കരിമ്പിൻ ജ്യൂസ് കുടിക്കാനെത്തിയത് കൊച്ചുകടയിൽ, നല്ല വൃത്തി, അടിപൊളി സർവീസ്, ​ഗൂ​ഗിൾ മാപ്പിൽ ചേർത്ത് യുവതി

Published : Apr 19, 2025, 11:15 AM IST
കരിമ്പിൻ ജ്യൂസ് കുടിക്കാനെത്തിയത് കൊച്ചുകടയിൽ, നല്ല വൃത്തി, അടിപൊളി സർവീസ്, ​ഗൂ​ഗിൾ മാപ്പിൽ ചേർത്ത് യുവതി

Synopsis

അവിടെ ലത തന്നെ എങ്ങനെയാണ് പരി​ഗണിച്ചത് എന്നും കടയിലെ വൃത്തിയെ കുറിച്ചും എല്ലാം യുവതിയുടെ പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ പ്രദേശത്ത് എപ്പോൾ വരികയാണെങ്കിലും ഈ കരിമ്പിൻ ജ്യൂസിന്റെ കട സന്ദർശിക്കൂ എന്നാണ് യുവതി തന്റെ പോസ്റ്റിൽ പറയുന്നത്.

നമ്മൾ‌ ചെയ്യുന്ന ചെറുത് എന്ന് തോന്നുന്ന ചില കാര്യങ്ങൾ മറ്റ് ചിലർക്ക് ചിലപ്പോൾ വലിയ കാര്യമായിരിക്കും. മാത്രമല്ല, ജീവിതത്തിൽ അതവരെ തുണച്ചു എന്നുമിരിക്കും. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ബെം​ഗളൂരുവിൽ നിന്നുള്ള ഒരു യുവതി ആ പ്രദേശത്തുള്ള ഒരു സ്ത്രീ നടത്തുന്ന കരിമ്പിൻ ജ്യൂസ് കട ​ഗൂ​ഗിൾ മാപ്പിൽ ലിസ്റ്റ് ചെയ്തു. 

​ഗൂ​ഗിൾ മാപ്പിൽ ലിസ്റ്റ് ചെയ്യുക മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റും അവർ പങ്കുവച്ചിട്ടുണ്ട്. അതുവഴി അവർക്ക് കച്ചവടം മെച്ചപ്പെടും എന്നാണ് കരുതുന്നത്. ബനശങ്കരിയിലാണ് ലത എന്ന സ്ത്രീ ഒരു ചെറിയ കരിമ്പിൻ ജ്യൂസിന്റെ കട നടത്തുന്നത്. അവിടെ എത്തിയ യുവതിയാണ് ഇവരെ കുറിച്ച് പോസ്റ്റിട്ടിരിക്കുന്നത്. 

അവിടെ ലത തന്നെ എങ്ങനെയാണ് പരി​ഗണിച്ചത് എന്നും കടയിലെ വൃത്തിയെ കുറിച്ചും എല്ലാം യുവതിയുടെ പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ പ്രദേശത്ത് എപ്പോൾ വരികയാണെങ്കിലും ഈ കരിമ്പിൻ ജ്യൂസിന്റെ കട സന്ദർശിക്കൂ എന്നാണ് യുവതി തന്റെ പോസ്റ്റിൽ പറയുന്നത്. ലതയുടേത് മനോഹരമായ പെരുമാറ്റമാണ്. കടയും പരിസരവും നല്ല വൃത്തിയുള്ളതാണ്. മെഷീനിലോ ​ഗ്ലാസിലോ ഒറ്റപ്രാണി പോലും ഇല്ല. ലതയോടുള്ള നന്ദി സൂചകമായി അവരുടെ ബിസിനസ് ​ഗൂ​ഗിൾ മാപ്പിൽ ലിസ്റ്റ് ചെയ്തിട്ടുമുണ്ട് എന്നും യുവതിയുടെ പോസ്റ്റിൽ പറയുന്നു. 

കരിമ്പിൻ ജ്യൂസ് വിൽക്കുന്നത് കൂടാതെ എല്ലാ ദിവസവും വൈകുന്നേരം നാല് മണി മുതൽ അടുത്തുള്ള ചെറിയ ഹോട്ടലുകൾക്കും ആളുകൾക്കും ദോശ, ഇഡലി മാവും ഇവർ നൽകുമെന്നും പോസ്റ്റിൽ പറയുന്നു. എല്ലാ ദിവസവും രാവിലെ 11 മണി മുതൽ വൈകുന്നേരം 7 മണി വരെയാണ് ഈ കരിമ്പിൻ ജ്യൂസിന്റെ കട പ്രവർത്തിക്കുന്നത്. 

നിരവധിപ്പേരാണ് ഇങ്ങനെയൊരു കാര്യം ചെയ്തതിന് പൂർണിമ പ്രഭുവിനെ അഭിനന്ദിച്ചിരിക്കുന്നത്. 

ചൈനയിലെ കൂട്ടുകാരി ഇന്ത്യൻ ഫ്രണ്ടിന് സമ്മാനിച്ചത് ബിഎംഡബ്ല്യു, കൂട്ടുകാരായാൽ ഇങ്ങനെ വേണമെന്ന് നെറ്റിസൺസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

മൂന്ന് വീടുകൾ, ആഡംബര കാറ്, കോടികളുടെ ആസ്ഥി, ജോലി തെരുവിൽ ഭിക്ഷാടനം; ഒടുവിൽ പോലീസ് പൊക്കി
ഭർത്താവ് കാമുകിക്ക് കൈമാറിയത് 23 കോടി! ഭാര്യ കണ്ടെത്തിയത് ഭർത്താവിന്‍റെ മരണാനന്തരം, കേസ്