മുത്തശ്ശിയുടെ ഭക്ഷണശേഖരം പരിശോധിച്ച യുവതി ഞെട്ടി, 24 വർഷം പഴക്കമുള്ള ഭക്ഷണം മുതൽ

Published : Sep 10, 2023, 02:17 PM ISTUpdated : Sep 10, 2023, 02:20 PM IST
മുത്തശ്ശിയുടെ ഭക്ഷണശേഖരം പരിശോധിച്ച യുവതി ഞെട്ടി, 24 വർഷം പഴക്കമുള്ള ഭക്ഷണം മുതൽ

Synopsis

മുത്തശ്ശിയുടെ ഭക്ഷണ ശേഖരത്തിൽ നിന്നും എന്തെങ്കിലും എടുത്ത് കഴിച്ചാൽ ചിലപ്പോൾ  പിന്നീട് ആർക്കും ഭക്ഷണം കഴിക്കാൻ  സാധിച്ചേക്കില്ല എന്നും ഇവർ പറയുന്നു. കാരണം അത്രമാത്രം കാലപ്പഴക്കം ചെന്ന ഭക്ഷണസാധനങ്ങൾ വരെ ആ കലവറയിൽ ഉണ്ടത്രേ.

ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ പിന്നീട് കഴിക്കുന്നതിനായി ശേഖരിച്ച് വയ്ക്കുന്നത് നമ്മിൽ പലരുടെയും ശീലമായിരിക്കും. ഇത്തരത്തിൽ സൂക്ഷിച്ചു വച്ചിരിക്കുന്ന ഭക്ഷണശേഖരങ്ങളുടെ ചെറിയൊരു ശേഖരം എല്ലാ വീടുകളിലും കാണും. അത്തരത്തിൽ തന്റെ മുത്തശ്ശി സൂക്ഷിച്ച് വെച്ച ഭക്ഷണശേഖരങ്ങൾ എന്തൊക്കെയാണെന്ന് അറിയാൻ പരിശോധന നടത്തിയ യുവതി കണ്ടത് അമ്പരപ്പിക്കുന്ന കാഴ്ചകളായിരുന്നു. മുത്തശ്ശി സൂക്ഷിച്ചുവച്ച ഭക്ഷണസാധനങ്ങളുടെ കൂട്ടത്തിൽ 1999 -ൽ വാങ്ങിയ സബര്‍ജില്‍ പഴം വരെ ഉണ്ടായിരുന്നു. അമേരിക്കയിൽ നിന്നുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ കരിൻ എന്ന യുവതിയാണ് തന്റെ മുത്തശ്ശിയുടെ ഭക്ഷണകലവറയിൽ അപൂർവ്വ കാഴ്ച കണ്ടത്.

ഒരു tiktok വീഡിയോയിലൂടെയാണ് കരിൻ ഇക്കാര്യങ്ങളെല്ലാം തമാശരൂപേണ അവതരിപ്പിച്ചത്. കാലഹരണപ്പെട്ട ഭക്ഷണസാധനങ്ങളുടെ ഒരു നീണ്ട നിര തന്നെ മുത്തശ്ശി സൂക്ഷിച്ചിട്ടുണ്ടായിരുന്നു എന്നാണ് ഇവർ പറയുന്നത്. പല സാധനങ്ങളും ആകട്ടെ വലിയ അളവിലും ശേഖരിച്ചു വെച്ചിരുന്നു. മുത്തശ്ശിക്ക് ഏറെ പ്രിയപ്പെട്ട  ഭക്ഷണങ്ങൾ ആയിരിക്കാം ഇത്തരത്തിൽ വലിയ അളവിൽ ശേഖരിച്ചു വെച്ചത് എന്നാണ് കരിൻ പറയുന്നത്. 

സാധാരണ ഭക്ഷണ കലവറകളിൽ നിന്നും വ്യത്യസ്തമായി തൻറെ മുത്തശ്ശിയുടെ ഭക്ഷണ കലവറ ഒരു ചരിത്ര മ്യൂസിയത്തിന് സമാനമാണ് എന്നാണ് യുവതി നർമ്മം കലർത്തി വീഡിയോയിൽ പറയുന്നത്. തീർന്നില്ല, മുത്തശ്ശിയുടെ ഭക്ഷണ ശേഖരത്തിൽ നിന്നും എന്തെങ്കിലും എടുത്ത് കഴിച്ചാൽ ചിലപ്പോൾ  പിന്നീട് ആർക്കും ഭക്ഷണം കഴിക്കാൻ  സാധിച്ചേക്കില്ല എന്നും ഇവർ പറയുന്നു. കാരണം അത്രമാത്രം കാലപ്പഴക്കം ചെന്ന ഭക്ഷണസാധനങ്ങൾ വരെ ആ കലവറയിൽ ഉണ്ടത്രേ.

2014 ഡിസംബർ 27 -ന് കാലഹരണപ്പെട്ട പിൽസ്‌ബറിയുടെ ക്രീം സർപ്രൈസ് ക്രീം-ചീസ് ഫ്രോസ്റ്റിംഗ്, 2000 ഏപ്രിലിൽ കാലഹരണപ്പെട്ട ചെറി കേക്ക് തുടങ്ങിയവയൊക്കെയും ഇതിൽ ഉൾപ്പെടുന്നതായാണ് കരിൻ പറയുന്നത്. ഏതായാലും കാലപ്പഴക്കം കൊണ്ട് രൂക്ഷഗന്ധം പുറപ്പെടുവിക്കാൻ തുടങ്ങിയ ഇവയിൽ പലതും എടുത്ത് നശിപ്പിച്ചു കളയാൻ തന്നെയാണ് കരിന്റെ തീരുമാനം.

 

(ചിത്രം പ്രതീകാത്മകം)

PREV
Read more Articles on
click me!

Recommended Stories

ഒരു റൊമാന്റിക് സിനിമ പോലെ; 10 -ാം വയസിൽ തന്നെ രക്ഷിച്ച സൈനികനെ 17 വർഷങ്ങൾക്കുശേഷം വിവാഹം ചെയ്ത് യുവതി
ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്