മകളെ പീഡിപ്പിക്കുന്ന പിതാവ് ഒളിക്യാമറയില്‍, ജനനേന്ദ്രിയം മുറിച്ചെടുത്ത് വലിച്ചെറിഞ്ഞ് അമ്മ!

Published : Dec 17, 2022, 04:33 PM IST
മകളെ പീഡിപ്പിക്കുന്ന പിതാവ് ഒളിക്യാമറയില്‍,  ജനനേന്ദ്രിയം മുറിച്ചെടുത്ത് വലിച്ചെറിഞ്ഞ് അമ്മ!

Synopsis

ജനനേന്ദ്രിയം ഭാര്യ വലിച്ചെറിഞ്ഞതിനാല്‍, ഇത് തുന്നി ചേര്‍ക്കാന്‍ ആയിട്ടില്ലായിരുന്നു.

15 വയസ്സുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഭാര്യ മുറിച്ചെടുത്തു വലിച്ചെറിഞ്ഞത് കഴിഞ്ഞ മാര്‍ച്ചിലാണ്. ഇയാളുടെ ജനനേന്ദ്രിയം തുന്നിച്ചേര്‍ക്കാന്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ച് ചികില്‍സിച്ച ഡോക്ടര്‍മാര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരിക്കുകയണ് ഇപ്പോള്‍. 

വടക്കുപടിഞ്ഞാറന്‍ വിയറ്റ്‌നാമിലെ സോണ്‍ ലാ പ്രവിശ്യയിലായിരുന്നു സംഭവം. ഹാ തി ഗുയെന്‍ എന്ന യുവതിയാണ് ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റിയത്. 29 -കാരനായ എന്‍ഗുയെന്‍ വാന്‍ എച്ച് എന്നയാളാണ് ആക്രമണത്തിന് ഇര ആയത്. ആഴത്തിലുള്ള മുറിവ്  ആയതിനാല്‍ ധാരാളം രക്തം വാര്‍ന്നു പോവുകയും രക്തസമ്മര്‍ദ്ദം ഉണ്ടാവുകയും ചെയ്തതിനെ തുടര്‍ന്ന് ഇയാളെ  വിദഗ്ധ ചികിത്സയ്ക്കായി സോണ്‍ ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുു. ജനനേന്ദ്രിയം ഭാര്യ വലിച്ചെറിഞ്ഞതിനാല്‍, ഇത് തുന്നി ചേര്‍ക്കാന്‍ ആയിട്ടില്ലായിരുന്നു. ഇതിന്റെ വിശദാംശങ്ങളാണ് ഇപ്പോള്‍ ആശുപത്രിയുടെ ഫേസ്ബുക്ക് പേജില്‍ ഡോക്ടര്‍മാര്‍ പോസ്റ്റ് ചെയ്തത്. 

പരിക്കുകള്‍ സങ്കീര്‍ണ്ണമായിരുന്നുവെങ്കിലും ഇയാള്‍ ഇപ്പോള്‍ പൂര്‍ണ്ണ ആരോഗ്യവാന്‍ ആണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രണ്ട് വൃഷണങ്ങള്‍ ഉള്‍പ്പെടെ  ലിംഗം അടിത്തട്ടിനോട് ചേര്‍ന്ന് പൂര്‍ണ്ണമായും മുറിഞ്ഞു പോയിരുന്നു. മുറിവുകള്‍ കഠിനമായിരുന്നുവെങ്കിലും ലിംഗം തുന്നിച്ചേര്‍ക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍, മുറിച്ചെടുത്ത ലിംഗം ഭാര്യ വലിച്ചെറിഞ്ഞതിനാല്‍, ഇത് അസാദ്ധ്യമായി. മറ്റ് ചികില്‍സാ സാധ്യതകള്‍ ആലോചിച്ചുവെങ്കിലും അതൊന്നും നടന്നില്ല. ജനനേന്ദ്രിയം നഷ്ടപ്പെട്ടതാണ് അത് വീണ്ടും യോജിപ്പിക്കുന്നത് അസാധ്യമാക്കിയതെന്നും എന്നും ഡോക്ടര്‍മാര്‍ പറയുന്നു. 

ഭര്‍ത്താവിന്റെ ലിംഗം മുറിച്ചെടുത്ത് വലിച്ചെറിഞ്ഞ ശേഷമാണ് ഹാ തി ഗുയെന്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തിയത്. തുടര്‍ന്നാണ് നടന്ന സംഭവം അവര്‍ വെളിപ്പെടുത്തിയത്. തന്റെ ആദ്യ വിവാഹത്തിലെ മകളെയാണ് ഭര്‍ത്താവ് നിരന്തരമായി പീഡിപ്പിച്ചു വന്നിരുന്നതെന്നാണ് ഇവര്‍ പൊലീസില്‍ മൊഴി നല്‍കിയത്. 2020 മുതല്‍ ഇയാള്‍ മകളെ പീഡിപ്പിച്ചിരുന്നുവെന്നും ഇതിനെക്കുറിച്ച് നിരവധിതവണ മകള്‍ തന്നോട് പരാതി പറഞ്ഞിരുന്നതായും യുവതി പോലീസിനോട് പറഞ്ഞു.

ഇതേക്കുറിച്ച് ചോദിക്കുമ്പോള്‍ ഒക്കെ ഭര്‍ത്താവ് നിരസിക്കുകയും അതില്‍ നിന്ന് ഒഴിഞ്ഞുമാറുകയുമായിരുന്നു ചെയ്തതെന്നും ഇവര്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.  ഒടുവിലാണ് ഭര്‍ത്താവിനെ കയ്യോടെ പിടികൂടാന്‍ ഇവര്‍ വീട്ടില്‍ രഹസ്യ ക്യാമറകള്‍ സ്ഥാപിച്ചത്. ക്യാമറയില്‍ ഭര്‍ത്താവ് മകളെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞതോടെയാണ് രോഷാകുലയായ താന്‍ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ച് എറിഞ്ഞു കളഞ്ഞതെന്നും യുവതിയുടെ മൊഴിയില്‍ പറയുന്നു. 
 

PREV
Read more Articles on
click me!

Recommended Stories

വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമുണ്ടായ കുഞ്ഞിന് 23 -ാം ദിവസം ഉറക്കത്തിൽ ശ്വാസംമുട്ടി ദാരുണാന്ത്യം
ഇന്ന് ലോക മനുഷ്യാവകാശ ദിനം, സംരക്ഷിക്കപ്പെടേണ്ടതുണ്ട് ഓരോ അവകാശവും