അമ്മയെ മാനേജരായി നിയമിച്ചു, വെറും രണ്ടാഴ്ചയ്‍ക്കകം പിരിച്ചുവിട്ടു എന്ന് മകൾ

Published : Aug 21, 2026, 05:28 PM IST
manager

Synopsis

തുടക്കത്തിൽ കാര്യങ്ങൾ മികച്ച രീതിയിൽ മുന്നോട്ടുപോയെങ്കിലും രണ്ട് ആഴ്ച കഴിഞ്ഞപ്പോൾ സ്ഥിതി മാറി. തന്നെ സംരക്ഷിക്കാൻ നോക്കിയ അമ്മ മിക്ക അവസരങ്ങൾക്കും 'വേണ്ട' എന്ന് പറയുകയാണെന്ന് അവന്തി തിരിച്ചറിഞ്ഞു.

അമ്മയെ മാനേജരായി നിയമിച്ചെങ്കിലും വെറും രണ്ടാഴ്ചയ്ക്കകം ജോലിയില്‍ നിന്ന് പിരിച്ചുവിടേണ്ടി വന്നുവെന്ന് യുവതി. ഗായികയായ അവന്തി നഗ്രലിന്റെ കുറിപ്പാണ് ഇപ്പോൾ ലിങ്ക്ഡ്‍ഇന്നിൽ ശ്രദ്ധേയമായി മാറിക്കൊണ്ടിരിക്കുന്നത്. അമ്മയെ മാനേജരായി നിയമിച്ചതോടെ ഒരമ്മയെന്ന നിലയിലുള്ള അവരുടെ സ്നേഹം പ്രൊഫഷണൽ ലൈഫിനെ പേഴ്സണൽ ലൈഫിൽ നിന്നും വേർതിരിച്ച് കാണുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കി എന്നാണ് അവൾ പറയുന്നത്.

ഹാർവാർഡ് സർവ്വകലാശാലയിൽ ചേരുന്നതിന് മുമ്പുള്ള കാലയളവിൽ ലോകമെമ്പാടുമുള്ള വേദികളിൽ സംഗീത പരിപാടികളും നാടകങ്ങളും അവതരിപ്പിച്ചു വരികയായിരുന്നു അവന്തി. കരിയർ വളർന്നപ്പോൾ ഇമെയിലുകൾ, പ്രതിഫലം, ലോജിസ്റ്റിക്സ്, മറ്റ് പ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യാൻ ഒരാളുടെ സഹായം ആവശ്യമാണെന്ന് അവൾക്ക് തോന്നി. ആ സമയത്ത് ജോലിത്തിരക്കുകൾ ഇല്ലാതിരുന്ന അമ്മ സഹായിക്കാമെന്നും പറഞ്ഞ് മുന്നോട്ടുവന്നു.

തുടക്കത്തിൽ കാര്യങ്ങൾ മികച്ച രീതിയിൽ മുന്നോട്ടുപോയെങ്കിലും രണ്ട് ആഴ്ച കഴിഞ്ഞപ്പോൾ സ്ഥിതി മാറി. തന്നെ സംരക്ഷിക്കാൻ നോക്കിയ അമ്മ മിക്ക അവസരങ്ങൾക്കും 'വേണ്ട' എന്ന് പറയുകയാണെന്ന് അവന്തി തിരിച്ചറിഞ്ഞു. രാത്രി വൈകിയുള്ള ഷോകൾ, അപരിചിതമായ നഗരങ്ങൾ, വലിയ ജനക്കൂട്ടം തുടങ്ങിയവയുമായി ബന്ധപ്പെട്ട റിസ്കുകൾ അമ്മയിൽ ആശങ്കയുണ്ടാക്കി.

'അവർ എന്റെ കരിയർ അല്ല മാനേജ് ചെയ്തത്, മറിച്ച് സ്വന്തം മകളെ സംരക്ഷിക്കുകയാണ് ചെയ്തത്. രണ്ടും രണ്ട് ജോലികളാണ്' അവന്തി കുറിച്ചു. വ്യക്തിജീവിതത്തെയും പ്രൊഫഷണൽ കരിയറിനെയും വേർതിരിച്ചു കാണാൻ അറിയാവുന്ന പ്രൊഫഷണലുകളെ പിന്നീട് താൻ കണ്ടെത്തുകയായിരുന്നുവെന്നും അവൾ കൂട്ടിച്ചേർത്തു. എന്നാൽ, എല്ലാ കലാകാരന്മാർക്കും ഇത്തരം സഹായങ്ങൾ എളുപ്പത്തിൽ ലഭിക്കാറില്ലെന്നും പലരും മാതാപിതാക്കളുടെയോ പങ്കാളികളുടെയോ സുഹൃത്തുക്കളുടെയോ സഹായം തേടാൻ നിർബന്ധിതരാകാറുണ്ടെന്നും അവർ വ്യക്തമാക്കി. നിങ്ങളെങ്ങനെയാണ് നിങ്ങളുടെ ആദ്യത്തെ ടീമംഗത്തെ കണ്ടെത്തിയതെന്ന് ചോദിച്ചുകൊണ്ടാണ് അവന്തി തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.

PREV
Read more Articles on
click me!

Recommended Stories

കോർപറേറ്റ് ജോലിയിൽ നിന്നും പിരിച്ചുവിട്ടു, 45 -ാം വയസ്സിൽ നഴ്സിങ്ങ് പഠിച്ച് യുവതി
ജോലിയിൽ കയറി വെറും 6 -ാം മണിക്കൂറിൽ രാജിവെച്ച് ജീവനക്കാരൻ; കാരണം ഇത്