ചെളിയില്‍ പൂണ്ട കാറിനുള്ളില്‍ കാട്ടില്‍ കുടുങ്ങി വീട്ടമ്മ; തുണയായത് ഒരു ബോട്ടില്‍ വൈനും മിഠായിയും

Published : May 06, 2023, 05:14 PM IST
ചെളിയില്‍ പൂണ്ട കാറിനുള്ളില്‍ കാട്ടില്‍ കുടുങ്ങി വീട്ടമ്മ; തുണയായത് ഒരു ബോട്ടില്‍ വൈനും മിഠായിയും

Synopsis

ഞായറാഴ്ച തോറുമുള്ള 48കാരിയുടെ ഫോണ്‍ കോളോ മറ്റ് അന്വേഷണങ്ങളോ ലഭിക്കാതെ വന്നതോടെയാണ് വീട്ടുകാര്‍ക്ക് സംശയം തോന്നിയത്

പെര്‍ത്ത്: കാര്‍ ചെളിയില്‍ കുടുങ്ങി കാട്ടില്‍ കുടുങ്ങിപ്പോയ 48 കാരി ദിവസങ്ങളോളം അതിജീവിച്ചത് വൈനും മിഠായിയും കഴിച്ച്. ഓസ്ട്രേലിയയിലെ മിട്ടാ മിട്ടയിലാണ് വഴി തെറ്റി 48കാരിയായ ലിലിയന്‍ ഇപ് കാട്ടില്‍ കുടുങ്ങിയത്. ഫോണിന് സിഗ്നല്‍ ലഭിക്കാതെ വരികയും കാറിന്‍റെ ടയറുകള്‍ ചെളിയില്‍ താഴുക കൂടി ചെയ്തതോടെ ഇവര്‍ പൂര്‍ണമായി ഒറ്റപ്പെടുകയായിരുന്നു. അമ്മയെ കാണാന്‍ പോകുന്ന യാത്രയില്‍ അമ്മയ്ക്കായി കരുതി വച്ചിരുന്ന ഒരു വൈന്‍ ബോട്ടിലും കൈവശമുണ്ടായിരുന്നു മിഠായികളുമാണ് അഞ്ച് ദിവസങ്ങളോളം കൊടും കാട്ടില്‍ പട്ടിണിയാവാതിരിക്കാന്‍ 48കാരിയെ സഹായിച്ചത്.

ഞായറാഴ്ച തോറുമുള്ള 48കാരിയുടെ ഫോണ്‍ കോളോ മറ്റ് അന്വേഷണങ്ങളോ ലഭിക്കാതെ വന്നതോടെയാണ് വീട്ടുകാര്‍ക്ക് സംശയം തോന്നിയത്. ഇതിന് പിന്നാലെ 48കാരിയെ കാണാനില്ലെന്ന് വീട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. വഴി തെറ്റിപ്പോവുന്നതിന് മുന്‍പ് വരെയുള്ള ലിലിയന്‍റെ ഫോണ്‍ സിഗ്നലുകള്‍ പിന്തുടര്‍ന്നാണ് പൊലീസ് തെരച്ചില്‍ ആരംഭിച്ചത്. ഏപ്രില്‍ അവസാന ആഴ്ചയായിരുന്നു ലിലിയനെ കാണാതായത്. വിക്ടോറിയയിലെ വടക്ക് കിഴക്കന്‍ മേഖലയിലാണ് ഇവരെ കാണാതായത്. ഹെലികോപ്ടര്‍ അടക്കമുള്ള സര്‍വ്വ സന്നാഹങ്ങളുമുപയോഗിച്ചാണ് പൊലീസ് തെരച്ചില്‍ ആരംഭിച്ചത്. ചെളിയില്‍ കാറിന്‍റെ മുന്‍ഭാഗം പൂണ്ട് പോയതോടെ കാറില്‍ നിന്ന്  പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു 48കാരിയുണ്ടായിരുന്നത്.

വെള്ളിയാഴ്ച വൈകിയാണ് ലിലിയന്‍റെ കാറ് പൊലീസ് ഹെലികോപ്ടറിന്‍റെ ശ്രദ്ധയില്‍പ്പെടുന്നത്. അഞ്ച് ദിവസത്തെ തിരച്ചിലിന് ശേഷമായിരുന്നു ഇത്. ലിലിയന്‍റെ കാര്‍ കുടുങ്ങിയ പ്രദേശത്ത് നിന്ന് 60 കിലോമീറ്ററോളം അകലെയായിരുന്നു അടുത്ത ജനവാസ മേഖലയുണ്ടായിരുന്നത്. പൊലീസ് ഹെലികോപ്ടറിലെ ദൃശ്യങ്ങളില്‍ ലഭിച്ച ലിലിയന്‍റെ കാറിന് അടുത്തേക്ക് പൊലീസുകാര്‍ എത്തിയതോടെയാണ് 48കാരിയുടെ വനവാസത്തിന് അറുതിയായത്.

പൊലീസ് ഹെലികോപ്ടറിലൂടെ ലിലിയന്‍റെ രക്ഷപ്പെടുത്തല്‍ ദൃശ്യങ്ങളും പൊലീസ് ചിത്രീകരിച്ചിട്ടുണ്ട്. നിര്‍ജലീകരണത്തിന് നിലവില്‍ ചികിത്സയില്‍ കഴിയുകയാണ് ലിലിയന്‍. അമ്മയെ കാണാനുള്ള യാത്രയായതിനാല്‍ ഏറെ സാധങ്ങളൊന്നും വാഹനത്തില്‍ ലിലിയന്‍ കരുതിയിരുന്നില്ല. ഒരു ബോട്ടില്‍ വൈന്‍ ആയിരുന്നു ജലരൂപത്തില്‍ ലിലിയന്‍റെ കൈവശമുണ്ടായിരുന്നത്. 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ