
കുട്ടികള്‍ തമ്മിലുള്ള വഴക്കുകള്‍ സാധാരണമാണ്. എന്നാല്‍, സാധാരണയായി മാതാപിതാക്കള്‍ അതില്‍ ഇടപെടാറില്ല. പക്ഷേ, മകനും സുഹൃത്തും ചേർന്ന് മറ്റൊരു കുട്ടിയെ മര്‍ദ്ദിക്കുമ്പോൾ അതിന് കൂട്ടുനിന്നതിന് ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. സംഭവം നടന്നത് യുഎസ്സിലെ ഫ്ലോറിഡയിലാണ്. ആഷ്‌ലി റഫിൻ എന്ന 31 -കാരി കുട്ടിയെ തടഞ്ഞുവച്ചുവെന്നും രണ്ട് കുട്ടികൾ ഈ കുട്ടിയെ ആക്രമിക്കുകയും ചെയ്തുവെന്നുമാണ് കേസ്. കുറ്റകരമായ ബാലപീഡനത്തിനൊപ്പം മറ്റ് കുറ്റങ്ങളും ഇവര്‍ക്കുമേല്‍ ചാര്‍ത്തിയിട്ടുണ്ട്.
സെപ്റ്റംബർ 8 -നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരു വനിതാ മോട്ടോർ വിദഗ്ധ ഫ്ലാഗ്ലർ കൗണ്ടി ഷെരീഫ് ഓഫീസ് ഇന്ത്യൻ ട്രയൽസ് മിഡിൽ സ്കൂള്‍ റിസോഴ്സ് ഡെപ്യൂട്ടിയെ സമീപിച്ചു. തന്റെ മകനെ രണ്ട് ആൺകുട്ടികളും അതിലൊരാണ്‍കുട്ടിയുടെ അമ്മയും ചേർന്ന് ഉപദ്രവിച്ചുവെന്നതായിരുന്നു ഇവരുടെ പരാതി. എഫ്എസ്‌സിഒ -യുടെ പ്രസ്താവന പ്രകാരം ഒരു കുട്ടിയുടെ അമ്മയായ റഫിനും തന്റെ മകനെ ആക്രമിച്ചതായി സ്ത്രീ പറഞ്ഞു. പ്രായപൂർത്തിയാകാത്ത രണ്ടുപേർ മകനെ മർദ്ദിച്ചപ്പോൾ റഫിൻ തന്റെ മകന്റെ മുടിയിലും കൈയിലും പിടിക്കുകയായിരുന്നുവെന്നും അവർ ആരോപിച്ചു.
ആക്രമിക്കപ്പെട്ട കുട്ടിയുടെ മൊഴി അനുസരിച്ച്, താൻ സുഹൃത്തുക്കളോടൊപ്പം ഇരിക്കുകയായിരുന്നു. അപ്പോള്‍ രണ്ട് കുട്ടികൾ അവനെ അടിക്കാനും നിലത്തേക്ക് തള്ളിയിടാനും തുടങ്ങിയെന്ന് പറയപ്പെടുന്നു. രണ്ടും കുട്ടികളും ചേര്‍ന്ന് തന്നെ ഉപദ്രവിച്ചപ്പോള്‍ റഫിന്‍ അവനെ ബലാല്‍ക്കാരമായി പിടിച്ചുവച്ചു. റഫിന്‍റെ മകനും കൂട്ടുകാരനും ആ സമയത്ത് അവനെ ഉപദ്രവിച്ചു എന്നും കുട്ടി പറയുന്നു.
സംഭവം സത്യമാണ് എന്ന് ദൃക്സാക്ഷികളും സ്ഥിരീകരിച്ചു. ഒരുഘട്ടത്തില്‍ യുവതി കുട്ടിക്ക് നേരെ ടേസര്‍ പ്രയോഗിക്കാന്‍ ശ്രമിച്ചുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞതായി ഷെരീഫിന്‍റെ ഓഫീസ് പറയുന്നു. ഈ കുട്ടികള്‍ക്ക് നേരെയും കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.
ഫ്ലാഗ്ലർ കൗണ്ടി ഷെരീഫ് റിക്ക് സ്റ്റാലി പരിഹാസരൂപേണ പറഞ്ഞത്, റഫിന് മികച്ച അമ്മയ്ക്കുള്ള പുരസ്കാരം ലഭിക്കുമോ എന്ന് സംശയിക്കുന്നു എന്നാണ്. "പ്രായപൂർത്തിയായ ഒരാൾ, പ്രത്യേകിച്ച് ഒരു രക്ഷകർത്താവ്, പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ഒരു തർക്കത്തിൽ ശാരീരികമായി ഇടപെടുന്നതിന് യാതൊരു ന്യായീകരണവുമില്ല" സ്റ്റാലി പ്രസ്താവനയിൽ പറഞ്ഞു. കുട്ടികളെ ശരിയായ രീതിയില്‍ സൗമ്യമായി വഴക്കുകള്‍ കൈകാര്യം ചെയ്യാന്‍ ശീലിപ്പിക്കേണ്ടത് രക്ഷിതാക്കളാണ് എന്നും സ്റ്റാലി പറഞ്ഞു.