നിങ്ങളുടെ 'ഇതുവരെ നടക്കാത്ത ഒരു സ്വപ്നം എന്താണ്' എന്ന് സുഹൃത്ത് പ്രവീണിനോട് പിന്നെ ചോദിച്ചു. 'എന്നെങ്കിലും താനൊരു ബിഎംഡബ്ല്യു ഓടിക്കും' എന്നായിരുന്നു പ്രവീൺ മറുപടി പറഞ്ഞത്.
സുഹൃത്തുക്കളായാൽ ഇങ്ങനെ വേണം, ഇതാണ് കാമാകാർട്ട്.കോം സ്ഥാപകനും സിഇഒയുമായ പ്രവീൺ ഗണേശന്റെ പോസ്റ്റ് കണ്ടവരൊക്കെ ഇപ്പോൾ പറയുന്നത്. ചൈനയിൽ നിന്നുള്ളൊരു സുഹൃത്ത് പ്രവീണിന് സമ്മാനമായി നൽകിയിരിക്കുന്നത് ഒരു ബിഎംഡബ്ല്യു iX1 ആണ്.
ഏപ്രിൽ 14 -നാണ് തമിഴ്നാട് സ്വദേശിയും സെക്ഷ്വൽ വെൽനെസ് പ്ലാറ്റ്ഫോമായ Kamakart.com സ്ഥാപകനുമായ പ്രവീണിന് സുഹൃത്തിൽ നിന്നും ഒരു അപ്രതീക്ഷിത സന്ദേശം എത്തിയത്. നിങ്ങളുടെ ഡ്രീം കാർ ഇതാ തയ്യാറാണ്, സ്വീകരിക്കൂ എന്നതായിരുന്നു സന്ദേശം. കാറിന്റെ ചിത്രത്തോടൊപ്പമാണ് തന്റെ അനുഭവം പ്രവീൺ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ വർഷം ചൈനയിൽ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടി പ്രവീൺ പോയിരുന്നു. അന്ന് പ്രവീണിന്റെ ജന്മദിനമായിരുന്നു. അന്നും കേക്കും ആഘോഷങ്ങളും ഒക്കെയായി സുഹൃത്ത് പ്രവീണിനെ സന്തോഷിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം എന്റെ പിറന്നാൾ ദിനത്തിൽ, ഞാൻ ചൈനയിൽ എന്റെ അടുത്ത സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കുകയായിരുന്നു. അർദ്ധരാത്രിയിൽ അവൾ തനിക്ക് വേണ്ടി അവളുടെ നാട്ടിൽ കേക്കൊക്കെ ഒരുക്കിയിരുന്നു എന്ന് പ്രവീൺ പറയുന്നു.
പിന്നീട്, നിങ്ങളുടെ 'ഇതുവരെ നടക്കാത്ത ഒരു സ്വപ്നം എന്താണ്' എന്ന് സുഹൃത്ത് പ്രവീണിനോട് പിന്നെ ചോദിച്ചു. 'എന്നെങ്കിലും താനൊരു ബിഎംഡബ്ല്യു ഓടിക്കും' എന്നായിരുന്നു പ്രവീൺ മറുപടി പറഞ്ഞത്. 'അടുത്ത ജന്മദിനത്തിന് മുമ്പ് അത് നടക്കു'മെന്ന് അന്ന് കൂട്ടുകാരി പറഞ്ഞു. എന്നാൽ, അങ്ങനെ ഒരു സമ്മാനം തന്ന് തന്നെ അവൾ ഞെട്ടിക്കുമെന്ന് പ്രവീൺ കരുതിയില്ല. അവർ തന്റെ ബിസിനസ് പാർട്ണർ അല്ലെന്നും അതിനാൽ അങ്ങനെ കിട്ടിയ സമ്മാനമല്ല എന്നും പ്രവീൺ വ്യക്തമാക്കുന്നുണ്ട്.
സെക്സ് ടോയ് ബിസിനസ് ആരംഭിച്ചപ്പോൾ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം തന്നെ പരിഹസിച്ചിരുന്നു എന്നാൽ ഇന്ന് താനതിൽ ലാഭമുണ്ടാക്കുന്നുണ്ട് എന്നും പ്രവീൺ പറയുന്നു.
എന്തായാലും പ്രവീണിന്റെ പോസ്റ്റ് കണ്ടതോടെ സുഹൃത്തുക്കളായാൽ ഇങ്ങനെ വേണം എന്ന് അനേകങ്ങൾ കമന്റ് നൽകിയിട്ടുണ്ട്.
4 കൊല്ലം പ്രണയിച്ചു, പറഞ്ഞതെല്ലാം കള്ളം, കാമുകി 27 -കാരിയല്ല 48 -കാരിയെന്നറിഞ്ഞ് ഞെട്ടി യുവാവ്..!
