പാസ്‌പോർട്ടിലെ ആ സ്വർണ്ണ ചതുരം എന്താണ്? സോഷ്യൽ മീഡിയയിൽ വൈറലായി പോസ്റ്റ്!

Published : Jun 14, 2026, 05:09 PM IST
viral post

Synopsis

പുതിയ പാസ്‌പോർട്ടിലെ സ്വർണ്ണ ചതുര ചിഹ്നത്തെക്കുറിച്ച് ഒരു എക്സ് യൂസർ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുന്നത്. പൂജ എന്ന യുവതിയാണ് ഇത് എന്താണ് എന്ന് ചോദിച്ചുകൊണ്ട് പോസ്റ്റിട്ടിരിക്കുന്നത്. 

പുതുക്കിയെടുത്ത പാസ്‌പോർട്ടിന്റെ മുൻകവറിൽ ചെറിയൊരു സ്വർണ്ണ ചതുര ചിഹ്നം കണ്ട് കൗതുകം തോന്നിയ പൂജ എന്ന എക്സ് യൂസറിന്റെ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുന്നത്. മുൻപുണ്ടായിരുന്ന പാസ്‌പോർട്ടിൽ ഇല്ലാതിരുന്ന ഈ പുതിയ മാറ്റം എന്താണെന്ന് മനസ്സിലാകാതെയാണ് അവർ പോസ്റ്റിട്ടത്.

ഇത് പുതിയ സുരക്ഷാ ഫീച്ചറാണോ, രഹസ്യ ട്രാക്കിംഗ് ഉപകരണമാണോ, അതോ അതിർത്തികളിൽ പരിശോധനയ്ക്ക് ഉപയോഗിക്കുന്ന ഒന്നാണോ എന്നായിരുന്നു പൂജയുടെ സംശയം. പരിചയസമ്പന്നരായ യാത്രക്കാരും സാങ്കേതിക വിദഗ്ദ്ധരും ഇതിന്റെ ചുരുളഴിക്കാൻ മുന്നോട്ടുവന്നതോടെ പോസ്റ്റ് തന്നെ ശ്രദ്ധിക്കപ്പെട്ടു. ഈ സ്വർണ്ണ ചതുരം അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട ബയോമെട്രിക് ചിഹ്നമാണെന്നും, ഇത് പാസ്‌പോർട്ടിനുള്ളിൽ ഒരു മൈക്രോചിപ്പ് അടങ്ങിയിരിക്കുന്നുവെന്നതിന്റെ സൂചനയാണെന്നും പലരും കമന്റുകളിലൂടെ വ്യക്തമാക്കി.

പഴയ പാസ്‌പോർട്ടുകൾ പരമ്പരാഗതമായ നോൺ-ഇലക്ട്രോണിക് പതിപ്പുകൾ ആയിരുന്നതിനാലാണ് അവയിൽ ഈ ചിഹ്നം ഇല്ലാതിരുന്നതെന്ന് യാത്രക്കാർ വിശദീകരിച്ചു. അതിർത്തി നിയന്ത്രണ കേന്ദ്രങ്ങളിൽ യാത്രാവിവരങ്ങൾ ഡിജിറ്റലായി കൈമാറുന്നതിനും അവയുടെ ആധികാരികത പരിശോധിക്കുന്നതിനുമായി ഇതിൽ ഒരു NFC അല്ലെങ്കിൽ RFID ചിപ്പ് ഉപയോഗിക്കുന്നുവെന്ന് മറ്റ് ചിലരും ചൂണ്ടിക്കാട്ടി.

 

 

ആധുനികവൽക്കരിക്കുന്നതിന്റെയും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെയും ഭാഗമായാണ് ഈ മാറ്റം കൊണ്ടുവന്നിട്ടുള്ളതെന്നും, ഡിജിറ്റൽ സൗകര്യങ്ങളുള്ള ഇത്തരം മെഷീൻ റീഡബിൾ ഡോക്യുമെന്റുകൾ ഇപ്പോൾ ആഗോളതലത്തിൽ തന്നെ മാനദണ്ഡമായി മാറിയിരിക്കുകയാണെന്നും പ്രതികരണങ്ങളിൽ ആളുകൾ കൂട്ടിച്ചേർത്തു.

PREV
Read more Articles on
click me!

Recommended Stories

22 വർഷങ്ങൾക്ക് മുമ്പ് നാടുവിട്ട 9 -കാരി തിരികെ വീട്ടിൽ, ഓടിപ്പോയത് ഷവർ‌ ജെൽ കുപ്പി പൊട്ടിച്ചതിന്
നാട്ടിൽ പ്രായമായ മാതാപിതാക്കൾ, ജർമ്മനിയിൽ ജീവിതവും ജോലിയും സുഖം, മടങ്ങി വരണോ? ചോദ്യവുമായി യുവാവ്