യുവതി കൈകളിലെടുത്തത് ലോകത്തിലെ ഏറ്റവും വിഷമുള്ള ജീവികളിലൊന്നിനെ, വീഡിയോ കണ്ട് ഞെട്ടി സോഷ്യൽമീഡിയ

Published : Feb 24, 2022, 12:28 PM IST
യുവതി കൈകളിലെടുത്തത് ലോകത്തിലെ ഏറ്റവും വിഷമുള്ള ജീവികളിലൊന്നിനെ, വീഡിയോ കണ്ട് ഞെട്ടി സോഷ്യൽമീഡിയ

Synopsis

എന്നാൽ, ഇതുപോലെയുള്ള അപകടകരമായ പല കാര്യങ്ങളും ആളുകൾ അറിഞ്ഞോ അറിയാതെയോ ചെയ്യാറുണ്ട്. കഴിഞ്ഞ വർഷം, ഒരു ടിക്‌ടോക്ക് ഉപയോക്താവ് ഒരു റെഡ്‌ബാക്ക് സ്പൈഡറിനെ തന്റെ കൈയിൽ മുഴുവൻ ഇഴയാൻ അനുവദിക്കുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. 

ലോകത്തിലെ ഏറ്റവും മാരകമായ ജീവികളിൽ ഒന്നിനെ എടുത്ത് തന്റെ കൈകളിൽ വച്ച് സ്ത്രീ. ഭാ​ഗ്യം കൊണ്ട് മാത്രമാണ് അവർ രക്ഷപ്പെട്ടത് എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ(Social media) പറയുന്നത്. കാരണം, അത് മറ്റേതൊരു കടൽ ജീവിയെ പോലെയും ആയിരുന്നില്ല. അവൾ അറിയാതെ കയ്യിലെടുത്ത ആ നീല-വളയൻ നീരാളി(Blue-ringed octopus) വളരെ വിഷാംശമുള്ള നീരാളിയാണ്. അവർ തന്നെയാണ് ടിക്ടോക്കിൽ വീഡിയോ പോസ്റ്റ് ചെയ്‍തത്. അക്ഷരാർത്ഥത്തിൽ വീഡിയോ കണ്ടവരിൽ പലരും ഞെട്ടിത്തരിച്ചിരിക്കയാണ്. 'ഹോ, ശ്വാസം അടക്കിപ്പിടിച്ചാണ് ഞാനത് കണ്ടത്' എന്നാണ് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്. 'നിങ്ങൾ ജീവിച്ചിരിക്കുന്നത് തന്നെ ഭാ​ഗ്യം' എന്നാണ് മറ്റൊരാൾ അഭിപ്രായപ്പെട്ടത്. 

മറൈൻ ബയോയുടെ അഭിപ്രായത്തിൽ, നീല-വലയമുള്ള ഈ നീരാളി വൻ അപകടകാരിയാണ്. ഇരയ്ക്കെതിരെ വേറെയും വേട്ടക്കാർക്കെതിരെ വേറെയും വിഷമാണ് അവ വമിക്കുന്നത്. വിഷങ്ങളിലൊന്ന് ഞണ്ടിനെയും ചെമ്മീനിനെയും വേട്ടയാടാൻ ഉപയോഗിക്കുന്നു. മറ്റേ വിഷം ടെട്രോഡോടോക്സിൻ, അതിന്റെ വേട്ടക്കാർക്ക് എതിരെയാണ് പ്രവർത്തിക്കുന്നത്. മനുഷ്യർക്കെതിരെ അങ്ങേയറ്റം അപകടകാരിയായ വിഷമാണ് വമിക്കുന്നത്. 

ഇരകൾക്കെതിരെ ഇവ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് അറിയില്ല. എന്നാൽ, അവ വേട്ടക്കാർക്കെതിരെ കടുത്ത വിഷപ്രയോ​ഗം നടത്തുമെന്നാണ് വിദ​ഗ്ദർ പറയുന്നത്. മനുഷ്യർക്ക് കടിച്ചതായി ആദ്യം അനുഭവപ്പെടില്ലെങ്കിലും മിനിറ്റുകൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. അതിൽ, ചുണ്ടുകളിലും നാവിലും മരവിപ്പ്, ശ്വസിക്കാൻ ബുദ്ധിമുട്ട്, തുടർന്ന് പേശികളുടെ പൂർണ തളർച്ച എന്നിവ ഉൾപ്പെടുന്നു. കടിയേറ്റതായി സംശയം തോന്നിയാൽ ഉടനടി വൈദ്യസഹായം തേടണമെന്നും വിദ​ഗ്ദർ പറയുന്നു.

എന്നാൽ, ഇതുപോലെയുള്ള അപകടകരമായ പല കാര്യങ്ങളും ആളുകൾ അറിഞ്ഞോ അറിയാതെയോ ചെയ്യാറുണ്ട്. കഴിഞ്ഞ വർഷം, ഒരു ടിക്‌ടോക്ക് ഉപയോക്താവ് ഒരു റെഡ്‌ബാക്ക് സ്പൈഡറിനെ തന്റെ കൈയിൽ മുഴുവൻ ഇഴയാൻ അനുവദിക്കുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ലോകത്തിലെ ഏറ്റവും വിഷമുള്ള ചിലന്തികളിൽ ഒന്നാണ് റെഡ്ബാക്ക് സ്പൈഡറുകൾ. 

റെഡ്ബാക്ക് സ്പൈഡർ, ഓസ്ട്രേലിയൻ ബ്ലാക്ക് വിഡോ എന്നും അറിയപ്പെടുന്നു. ഓസ്‌ട്രേലിയ, തെക്കുകിഴക്കൻ ഏഷ്യ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ വസിക്കുന്ന ഉഗ്രവിഷമുള്ള ചിലന്തിയാണിത്. എന്നിരുന്നാലും, അവയിലെ സ്ത്രീയെ മാത്രമേ അപകടകാരിയായി കണക്കാക്കൂ. എന്നാൽ, ടിക് ടോക്ക് ഉപയോക്താവിന് ഈ വ്യത്യാസം അറിയാമായിരുന്നോ എന്ന് സംശയിക്കുന്നുണ്ട്. ഓരോ വർഷവും ഏകദേശം 2,000 റെഡ്ബാക്ക് സ്പൈഡർ ആക്രമം റിപ്പോർട്ട് ചെയ്യപ്പെടുന്നു. അതിൽ ഏകദേശം 250 പേർക്കും ആൻറി-വെനം ലഭ്യമാക്കേണ്ടതായി വന്നു. എന്നിരുന്നാലും, 1950 -കളിൽ റെഡ്ബാക്ക് ആന്റി-വെനം ലഭ്യമായതിന് ശേഷം മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല.

PREV
Read more Articles on
click me!

Recommended Stories

പ്രായം 1 വയസും 9 മാസവും, നീന്തിക്കടന്നത് 100 മീറ്റർ, ഏറ്റവും പ്രായം കുറഞ്ഞ നീന്തൽ താരമായി വേദ
1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്