15 വർഷമായി ചോക്കുകഷ്‍ണവും വെള്ളവും മാത്രം കുടിച്ച് ജീവിക്കുന്ന ഒരു സ്ത്രീ!

Published : Sep 03, 2023, 12:21 PM IST
15 വർഷമായി ചോക്കുകഷ്‍ണവും വെള്ളവും മാത്രം കുടിച്ച് ജീവിക്കുന്ന ഒരു സ്ത്രീ!

Synopsis

ചോക്ക് സാധാരണയായി മനുഷ്യർ കഴിക്കുന്ന ഒന്നല്ല. കഴിച്ചാൽ ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാകും എന്നത് തന്നെ കാരണം. എന്നാൽ, മല്ലവ പറയുന്നത് ഇത്രയും കാലം ഇങ്ങനെ ചോക്ക് കഴിച്ചതുകൊണ്ട് തനിക്ക് ആരോ​ഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല എന്നാണ്.

ഐസ്, മണ്ണ്, ചോക്ക് തുടങ്ങിയ വസ്തുക്കൾ തിന്നുന്ന ചില ആളുകളെ നാം കണ്ടിട്ടുണ്ട്. വിദഗ്ധർ പറയുന്നത്, ഇരുമ്പിന്റെ അഭാവമാണ് ആളുകളിൽ ഇത്തരത്തിലുള്ള വസ്തുക്കൾ കഴിക്കാനുള്ള കടുത്ത ആ​ഗ്രഹങ്ങൾക്ക് കാരണമായിത്തീരുന്നത് എന്നാണ്. അത്തരത്തിൽ ഒരാളായിരിക്കണം മല്ലവ എന്ന സ്ത്രീ. കഴിഞ്ഞ 15 വർഷമായി ചോക്ക് കഷണങ്ങൾ മാത്രം കഴിച്ചാണത്രെ മല്ലവ ജീവിക്കുന്നത്. 

റിപ്പോർട്ടുകൾ പ്രകാരം, തെലങ്കാനയിലെ മുസ്താബാദ് മണ്ഡലിൽ സ്ഥിതി ചെയ്യുന്ന ബന്ദങ്കൽ ഗ്രാമമാണ് മല്ലവയുടെ സ്വദേശം. എന്നാലും 15 വർഷങ്ങൾ എങ്ങനെ ചോക്ക് മാത്രം കഴിച്ച് ഒരാൾ ജീവിക്കും? അയാൾക്ക് ആരോ​ഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ വരില്ലേ തുടങ്ങിയ ചോദ്യങ്ങൾ നമ്മുടെ ഉള്ളിൽ ഉയരുന്നത് വളരെ സ്വാഭാവികമാണ്. 

ഏതായാലും മല്ലവയുടെ ജീവിതത്തിൽ ഇതെല്ലാം സംഭവിച്ചത് ഒരു ഉച്ചയൂണിന്റെ സമയത്താണ്. ഒരു ദിവസം പാടത്ത് പണിക്കിടയിൽ ഉച്ചയൂണ് കഴിക്കാനെത്തിയതായിരുന്നു മല്ലവ. എന്നാൽ, പാത്രം നോക്കിയപ്പോൾ അതിൽ മൊത്തം പ്രാണികളായിരുന്നു. ആ സമയത്ത് അവിടെ അടുത്ത് കുറച്ച് ചോക്ക് കഷ്ണങ്ങൾ ഉണ്ടായിരുന്നു. ആ ചോക്ക് കഷ്ണങ്ങൾ കഴിച്ച് വിശപ്പടക്കാൻ അവർ തീരുമാനിച്ചു. അങ്ങനെ ചോക്കും കഴിച്ച് അടുത്ത കിണറിൽ നിന്ന് വെള്ളവും കോരി കുടിച്ചു. അത് കഴിച്ചപ്പോൾ അവരുടെ വിശപ്പ് മാറുകയും ചെയ്തു. പിന്നാലെയാണ് അവർ കൂടുതൽ ചോക്ക് കഷ്ണങ്ങൾ കഴിച്ച് തുടങ്ങിയത്. അത് ഒരു ശീലമായി മാറുകയും ചെയ്തു. പിന്നെ അവർ സാധാരണ ഭക്ഷണങ്ങൾ ഉപേക്ഷിക്കുകയും ചോക്കും കഴിച്ച് വെള്ളവും കുടിക്കുകയും മാത്രം ചെയ്തു.

ചോക്ക് സാധാരണയായി മനുഷ്യർ കഴിക്കുന്ന ഒന്നല്ല. കഴിച്ചാൽ ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാകും എന്നത് തന്നെ കാരണം. എന്നാൽ, മല്ലവ പറയുന്നത് ഇത്രയും കാലം ഇങ്ങനെ ചോക്ക് കഴിച്ചതുകൊണ്ട് തനിക്ക് ആരോ​ഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല എന്നാണ്. മറ്റ് ഭക്ഷണം കഴിക്കുമ്പോൾ തനിക്കിപ്പോൾ വയറുവേദനയടക്കം ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നു എന്നും അവർ പറയുന്നു. 

മല്ലവയുടെ കാര്യം ഡോക്ടർമാർക്കും ഒരു അത്ഭുതം തന്നെയാണ്. 

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ