അമ്മയുടെ നായയെ മോഷ്ടിച്ച് ജീവനോടെ തീയിലിട്ടു, ആചാരത്തിന്റെ ഭാ​ഗമായി ചെയ്തത് എന്ന് യുവതി

Published : Jun 15, 2022, 01:33 PM IST
അമ്മയുടെ നായയെ മോഷ്ടിച്ച് ജീവനോടെ തീയിലിട്ടു, ആചാരത്തിന്റെ ഭാ​ഗമായി ചെയ്തത് എന്ന് യുവതി

Synopsis

നായയെ മോഷ്ടിച്ചുവെന്നും ശേഷം നായയെ തീയിലേക്കിട്ടു എന്നും ഇത് എന്തോ ആചാരത്തിന്റെ ഭാ​ഗമായി ചെയ്തതാണ് എന്നും പൊലീസ് പറഞ്ഞു.

നായയെ മോഷ്ടിച്ച് കഴുത്ത് ഞെരിച്ച ശേഷം തീയിലിട്ടതിന് മിസോറിയിൽ യുവതി പൊലീസിന്റെ പിടിയിലായി. നായയെ കൊന്നതായി 29 -കാരിയായ ബ്രിയാന ലിൻ ലിം​ഗോ കുറ്റസമ്മതം നടത്തി. ശേഷം ഇവർക്കെതിരെ ഒന്നിലധികം കുറ്റകൃത്യങ്ങൾ ചുമത്തി. 

നായയെ മോഷ്ടിച്ചുവെന്നും ശേഷം നായയെ തീയിലേക്കിട്ടു എന്നും ഇത് എന്തോ ആചാരത്തിന്റെ ഭാ​ഗമായി ചെയ്തതാണ് എന്നും പൊലീസ് പറഞ്ഞു. നായയുടെ ഉടമയും ലിന്നിന്റെ അമ്മയുമായ സ്ത്രീയാണ് നായയ്ക്കെന്തോ സംഭവിച്ചു എന്നും കാണിച്ച് എമർജൻസി നമ്പറിലേക്ക് വിളിച്ചത്. ലിൻ അമ്മയോട് നായയെ എന്തോ ഒരു ആചാരത്തിന്റെ ഭാ​ഗമായി ബലി കൊടുക്കാൻ പോവുകയാണ് എന്ന് പറഞ്ഞിരുന്നുവത്രെ. 

പകുതി കത്തിയ നിലയിലാണ് നായയെ പൊലീസ് കണ്ടെത്തിയത്. മൃ​ഗങ്ങൾക്കെതിരെയുള്ള പല കുറ്റകൃത്യങ്ങളും കണ്ടിട്ടുണ്ട്. എന്നാൽ, ഇത്തരത്തിൽ ക്രൂരമായതും വ്യത്യസ്തമായതുമായ ഒരു കേസ് ആദ്യമായിട്ടാണ് കാണുന്നത് എന്ന് പ്രദേശത്തെ പൊലീസ് പറഞ്ഞു. യുവതിയെ ഇപ്പോൾ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കയാണ്. യുവതിക്കുമേൽ നേരത്തെ മൃ​ഗങ്ങളെ ദ്രോഹിച്ച കേസുകളൊന്നും ഇല്ലായെന്നും പൊലീസ് വ്യക്തമാക്കി. 

PREV
Read more Articles on
click me!

Recommended Stories

വിവാഹത്തിൽ പങ്കെടുക്കാൻ ദില്ലിയിൽ നിന്നും കൊച്ചിയിലെത്തി പക്ഷേ, സ്യൂട്ട് കേസ് കാണാനില്ല; കൈയൊഴിഞ്ഞ് ഇന്‍ഡിഗോയും
'വിവാഹം അടുത്ത മാസം, അച്ഛനുമമ്മയും കരയുകയാണ്'; കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്വിഗ്ഗി ഡെലിവറി ഏജൻറായ സുഹൃത്തിനെ കുറിച്ച് കുറിപ്പ്