അതിലായിരുന്നു അച്ഛന്റെ അവസാനത്തെ ചിത്രം, ഒരുപാട് വിഷമിച്ചു, ഡ്രൈവർക്ക് നന്ദി, ദുബായ് അനുഭവം

Published : Oct 05, 2026, 12:52 PM IST
Vartika

Synopsis

പണവും ബാങ്ക് കാർഡുകളും എളുപ്പത്തിൽ മാറ്റിവാങ്ങാമെങ്കിലും, തന്റെ കൈവശമുണ്ടായിരുന്ന അച്ഛന്റെ അവസാന പാസ്‌പോർട്ട് സൈസ് ഫോട്ടോ ആ വാലറ്റിലുണ്ടായിരുന്നു, അത് നഷ്ടപ്പെട്ടല്ലോ എന്നതാണ് തന്നെ ഏറെ വിഷമിപ്പിച്ചത്.

ദുബായിയില്‍ വച്ചുണ്ടായ ഒരിക്കലും മറക്കാനാവാത്തൊരു അനുഭവം പങ്കുവെച്ച് ഇന്ത്യക്കാരിയായ വർത്തിക ശർമ്മ. യാത്രാമധ്യേ ടാക്സിയിൽ വെച്ച് നഷ്ടപ്പെട്ട വാലറ്റ്, ഒരു രൂപ പോലും നഷ്ടപ്പെടാതെ തിരികെ ലഭിച്ചതിന്റെ സന്തോഷമാണ് ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെ വർത്തിക പങ്കുവെച്ചിരിക്കുന്നത്. പണവും കാർഡുകളും നഷ്ടപ്പെട്ടതിനേക്കാളുപരി, വാലറ്റിലുണ്ടായിരുന്ന അച്ഛന്റെ പഴയ ചിത്രം നഷ്ടപ്പെട്ടല്ലോ എന്നതാണ് തന്നെ ഏറെ ആശങ്കപ്പെടുത്തിയതെന്ന് അവർ കുറിച്ചു.

ദുബായിൽ Careem ടാക്സിയിൽ യാത്ര ചെയ്യുന്നതിനിടയിലാണ് വർത്തികയുടെ വാലറ്റ് നഷ്ടപ്പെടുന്നത്. പണവും ബാങ്ക് കാർഡുകളും എളുപ്പത്തിൽ മാറ്റിവാങ്ങാമെങ്കിലും, തന്റെ കൈവശമുണ്ടായിരുന്ന അച്ഛന്റെ അവസാന പാസ്‌പോർട്ട് സൈസ് ഫോട്ടോ ആ വാലറ്റിലുണ്ടായിരുന്നു, അത് നഷ്ടപ്പെട്ടല്ലോ എന്നതാണ് തന്നെ ഏറെ വിഷമിപ്പിച്ചത് എന്ന് വർത്തിക പറയുന്നു. കഴിഞ്ഞ ഡിസംബറിലാണ് വർത്തികയുടെ അച്ഛൻ മരിച്ചത്.

എന്നാൽ ഏതാനും മണിക്കൂറുകൾക്കകം Careem care ടീമിൽ നിന്ന് വർത്തികയ്ക്ക് ആശ്വാസകരമായ ആ ഫോൺവിളിയെത്തി. ടാക്സി ഡ്രൈവർ വാലറ്റ് സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ടെന്നും തിരിച്ചേൽപ്പിക്കാൻ തയ്യാറാണെന്നുമായിരുന്നു സന്ദേശം. വാലറ്റ് തിരികെ ലഭിച്ചപ്പോൾ അതിൽ പണവും കാർഡുകളും മാത്രമല്ല, വിലമതിക്കാനാവാത്ത ആ ഫോട്ടോയും നഷ്ടപ്പെടാതെ സുരക്ഷിതമായി ഉണ്ടായിരുന്നു.

തന്റെ സന്തോഷവും നന്ദിയും അറിയിക്കാൻ ഡ്രൈവർക്ക് ടിപ്പ് നൽകാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അത് സ്വീകരിക്കാൻ തയ്യാറായില്ല. ദുബായിലെ ജനങ്ങളുടെ സത്യസന്ധതയെയും മനുഷ്യത്വത്തെയും കുറിച്ച് പലപ്പോഴും കേട്ടിട്ടുണ്ടെങ്കിലും, അത് നേരിട്ട് അനുഭവിച്ചറിഞ്ഞതിന്റെ സന്തോഷത്തിലാണ് വര്‍ത്തിക. തങ്ങളുടെ പ്രവൃത്തിയിലൂടെ സഹായിച്ച ഡ്രൈവർക്കും Careem കെയർ ടീമിനും വർത്തിക ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. മനുഷ്യത്വത്തിന് ഇത്രയേറെ വില കൽപ്പിക്കുന്ന ദുബായ് നഗരത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് വർത്തിക തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയെ തോല്പിക്കാനാവില്ല അമേരിക്കൻ ഹോട്ടലുകളിലെ ബ്രേക്ക്ഫാസ്റ്റിന്; പോസ്റ്റുമായി സംരംഭകൻ
ശമ്പളം ഇപ്പോഴും 2006 -ലേത് തന്നെ, വാടകയോ 2046 -ലെത്തി; ബെം​ഗളൂരു യുവാവിന്റെ പോസ്റ്റ്