഴലുകളും അടങ്ങിയിരിക്കുന്നു, പക്ഷേ അസ്ഥിയോ തരുണാസ്ഥിയോ ഇല്ല. അവ പ്രവർത്തനക്ഷമവുമല്ല. അതുകൊണ്ടുതന്നെ ജനനത്തിനു ശേഷം ഇത് സാധാരണയായി നീക്കം ചെയ്യപ്പെടും.

തെക്ക്, മധ്യ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ചില ഇനം കുരങ്ങുകൾക്ക് പ്രീഹെൻസൈൽ വാലുകൾ ആണ് ഉള്ളത്. ഈ വാലുകൾ ഉപയോഗിച്ച് അവയ്ക്ക് വസ്തുക്കളെ ഗ്രഹിക്കാൻ കഴിയും. കൂടാതെ അവയ്ക്ക് വാലുകൾ ഉപയോഗിച്ച് മരത്തിൽ ചുറ്റാനും വളയാനും തൂങ്ങാനും ഒക്കെ കഴിയും. ന്യൂ വേൾഡ്കുരങ്ങുകൾ എന്ന് വിളിക്കപ്പെടുന്നു ഇത് യൂറോപ്യൻ കോളനിക്കാർ രൂപപ്പെടുത്തിയതും പിന്നീട് ശാസ്ത്രജ്ഞർ കണ്ടെത്തിയതുമാണ്. എന്നാൽ പരിണാമ വൃക്ഷത്തിൽ മനുഷ്യനുമായി ഏറ്റവും അടുത്ത വാലുള്ള ബന്ധുക്കൾ ആഫ്രിക്ക, ഏഷ്യ, തെക്കൻ യൂറോപ്പ് എന്നിവിടങ്ങളിൽ കഴിയുന്ന കുരങ്ങുകളാണ്, അതായത് ബാബൂണുകൾ, മക്കാക്കുകൾ എന്നിവ. അവയുടെ വാലുകൾ സന്തുലിതാവസ്ഥയ്ക്കായി ഉപയോഗിക്കുന്നു. അവയ്‌ക്കൊന്നും പ്രീഹെൻസൈൽ വാലില്ല, കാരണം അത് കുടുംബവൃക്ഷത്തിൽ ഒരു പടി പിന്നോട്ട് പോയതായി ജർമ്മനിയിലെ ഗോട്ടിംഗൻ യൂണിവേഴ്‌സിറ്റിയിലെ പരിണാമ നരവംശശാസ്ത്രജ്ഞനായ പീറ്റർ കാപ്പെലർ പറഞ്ഞതായി ലൈവ് സയൻസ് റിപ്പോർട്ട് ചെയ്യുന്നു. 

അതുകൊണ്ട് മനുഷ്യർക്ക് വാലുകൾ ഉണ്ടായിരുന്നെങ്കിൽ അത് എന്തെങ്കിലും ആവശ്യത്തിനുള്ളതായിരിക്കില്ല എന്നാണ് പീറ്റർ കാപ്പെലറിന്റെ അഭിപ്രായം. എന്നു കരുതി ഉപയോഗശൂന്യമാകുമെന്ന് അർത്ഥമാക്കേണ്ടതില്ലെന്ന് കപ്പലെർ പറഞ്ഞു. ഊഷ്മളതയ്ക്കായി നമുക്ക് ചുറ്റും പൊതിയാൻ മക്കാക്കിന്റെ പോലെ നീളമുള്ള, രോമമുള്ള വാൽ ഉപയോഗപ്രദമാകും. കൊഴുപ്പ് സംഭരിക്കുന്നതിനുള്ള സംവിധാനമായും നമ്മുടെ വാലുകൾ ഉപയോഗപ്രദമാകും എന്നും പറയുന്നു.

PREV
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ