തെരുവിൽ 6000 രൂപ ഉപേക്ഷിച്ച് യൂട്യൂബറുടെ പരീക്ഷണം; പിന്നീട് സംഭവിച്ചത്

Published : Jul 06, 2023, 01:11 PM IST
തെരുവിൽ 6000 രൂപ ഉപേക്ഷിച്ച് യൂട്യൂബറുടെ പരീക്ഷണം; പിന്നീട് സംഭവിച്ചത്

Synopsis

ആദ്യ കാഴ്ചയിൽ തന്നെ വീഡിയോ പ്ലാൻ ചെയ്തു ചെയ്തതാണ് എന്ന കാര്യം ഏതൊരാൾക്കും മനസ്സിലാകും. അതുകൊണ്ടുതന്നെ ഈ വീഡിയോയ്ക്ക് രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്.

വിവിധ തരത്തിലുള്ള സാമൂഹിക പരീക്ഷണങ്ങൾ നടത്തി അവയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത് ഇപ്പോൾ ട്രെൻഡിങ് ആയി മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞദിവസം ഒരു വനിതാ യൂട്യൂബർ അത്തരത്തിൽ ഒരു വീഡിയോ തൻറെ സോഷ്യൽ മീഡിയാ പേജിൽ പോസ്റ്റ് ചെയ്തു. തൻറെ ഹാൻഡ് ബാഗിൽ 6000 രൂപ വച്ച് അത് ഒരു പൊതു സ്ഥലത്ത് ഉപേക്ഷിച്ചതിനു ശേഷം പിന്നീട് സംഭവിക്കുന്നത് എന്താണ് എന്നായിരുന്നു വീഡിയോയിൽ കാണിച്ചിരുന്നത്. പോസ്റ്റ് ചെയ്ത വീഡിയോ വൈറലായെങ്കിലും രൂക്ഷ വിമർശനമാണ് യൂട്യൂബർക്ക് സോഷ്യൽ മീഡിയാ ഉപഭോക്താക്കളുടെ ഭാഗത്തുനിന്നും ലഭിച്ചത്.

6000 രൂപ ബാഗിൽ ഉണ്ട് എന്ന് അവകാശപ്പെട്ടതിനു ശേഷം യുവതി ഒരു പൊതു സ്ഥലത്ത് ഉപേക്ഷിക്കുന്നു. അതിനുശേഷം സമീപത്തായി തന്നെ മറഞ്ഞിരിക്കുന്നു. പണം അടങ്ങിയ തൻറെ ബാഗിന് എന്ത് സംഭവിക്കുന്നു എന്ന് അറിയുകയായിരുന്നു യുവതിയുടെ ലക്ഷ്യം. ഇന്ത്യ സുരക്ഷിതമാണോ എന്ന ക്യാപ്ഷൻ നൽകി കൊണ്ടാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പൊതുസ്ഥലത്ത് ഉപേക്ഷിച്ച ബാഗ് അതുവഴി നിരവധിപേർ കടന്നുപോകുന്നുണ്ടെങ്കിലും ആരും എടുക്കാനോ അതിൽ എന്താണെന്ന് നോക്കാനോ തുനിയുന്നില്ല. അല്പസമയം കഴിയുമ്പോൾ അതുവഴി ഒരു ചെറുപ്പക്കാരൻ വരുന്നു. അയാൾ ആ ബാഗ് എടുത്തു കൊണ്ടുപോകുന്നു. അപ്പോൾ മറ്റൊരു ചെറുപ്പക്കാരൻ ഓടിവന്ന് അയാളെ പിടികൂടുന്നതാണ് വീഡിയോയിൽ. 

അമേരിക്കന്‍ ഭാര്യയും ഇന്ത്യന്‍ ഭര്‍ത്താവും ഒരു സാംസ്കാരിക വ്യത്യാസം; വീഡിയോ വൈറല്‍

ആദ്യ കാഴ്ചയിൽ തന്നെ വീഡിയോ പ്ലാൻ ചെയ്തു ചെയ്തതാണ് എന്ന കാര്യം ഏതൊരാൾക്കും മനസ്സിലാകും. അതുകൊണ്ടുതന്നെ ഈ വീഡിയോയ്ക്ക് രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. ഇത്തരത്തിൽ ആളുകളെ വിഡ്ഢികളാക്കരുതെന്നും ഇത്തരം പൊട്ടത്തരങ്ങളുമായി മേലിൽ വീഡിയോയിൽ വന്നേക്കരുത് എന്നും അടക്കമുള്ള അഭിപ്രായങ്ങളാണ് നെറ്റിസൺസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. 

PREV
Read more Articles on
click me!

Recommended Stories

അമ്പമ്പോ! 10 കൊല്ലം മുമ്പ് ഓർഡർ ചെയ്ത പാവയുടെ കണ്ണുകൾ, കിട്ടിയത് ഒരാഴ്ച മുമ്പ്
10 ലക്ഷത്തിന്റെ കാർ വാങ്ങിയത് ജോലിയിലെ ടിപ്പ് മാത്രം ഉപയോ​ഗിച്ചെന്ന് യുവാവ്, ശമ്പളം മുഴുവന്‍ സേവിംഗ്സ്