ഫേസ്ബുക്ക് ലൈവിനിടെ ഭാര്യയുടെ വെടിയേറ്റ് ഭര്‍ത്താവ് മരിച്ചു

Published : Mar 28, 2023, 02:25 PM ISTUpdated : Mar 28, 2023, 02:27 PM IST
ഫേസ്ബുക്ക് ലൈവിനിടെ ഭാര്യയുടെ വെടിയേറ്റ് ഭര്‍ത്താവ് മരിച്ചു

Synopsis

സംഭവിച്ചത് ദൗർഭാഗ്യകരമായിപ്പോയി എന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണ് എന്നും പൊലീസ് പറഞ്ഞു. 

സുഹൃത്തുക്കളും ബന്ധുക്കളും എല്ലാം കണ്ടുകൊണ്ടിരിക്കുന്ന ഫേസ്ബുക്ക് ലൈവിനിടെ ഭാര്യയുടെ വെടിയേറ്റ് ഭര്‍ത്താവ് മരിച്ചു. സംഭവത്തിൽ കഡേജ മിഷേൽ ബ്രൗൺ എന്ന 25 -കാരിയെ അറസ്റ്റ് ചെയ്തു. മാർച്ച് 25 ശനിയാഴ്ച പുലർച്ചെയാണ് യുഎസിലെ മിസിസിപ്പിയിലെ ലോൻഡെസ് കൗണ്ടിയിൽ ഭർത്താവ് ജെറമി റോക്ക് ബ്രൗണ്‍ ഭാര്യ മിഷേലിന്‍റെ വെടിയേറ്റ് മരിക്കുന്നത്.

ഇരുവരും തമ്മിൽ വാ​ഗ്വാദം ഉണ്ടാവുകയും അത് പിന്നീട് കയ്യാങ്കളിയിൽ എത്തിച്ചേരുകയും ആയിരുന്നു എന്ന് പൊലീസ് പറയുന്നു. ഭർത്താവ് പുറത്തുപോകാൻ ശ്രമിക്കുകയായിരുന്നു. ലൈവിനിടെ മിഷേൽ അത് തടയാൻ ശ്രമിച്ചു. ഇതോടെയാണ് വഴക്കുണ്ടായത് എന്ന് കരുതുന്നു. പിന്നീട്, ക്യാമറ സീലിം​ഗിലേക്ക് പോയിന്റ് ചെയ്തിരിക്കുകയായിരുന്നു. ആ സമയത്ത് ഒരു വെടിയൊച്ചയും കേട്ടു. അതിലാണ് ജെറമി കൊല്ലപ്പെട്ടത് എന്നാണ് പൊലീസ് പറയുന്നത്. 

പിന്നാലെ രണ്ട് സ്ത്രീകൾ കരയുന്ന ശബ്ദവും കേട്ടു. ഒരു കുഞ്ഞിന്റെ കരച്ചിലാണ് പിന്നീട് കേട്ടത്. അധികം വൈകാതെ ഒരു സ്ത്രീ സഹായത്തിന് വേണ്ടി അഭ്യർത്ഥിക്കുന്നതും കേൾക്കാമായിരുന്നു. ജെറമി അവിടെ വച്ച് തന്നെ മരിച്ചു. എമർജൻസി സർവീസിൽ നിന്നുള്ളവരെത്തിയാണ് ഇയാൾ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചതായി അറിയിച്ചത്. മിഷേലും ജെറമിയും തമ്മിൽ വഴക്കുണ്ടാകാറുണ്ടായിരുന്നു എന്നും പൊലീസ് പറയുന്നു. 

പിന്നാലെ, മിഷേലിനെ അറസ്റ്റ് ചെയ്ത് ലോൻഡസ് കൗണ്ടി അഡൽറ്റ് ഡിറ്റൻഷൻ സെന്ററിൽ എത്തിച്ചു. ഫോൺ നിലത്തേക്ക് വലിച്ചെറിയപ്പെട്ടിരുന്നു. അതിന് ശേഷമാണ് നിങ്ങൾ വെടിയൊച്ച കേട്ടത് എന്ന് ഷെരീഫ് എഡ്ഡി ഹോക്കിൻസ് പറയുന്നു. സ്ഥലത്ത് നിന്നും വെടിവെക്കാൻ ഉപയോ​ഗിച്ച തോക്കും കണ്ടെത്തി. സംഭവിച്ചത് ദൗർഭാഗ്യകരമായിപ്പോയി എന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണ് എന്നും പൊലീസ് പറഞ്ഞു. 
 

PREV
click me!

Recommended Stories

അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!
അമ്പമ്പോ! 10 കൊല്ലം മുമ്പ് ഓർഡർ ചെയ്ത പാവയുടെ കണ്ണുകൾ, കിട്ടിയത് ഒരാഴ്ച മുമ്പ്