പീഡകനെ കുത്തിക്കൊന്നതിന് പ്രോബേഷൻ സെന്ററിലായി, ആരുമറിയാതെ തടവുചാടി പെൺകുട്ടി

Published : Nov 08, 2022, 12:01 PM IST
പീഡകനെ കുത്തിക്കൊന്നതിന് പ്രോബേഷൻ സെന്ററിലായി, ആരുമറിയാതെ തടവുചാടി പെൺകുട്ടി

Synopsis

അതേ സമയം, 150,000 ഡോളർ ബ്രൂക്ക്സിന്റെ കുടുംബത്തിന് നൽകണം എന്ന കോടതി വിധി വലിയ തോതിൽ വിമർശനങ്ങൾക്ക് കാരണമായിത്തീർന്നു. എന്നാൽ, കോടതിക്ക് മറ്റ് വഴികളില്ല എന്നും ഐയവയിലെ നിയമപ്രകാരം ഇത് ചെയ്യാനെ തങ്ങളെ കൊണ്ട് പറ്റൂ എന്നുമാണ് ജഡ്ജി പറഞ്ഞത്. 

ഐയവയിൽ യുവാവിനെ കൊന്ന് പ്രൊബേഷൻ സെന്ററിൽ കഴിയുന്ന 18 -കാരി അവിടെനിന്നും ആരുമറിയാതെ രക്ഷപ്പെട്ടു. തന്നെ പീഡിപ്പിച്ചു എന്ന് പറയുന്നയാളെയൊണ് പെൺകുട്ടി കുത്തിക്കൊന്നത്. ഡെസ് മോയിൻസിലെ ഒരു വിമൻസെന്ററിൽ കഴിയവെയാണ് പെൺകുട്ടി വെള്ളിയാഴ്ച രക്ഷപ്പെട്ടിരിക്കുന്നത്. 

പീപ്പർ ലൂയിസ് എന്ന പതിനെട്ടുകാരി രാവിലെ 6:15 -ഓടെ ഫ്രഷ് സ്റ്റാർട്ട് വിമൻസ് സെന്ററിൽ നിന്ന് പുറത്തിറങ്ങുകയായിരുന്നു. പിന്നീട്, ജിപിഎസ് മോണിറ്ററും വിച്ഛേദിക്കപ്പെട്ടു എന്ന് റിപ്പോർട്ടുകൾ പറയുന്നു. അഞ്ച് വർഷം നിരീക്ഷണത്തിൽ കഴിയാനും അവൾ കൊലപ്പെടുത്തിയ 37 -കാരനായ സക്കറി ബ്രൂക്‌സിന്റെ കുടുംബത്തിന് 150,000 ഡോളർ (1,23,01,432.50) നൽകാനുമാണ് സപ്തംബറിൽ അവൾക്ക് ശിക്ഷ വിധിച്ചത്. 

15 വയസുള്ളപ്പോൾ ബ്രൂക്ക്സ് തന്നെ ഒന്നിലധികം തവണ ബലാത്സം​ഗം ചെയ്തിട്ടുണ്ട് എന്നും ആ ദേഷ്യത്തിലാണ് രണ്ട് വർഷം മുമ്പ് താൻ അയാളെ കുത്തിക്കൊന്നത് എന്നും ലൂയിസ് സമ്മതിച്ചിരുന്നു. എന്നാൽ, പ്രോസിക്യൂട്ടർമാർ ലൂയിസ് സെക്സ് ട്രാഫിംക്കിം​ഗിന്റെ ഇരയാണ് എന്നതോ അവൾ പീഡിപ്പിക്കപ്പെട്ടു എന്നതോ ഒന്നും തന്നെ പരാമർശിച്ചില്ല.  മറിച്ച് ബ്രൂക്ക്സ് ഉറങ്ങി കിടക്കവെ അയാളെ കുത്തിക്കൊല്ലുകയായിരുന്നു എന്നാണ് വാദിച്ചത്. 

അതേ സമയം, 150,000 ഡോളർ ബ്രൂക്ക്സിന്റെ കുടുംബത്തിന് നൽകണം എന്ന കോടതി വിധി വലിയ തോതിൽ വിമർശനങ്ങൾക്ക് കാരണമായിത്തീർന്നു. എന്നാൽ, കോടതിക്ക് മറ്റ് വഴികളില്ല എന്നും ഐയവയിലെ നിയമപ്രകാരം ഇത് ചെയ്യാനെ തങ്ങളെ കൊണ്ട് പറ്റൂ എന്നുമാണ് ജഡ്ജി പറഞ്ഞത്. 

ഒടുവിൽ ഒരു ​ഗോ ഫണ്ട് മീ ക്യാമ്പയിനിലൂടെയാണ് ഈ തുക സമാഹരിച്ചത്. ഒരാളെ കുത്തിക്കൊന്നതിന് 20 വർഷം വരെ തടവാണ് ലൂയിസിന് വിധിക്കേണ്ടിയിരുന്നത്. എന്നാൽ, പ്രോബേഷൻ കാലാവധി അനുസരിച്ച് അത് മാറ്റിവെക്കുകയായിരുന്നു. പക്ഷേ, ആ സമയത്താണ് അവൾ പ്രൊബേഷൻ സെന്ററിൽ നിന്നും ആരും അറിയാതെ പുറത്ത് കടന്നത്. അതിനാൽ, പ്രൊബേഷൻ കാലാവധി റദ്ദാക്കാനും അവൾക്ക് 20 വർഷം വരെ തന്നെ തടവ് കിട്ടാനും സാധ്യതയുണ്ട് എന്നാണ് പറയുന്നത്. 

PREV
click me!

Recommended Stories

കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് മലയാളി നേഴ്സിംഗ് വിദ്യാർത്ഥിനി; അന്വേഷണത്തിൽ വമ്പൻ ട്വിസ്റ്റ് !
വായിലേക്ക് വീണ ഇല തുപ്പിക്കളഞ്ഞ 86 -കാരന് യുകെയിൽ 30,000 രൂപ പിഴ!