വാട്സ് ആപ്പ് മെസ്സേജ് തുറന്ന് നോക്കി: മുൻ അധ്യാപികയുടെ അക്കൗണ്ടിൽ നിന്ന് പോയത് 21 ലക്ഷം

Published : Aug 24, 2022, 03:46 PM IST
വാട്സ് ആപ്പ് മെസ്സേജ് തുറന്ന് നോക്കി: മുൻ അധ്യാപികയുടെ അക്കൗണ്ടിൽ നിന്ന് പോയത് 21 ലക്ഷം

Synopsis

വരലക്ഷ്മി പൊലീസിൽ പരാതിപ്പെട്ടെങ്കിലും എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് പൊലീസ്. സമീപ ദിവസങ്ങളിലായി സമാനരീതിയിലുള്ള നിരവധി തട്ടിപ്പുകളാണ് റിപ്പോർട്ട് ചെയ്യുന്നതെന്നാണ് പൊലീസ് പറയുന്നത്.

സൂക്ഷിക്കുക കള്ളന്മാർ നിങ്ങളുടെ തൊട്ടരികിൽ ഉണ്ട്. റിട്ടയേർഡ് അധ്യാപികയായ സ്ത്രീയിൽ നിന്നും 21 ലക്ഷം രൂപ വാട്സ് ആപ്പ് മെസ്സേജിലൂടെ തട്ടിയെടുത്തു.

ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിൽ താമസിക്കുന്ന വരലക്ഷ്മി എന്ന മുൻ അധ്യാപികയ്ക്കാണ് ഈ ചതി പറ്റിയത്. കഴിഞ്ഞ ദിവസം അവർക്ക് ഒരു വാട്സ് ആപ്പ് സന്ദേശം ലഭിച്ചു. ഒരു അജ്ഞാത നമ്പറിൽ നിന്ന് വന്ന മെസ്സേജ് ആയിരുന്നു അത്. മെസ്സേജ് തുറന്ന വരലക്ഷ്മി അതിൽ കണ്ട ലിങ്ക് തുറന്നു. പക്ഷെ, ലിങ്ക് കൃത്യമായി തുറന്ന് വന്നില്ല. അതുകൊണ്ട് തന്നെ അവർ പിന്നീട് അതിനെക്കുറിച്ച്  കൂടുതൽ ശ്രദ്ധിച്ചില്ല. എന്നാൽ, അതിനുശേഷം അവരുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് തുടർച്ചയായി പണം നഷ്ടപ്പെടാൻ തുടങ്ങി. ചെറുതും വലുതുമായ പല പിൻവലിക്കലിലൂടെയും അവർക്ക് നഷ്ടമായത് 21 ലക്ഷം രൂപയാണ്.

ഉടൻ തന്നെ വരലക്ഷ്മി തന്റെ ബാങ്കുമായി ബന്ധപ്പെട്ടു. അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടതായി ബാങ്ക് അധികൃതരും സ്ഥിരീകരിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ബാങ്ക് അധികൃതർ സ്ഥിരീകരിച്ചത്. വാട്സ് ആപ്പ് സന്ദേശത്തിൽ വന്ന ലിങ്ക് തുറക്കാൻ ശ്രമിച്ചതോടെയാണ് ഇവരുടെ കഷ്ടകാലം തുടങ്ങിയത്. ലിങ്ക് തുറന്നതോടെ സൈബർ കള്ളന്മാർ അവരുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ചോർത്തിയെടുത്തു. രഹസ്യ പിൻകോഡ് ഉൾപ്പടെ.

വരലക്ഷ്മി പൊലീസിൽ പരാതിപ്പെട്ടെങ്കിലും എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് പൊലീസ്. സമീപ ദിവസങ്ങളിലായി സമാനരീതിയിലുള്ള നിരവധി തട്ടിപ്പുകളാണ് റിപ്പോർട്ട് ചെയ്യുന്നതെന്നാണ് പൊലീസ് പറയുന്നത്, ഹാക്കർമാർ എവിടെയാണന്നോ എങ്ങനെയാണ് പണം പിൻവലിച്ചതെന്നോ കണ്ടെത്താനുള്ള യാതൊരു വിധ തുമ്പും ഇത്തരം തട്ടിപ്പിൽ പൊലീസിന് കിട്ടുന്നില്ല എന്നതാണ് സത്യം. ഏതായാലും സൂക്ഷിക്കുക. കള്ളന്മാർ നമ്മുടെ കൂടെതന്നെ ഉണ്ടന്ന് മറക്കാതിരിക്കുക.

PREV
Read more Articles on
click me!

Recommended Stories

കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് മലയാളി നേഴ്സിംഗ് വിദ്യാർത്ഥിനി; അന്വേഷണത്തിൽ വമ്പൻ ട്വിസ്റ്റ് !
വായിലേക്ക് വീണ ഇല തുപ്പിക്കളഞ്ഞ 86 -കാരന് യുകെയിൽ 30,000 രൂപ പിഴ!