ആരെയും കൊതിപ്പിക്കുന്ന ഗ്രാമം, വിനോദസഞ്ചാരികൾക്ക് പ്രിയപ്പെട്ടയിടം, പക്ഷേ ​ഗ്രാമവാസികളുപേക്ഷിക്കുന്നു, കാരണം

Published : Jul 05, 2023, 02:37 PM IST
ആരെയും കൊതിപ്പിക്കുന്ന ഗ്രാമം, വിനോദസഞ്ചാരികൾക്ക് പ്രിയപ്പെട്ടയിടം, പക്ഷേ ​ഗ്രാമവാസികളുപേക്ഷിക്കുന്നു, കാരണം

Synopsis

സമീപ വർഷങ്ങളിൽ ഈ ​ഗ്രാമത്തിലെ താമസക്കാരുടെ എണ്ണം വളരെ അധികം കുറഞ്ഞ് തുടങ്ങി. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒരു കേന്ദ്രം മാത്രമായി ​ഗ്രാമം അതിവേ​ഗം മാറിക്കൊണ്ടിരിക്കുകയാണ് എന്നും റിപ്പോർട്ടുകൾ പറയുന്നു.

കാസിൽ കോംബ് എന്നത് യുകെയിലെ അതിമനോഹരമായ ഒരു ​ഗ്രാമമാണ്. പ്രകൃതിസൗന്ദര്യം കൊണ്ടും മറ്റും ആരെയും വീഴ്ത്തിക്കളയുന്ന ഒന്ന്. അനവധി വിനോദസഞ്ചാരികളാണ് ഇവിടേക്ക് ഓരോ വർഷവും എത്തിച്ചേരുന്നത്. എന്നാൽ, അവിടെയുള്ള, അവിടുത്തുകാരായിട്ടുള്ള ആളുകൾ അവിടെ നിന്നും വീടും വിറ്റ് പോവുകയാണ്. അതും പിന്നീട് തിരികെ വരില്ല എന്ന് ഉറപ്പിച്ചാണ് അവർ പോവുന്നത്. 

എന്നാലും, ഇത്രയും മനോഹരമായ, വിനോദസഞ്ചാരികളെ പോലും ഇത്രകണ്ട് ആകർഷിക്കുന്ന ഒരു സ്ഥലത്ത് നിന്നും എന്തിനായിരിക്കും നാട്ടുകാർ പോകുന്നത് എന്ന സംശയം ആർക്കും ഉണ്ടാവാം. കാരണം വേറൊന്നുമല്ല, നിരന്തരം വിനോസഞ്ചാരികൾ എത്തുന്നു എന്നതിനാൽ തന്നെ ഇവിടുത്തെ ​ഗ്രാമവാസികൾ പറയുന്നത് തങ്ങൾക്ക് യാതൊരു തരത്തിലുള്ള സ്വകാര്യതയും കിട്ടുന്നില്ല എന്നാണ്. അതിനാലാണ് അവർ അവരുടെ നാട് വിട്ട് മറ്റിടങ്ങളിലേക്ക് കുടിയേറുന്നത്. 

ഓരോ വർഷവും അനവധിക്കണക്കിന് വിനോദസഞ്ചാരികളാണ് ​ഗ്രാമത്തിൽ‌ എത്തിച്ചേരുന്നത്. വിവിധ സിനിമകളിലും ഈ സ്ഥലങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്. എന്നാൽ, ഈ ബഹളങ്ങളെല്ലാം വലിയ സമ്മർദ്ദങ്ങളാണ് ഇവിടുത്തെ താമസക്കാരിൽ ഉണ്ടാക്കിയത്. പലപ്പോഴും താമസക്കാർക്ക് വിനോദസഞ്ചാരികളോട് തങ്ങളുടെ സ്വകാര്യഇടങ്ങളിൽ നിന്നും പറമ്പിൽ നിന്നുമെല്ലാം ഇറങ്ങിപ്പോവാൻ പറയേണ്ടി വരുന്നു. മനോഹരമായ നിരത്തുകളും വീഥികളും എല്ലാം ഈ ​ഗ്രാമത്തിന്റെ പ്രത്യേകതയായിരുന്നു. എന്നാൽ, ഇടതടവില്ലാതെ കടന്നുവരുന്ന ഡ്രോണുകളും ടൂറിസ്റ്റ് ബസുകളും എല്ലാം ചേർന്ന് ​ഗ്രാമത്തിന്റെ മൊത്തം സമാധാനവും നശിപ്പിച്ചു. 

അറിയാതെ പെട്ടെന്നുറങ്ങിപ്പോവും, ചിലപ്പോൾ ഒരാഴ്ച വരെ ഉണരില്ല, വിചിത്രമായ കാര്യത്തിന് പിന്നിൽ

സമീപ വർഷങ്ങളിൽ ഈ ​ഗ്രാമത്തിലെ താമസക്കാരുടെ എണ്ണം വളരെ അധികം കുറഞ്ഞ് തുടങ്ങി. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒരു കേന്ദ്രം മാത്രമായി ​ഗ്രാമം അതിവേ​ഗം മാറിക്കൊണ്ടിരിക്കുകയാണ് എന്നും റിപ്പോർട്ടുകൾ പറയുന്നു. അതുപോലെ വീടും സ്ഥലവും വിൽപ്പനയ്ക്ക് വയ്ക്കുമ്പോൾ അതിവേ​ഗത്തിലാണ് ആളുകൾ അത് വാങ്ങിക്കുന്നത്. പിന്നീടത് വെക്കേഷൻ ഹോമുകളാക്കി മാറ്റുന്നു. ഇപ്പോൾ സ്ഥിരതാമസക്കാർ വളരെ അധികം കുറയുകയും ഇതുപോലെ ഹോളിഡേ ഹോമുകളിൽ അവധിക്കാലം ചെലവഴിക്കാൻ എത്തുന്നവരുടേയും വിനോദസഞ്ചാരികളുടേയും ഇടമായി അത് മാറിക്കൊണ്ടിരിക്കുകയുമാണ്. 

PREV
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ