ബലാത്സംഗക്കുറ്റത്തിന് തടവിൽ കഴിയുന്ന യുവാവുമായി പ്രണയത്തിലായി യുവതി; പിന്നീട് സംഭവിച്ചത്

By Web TeamFirst Published Jan 19, 2023, 2:57 PM IST
Highlights

പിന്നെ വൈകിയില്ല ചുറ്റുമുള്ളവരുടെയെല്ലാം എതിർപ്പുകളെ അവഗണിച്ചുകൊണ്ട് ഇരുവരും തമ്മിൽ ജയിലിൽ വച്ച് വിവാഹിതരായി. രണ്ട് സെക്യൂരിറ്റി ഗാർഡുകൾ മാത്രമായിരുന്നു അവരുടെ വിവാഹത്തിന് സാക്ഷികളായി ഉണ്ടായിരുന്നത്.

പ്രണയം എപ്പോൾ വേണമെങ്കിലും സംഭവിക്കാം, ആരോട് വേണമെങ്കിലും സംഭവിക്കാം. പക്ഷേ, ഇങ്ങനെയൊരു പ്രണയം ഇത് ആദ്യമായിരിക്കും. വീട്ടുകാരും നാട്ടുകാരും ഒക്കെ ഭ്രാന്ത് എന്ന് വിളിച്ചിട്ടും പക്ഷേ ഈ കഥയിലെ നായിക തൻറെ കാമുകനെ ഉപേക്ഷിക്കാൻ തയ്യാറായില്ല. ചുറ്റുമുള്ളവർ മുഴുവനും എതിർത്തിട്ടും അതിനെ വകവയ്ക്കാതെ 31 -കാരിയായ ഈ യുവതി ആരെയാണ് പ്രണയിക്കുന്നത് എന്ന് അറിയണ്ടേ? ബലാത്സംഗക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഒരു തടവുപുള്ളിയാണ് യുവതിയുടെ കാമുകൻ.

ജെമ്മ മോർഗൻ എന്ന 31 -കാരിയായ ബ്രിട്ടീഷ് വനിതയാണ് ബലാത്സംഗക്കുറ്റം ചെയ്തതിന് 20 വർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ടു വിർജീനിയ ജയിൽ കഴിയുന്ന ലയണൽ വാസ്‌ക്വസ് എന്ന 31 -കാരനുമായി തീവ്രമായ പ്രണയത്തിലായത്. 2021-ൽ അമേരിക്കയിൽ നിന്നുള്ള ഒരു സ്ത്രീയുടെ സഹായത്തോടെ ഓൺലൈനായി സ്പാനിഷ് പഠിക്കാൻ തുടങ്ങിയതോടെയാണ് മോർഗന്റെ ജീവിതത്തിലേക്ക് ഈ പ്രണയം കടന്നുവന്നത്. ഓൺലൈൻ ക്ലാസുകൾക്കിടയിലെ ഒഴിവു സമയങ്ങളിൽ അമേരിക്കക്കാരിയായ ട്യൂട്ടറും മോർഗനും തമ്മിൽ തങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾ പങ്കുവയ്ക്കാൻ തുടങ്ങി. 

ഇതിനിടയിലാണ് ട്യൂട്ടർ മോർഗനോട് തനിക്കും മോർഗൻ്റെ അതേ പ്രായത്തിലുള്ള ഒരു മകൻ ഉണ്ടെന്നും പക്ഷേ അവൻ ഇപ്പോൾ ജയിലിൽ ആണെന്നും പറയുന്നത്. ഇതോടെ മോർഗൻ അയാളെക്കുറിച്ച് കൂടുതൽ അന്വേഷിക്കാൻ തുടങ്ങി ഒടുവിൽ ട്യൂട്ടറിൽ നിന്നും ജയിലിലെ നമ്പർ വാങ്ങി അവൾ വാസ്‌ക്വസിനെ ഫോണിൽ വിളിച്ചു. പിന്നീട് ആ വിളികൾ പതിവായി. അതോടെ ഇരുവരും തമ്മിൽ പ്രണയത്തിലുമായി. ഒടുവിൽ മോർഗൻ അയാളെ കാണാനായി ജയിലിലും എത്തി. ആദ്യ കാഴ്ചയിൽ തന്നെ തങ്ങൾ തമ്മിൽ ഇഷ്ടത്തിലായി എന്നാണ് മോർഗൻ പറയുന്നത്.

പിന്നെ വൈകിയില്ല ചുറ്റുമുള്ളവരുടെയെല്ലാം എതിർപ്പുകളെ അവഗണിച്ചുകൊണ്ട് ഇരുവരും തമ്മിൽ ജയിലിൽ വച്ച് വിവാഹിതരായി. രണ്ട് സെക്യൂരിറ്റി ഗാർഡുകൾ മാത്രമായിരുന്നു അവരുടെ വിവാഹത്തിന് സാക്ഷികളായി ഉണ്ടായിരുന്നത്. ആ സെക്യൂരിറ്റി ഗാർഡുകൾ തങ്ങളെ പരസ്പരം കെട്ടിപ്പിടിക്കാനും ചുംബിക്കാനും അനുവദിച്ചു എന്നാണ് മോർഗൻ പറയുന്നത്.

2021 -ലാണ് വാസ്‌ക്വസ് ജയിലിൽ ആകുന്നത്. 20 വർഷത്തെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത് എങ്കിലും ജയിലിൽ ഇപ്പോൾ നല്ല രീതിയിൽ ആണ് വാസ്‌ക്വസ് പെരുമാറുന്നതും അതുകൊണ്ടുതന്നെ ഉടനെ പുറത്തിറങ്ങാൻ സാധിക്കും എന്നുമാണ് മോർഗന്റെ വാദം. 

click me!