
ലോകം അതിവേഗം മാറുകയാണ്. വിവിധ തരത്തിലാണ് ഇപ്പോൾ പണമുണ്ടാക്കുന്നത്. വീട്ടിൽ വെറുതെ ഇട്ടിരിക്കുന്നതെല്ലാം olx -ൽ ഇട്ട് വിൽക്കുന്നവരെയൊക്കെ നമുക്ക് അറിയാം. എന്നാൽ, ഓസ്ട്രേലിയയിൽ നിന്നുമുള്ള ഒരു യുവതി മാസം പത്തുനാല്പതിനായിരം രൂപ ഉണ്ടാക്കുന്നത് എങ്ങനെയാണ് എന്നറിഞ്ഞാൽ ശരിക്കും നിങ്ങൾ ഞെട്ടും.
തന്റെ കട്ടിലിന്റെ ഒഴിഞ്ഞ പാതി വാടകയ്ക്ക് കൊടുത്താണ് യുവതി മാസം 42,000 രൂപ നേടുന്നത്. മോണിക് ജെറമിയ എന്ന സ്ത്രീയാണ് 'ഹോട്ട് ബെഡ്ഡിംഗ്' എന്നറിയപ്പെടുന്ന ഈ ആശയം പരിന്തുടരുന്നത്. ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, മോണിക്ക് തന്റെ കിടക്ക ഉപയോഗിക്കാൻ ആളുകളെ ക്ഷണിക്കുന്നു. അവരിൽ നിന്നും ഓരോ മാസവും ഏകദേശം 41,624.92 രൂപ സമ്പാദിക്കുന്നു.
എന്നാൽ, തന്റെ കിടക്ക ഷെയർ ചെയ്യുന്നതിന് മുമ്പായി അവൾ ചില കാര്യങ്ങളിൽ ഉറപ്പ് വാങ്ങിയിട്ടുണ്ടാകും. ഒരു തരത്തിലുള്ള റൊമാന്റിക്, സെക്ഷ്വൽ റിലേഷൻഷിപ്പും താനുമായി അവർക്ക് ഉണ്ടാവുകയില്ല. അതിന് ശ്രമിക്കുകയും ചെയ്യരുത്. കൊവിഡ് 19 സമയത്ത് തനിച്ച് താമസിക്കാൻ പ്രയാസം തോന്നിയപ്പോഴാണ് ആദ്യമായി മോണിക്ക് ഈ വഴി പരീക്ഷിച്ചത്.
പിന്നീട്, ഇത് തനിക്ക് സാമ്പത്തികമായ ലാഭം കൂടി നേടിത്തരും എന്ന് മോണിക്കിന് മനസിലായി. നന്നായി ശ്രദ്ധിച്ച്, കാര്യങ്ങളെല്ലാം പറഞ്ഞ് വ്യക്തമാക്കിയിട്ട് മാത്രമേ ഈ ഹോട്ട് ബെഡ്ഡിംഗ് രീതിയിലേക്ക് മോണിക്ക് ആളുകളെ തിരഞ്ഞെടുക്കാറുള്ളൂ. അതുവഴി ഉണ്ടാകാൻ ഇടയുള്ള അസ്വാരസ്യങ്ങളും വഴക്കുകളും ഒഴിവാക്കുക തന്നെയാണ് ലക്ഷ്യം.
ഏതായാലും ഈ വേറിട്ട വഴിയിലൂടെ അവൾ നല്ലൊരു തുക സമ്പാദിക്കുന്നു. കേൾക്കുമ്പോൾ തികച്ചും അപകടകരം എന്ന് തോന്നുമെങ്കിലും അങ്ങനെയൊന്നും ഇല്ല എന്നാണ് മോണിക്ക് ഇതേ കുറിച്ച് പറയുന്നത്.