പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ മോഷ്ടിച്ച പണം തിരികെ വച്ച് കള്ളന്‍ 'എസ്കേപ്പ്'; വിടില്ലെന്ന് പോലീസ്

Published : Apr 08, 2023, 10:29 AM IST
പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ മോഷ്ടിച്ച പണം തിരികെ വച്ച് കള്ളന്‍ 'എസ്കേപ്പ്'; വിടില്ലെന്ന് പോലീസ്

Synopsis

95,000 രൂപയാണ് പണമായി ലഭിച്ചത്. ശോഭറാം ഈ പണം തന്‍റെ വീടിന്‍റെ നിലവറയില്‍ സൂക്ഷിച്ചു. എന്നാല്‍, പിന്നീടൊരു ദിവസം ശോഭറാം നിലവറ പരിശോധിച്ചപ്പോള്‍ പണം കാണാനില്ലായിരുന്നു. നിലവറയില്‍ നിന്നും പണം മോഷണം പോയിരിക്കുന്നു. 


ലയാളത്തില്‍ മണിയന്‍ പിള്ള എന്ന മോഷ്ടാവിന്‍റെ ആത്മകഥ 'തസ്കരന്‍' പുറത്തിറങ്ങിയതിന് പിന്നാലെ മോഷ്ടാക്കള്‍ തങ്ങളുടെ ജോലിയില്‍ കാണിക്കുന്ന ജാഗ്രതയും അതിനോടുള്ള ബഹുമാനവും മലയാളികള്‍ വായിച്ചറിഞ്ഞതാണ്. കൂടാതെ മലയാളത്തില്‍ പ്രസിദ്ധപ്പെടുത്തുന്ന പോലീസ് സ്റ്റോറികളില്‍ മിക്കതും മോഷ്ടാക്കളുമായി ബന്ധപ്പെട്ടതാണ്. ഇതിലെല്ലാം മോഷ്ടാക്കള്‍ തങ്ങളുടെ ജോലിയില്‍ കാണിക്കുന്ന സവിശേഷമായ ശ്രദ്ധയും ജാഗ്രതയും പ്രത്യേകം പരാമര്‍ശിതമായിരിക്കും. അത്തരത്തില്‍ ഒരു സംഭവമാണിതും. 

അങ്ങ് ഛത്തീസ്ഗഡിലെ ബിലാസ്പൂര്‍ ജില്ലയില്‍ ബില്‍ഹ മേഖലയിലാണ് പോലീസിനെ പോലും അതിശയിപ്പിച്ച ആ മോഷണം നടന്നത്. മോഷണം നടന്നെങ്കിലും കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അതേ വീട്ടില്‍ തിരിച്ചെത്തിയ മോഷ്ടാവ്, മോഷണ വസ്തു വീട്ട് മുറ്റത്ത് ഉപേക്ഷിച്ച് പോയി.  സംഭവം ഇങ്ങനെ: മാര്‍ച്ച് 27 ന് ശോഭറാം കോഷാലെ തന്‍റെ പേരില്‍ ഗ്രാമത്തിലുണ്ടായിരുന്ന ഭൂമി രോഹിത് യാദവ് എന്നയാള്‍ക്ക് വിറ്റു. ഭൂമി വിറ്റ വകയില്‍ കുറച്ച് തുക പണമായും ബാക്കി തുക ചെക്കായുമാണ് ശോഭാറാമിന് ലഭിച്ചത്. 95,000 രൂപയാണ് പണമായി ലഭിച്ചത്. ശോഭറാം ഈ പണം തന്‍റെ വീടിന്‍റെ നിലവറയില്‍ സൂക്ഷിച്ചു. എന്നാല്‍, പിന്നീടൊരു ദിവസം ശോഭറാം നിലവറ പരിശോധിച്ചപ്പോള്‍ പണം കാണാനില്ലായിരുന്നു. നിലവറയില്‍ നിന്നും പണം മോഷണം പോയിരിക്കുന്നു. തുടര്‍ന്ന് ഏപ്രില്‍ ഒന്നിന് ബില്‍ഹ പോലീസ് സ്റ്റേഷനില്‍ ശോഭറാം മോഷണം സംബന്ധിച്ച പരാതി നല്‍കി. 

ആകാശത്ത് അജ്ഞാത വെളിച്ചം, അന്യഗ്രഹ ജീവികളുടെ വാഹനമെന്ന് നെറ്റിസണ്‍സ്, വൈറല്‍ വീഡിയോ

പോലീസ് മോഷ്ടാക്കൾക്കായി വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. എന്നാല്‍ പോലീസ് അന്വേഷണം തുടങ്ങിയതിന് പിന്നാലെ തന്‍റെ വീട്ടുമുറ്റത്ത് നിന്നും ശോഭറാമിന് പണം ലഭിച്ചു. അതും മോഷ്ടിക്കപ്പെട്ട മുഴുവന്‍ തുകയായ 95,000 രൂപയും മോഷ്ടാവ് തിരികെ കൊണ്ടുവച്ചു. ശോഭറാമിനെയും ബില്‍ഹ പോലീസിനെയും ഇത് അക്ഷരാര്‍ത്ഥത്തില്‍ അത്ഭുതപ്പെടുത്തി. അന്വേഷണം ആരംഭിച്ചപ്പോള്‍ പിടിക്കപ്പെടുമെന്ന് ഭയന്ന മോഷ്ടാവ് പണം തിരികെ കൊണ്ടുവന്ന് വച്ചതാകാമെന്ന് ബില്‍ഹ പോലീസ് പറയുന്നു. എന്നാല്‍, പണം കിട്ടിയത് കൊണ്ട് അന്വേഷണം അവസാനിപ്പിക്കില്ലെന്നും മോഷ്ടാവിനെ എത്രയും പെട്ടെന്ന് തന്നെ പിടികൂടുമെന്ന് തന്നെയാണ് ബില്‍ഹ പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. 

'യാചകരില്‍ നിക്ഷേപിക്കൂ, ലാഭം നേടൂ'; യാചകര്‍ക്കായി ഒരു കോര്‍പ്പറേഷന്‍, അറിയാം ആ വിജയ കഥ

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?