ആപ്പിളിന്‍റെ 'സിരി' കാരണം പേര് മാറ്റാന്‍ നിര്‍ബന്ധിതയായി യുവതി; കാരണം രസകരം !

Published : Oct 06, 2023, 04:23 PM IST
ആപ്പിളിന്‍റെ 'സിരി' കാരണം പേര് മാറ്റാന്‍ നിര്‍ബന്ധിതയായി യുവതി;  കാരണം രസകരം !

Synopsis

ഫിറ്റ്നസ് സെന്‍ററില്‍ വര്‍ക്കൗണ്ട് ചെയ്യുന്ന ആരെങ്കിലും ട്രെയിനറുടെ പേര് എടുത്ത് വിളിച്ചാല്‍ ഉടനെ ആയാളുടെ ഫോണ്‍ സ്വയം ഓണാവുകയും പ്രതികരിക്കാന്‍ തുടങ്ങുകയും ചെയ്യും.   

സ്വന്തം പേര് ഒരു പൊല്ലാപ്പായി തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും? യുകെ ആസ്ഥാനമായുള്ള ഫിറ്റ്‌നസ് പരിശീലകയായ സിരി പ്രൈസിന് അങ്ങനെയൊരു അനുഭവമുണ്ടായി. ഒന്നല്ല, നിരവധി തവണ ഈ പ്രശ്നത്തെ നേരിടേണ്ടിവന്ന സിരി ഒടുവില്‍ തന്‍റെ പേര് മാറ്റി. സിസ് പ്രൈസ് എന്നാക്കി. അതിന് കാരണമായതാകട്ടെ ആപ്പിളിന്‍റെ 'പവർഡ് അസിസ്റ്റന്‍റ് സിരി'യും. ആപ്പിള്‍ അതിന്‍റെ ഏറ്റവും പുതിയ iOS 17 അപ്‌ഡേറ്റ് പുറത്തിറക്കാന്‍ തീരുമാനിച്ചതോടെയാണ് സിരി പ്രൈസ് പേര് മാറ്റാന്‍ തീരുമാനിച്ചത്.  ആപ്പിളിന്‍റെ സിരി, സ്പീച്ച് ഇന്‍റർപ്രെറ്റേഷന്‍റെയും റെക്കഗ്നിഷൻ ഇന്‍റർഫേസിന്‍റെയും ചുരുക്കെഴുത്താണ് അവളുടെ യഥാർത്ഥ പേര് (Speech Interpretation and Recognition Interface - SIRI).

കുളിച്ചാൽ തലയിൽ നിന്നും ചോരയൊലിക്കും വെള്ളം പോലും കുടിക്കാന്‍ പറ്റില്ല; അപൂർവ രോഗാനുഭവം വെളിപ്പെടുത്തി യുവതി !

“ഒരുപാടു പേരുള്ള ഒരു ജിമ്മിലാണ് ഞാന്‍ ജോലി ചെയ്യുന്നത്. അവിടെ ആളുകള്‍ക്ക് എന്നെ പേര് ചൊല്ലി വിളിക്കാന്‍ കഴിയില്ല. ഇപ്പോള്‍ എല്ലാവരും എന്നെ പേര് ചൊല്ലി വിളിക്കുമ്പോള്‍ ഹേയ് എന്ന് ചേര്‍ത്ത് വിളിക്കാതിരിക്കാന്‍ പഠിച്ചു. ആളുകള്‍ക്ക് എന്‍റെ പേര് വിളിക്കാന്‍ കഴിയുകയില്ലെന്നത് എന്നെ തീര്‍ത്തും അസ്വസ്ഥമാക്കുന്നു.' ഒരു വാര്‍ത്താ പോര്‍ട്ടിലനോട് സംസാരിക്കവേ സിരി പറഞ്ഞു. 'പേര് വിളിച്ചാല്‍ ഉടനെ അവരുടെ ഫോണുകളില്‍ നിര്‍ത്താതെയുള്ള സഹായാഭ്യര്‍ത്ഥകള്‍ കേള്‍ക്കും. ഓടുവില്‍ എന്‍റെ സഹപ്രവര്‍ത്തകര്‍ക്ക് ഒരു പരിഹാരത്തെ കുറിച്ച് ചിന്തിക്കേണ്ടിവന്നു. എന്‍റെ കാമുകന് കഴിഞ്ഞ ദിവസം ഫോണില്‍ പുതിയ അപ്‌ഡേറ്റ് ലഭിച്ചു, അവൻ എന്നെ പേരെടുത്ത് വിളിക്കുമ്പോഴെല്ലാം അവന്‍റെ ഫോണ്‍ പ്രവര്‍ത്തനക്ഷമമായി.' സിരി കൂട്ടിച്ചേര്‍ത്തു. 

മുളക് തീറ്റയ്ക്കും ലോക റെക്കോര്‍ഡ്; ഒറ്റയടിക്ക് ഒരു കിലോ കരോലിന റീപ്പർ പെപ്പറുകൾ തിന്ന് മെൽബൺ സ്വദേശി!

ലളിതമായ ശബ്ദ നിര്‍ദ്ദേശം അനുസരിച്ച് വളരെ വേഗം ഫോണില്‍ നിന്നും വിവരങ്ങൾ എടുക്കാനും അടിസ്ഥാന ജോലികൾ പൂർത്തിയാക്കാനും ആപ്പിൾ ഉപയോക്താക്കളെ സഹായിക്കുന്നതിനാണ് 'ഹേ സിരി' എന്ന ഫീച്ചർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആപ്പിളിന്‍റെ സിരി ലോകം കീഴടക്കിയപ്പോള്‍ തന്‍റെ പേര് മൂലമുണ്ടായ നിരാശയും ആശയക്കുഴപ്പവും കുറയ്ക്കാൻ, സിരി പ്രൈസ് തന്‍റെ പേര് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. പ്രശ്‌നം പരിഹരിക്കപ്പെട്ടെങ്കിലും ഇത് തനിക്കും തന്നെ കുറിച്ച് അറിയാവുന്നവര്‍ക്കും ഏറെ ബുദ്ധിമുണ്ടാക്കിയെന്ന് അവര്‍ പറഞ്ഞു. ആപ്പിളില്‍ സിരിയെ അവതരിപ്പിച്ച ടീമിന്‍റെ സഹസ്ഥാപകരിലൊരാളായ ഡാഗ് കിറ്റ്‌ലൗസ് 2012-ൽ. താന്‍ ഒരു യാഥാര്‍ത്ഥ വ്യക്തിയെ അടിസ്ഥാനമാക്കിയാണ് ഈ പേരിട്ട് ഇട്ടതെന്ന് പറഞ്ഞിരുന്നു. എന്നാല്‍ സ്റ്റീവ് ജോബ്‌സിന് ഈ പേര് ഇഷ്ടപ്പെട്ടില്ല, പക്ഷേ, ഇതിലും മികച്ച ഒരു പേര് നിരി‍ദ്ദേശിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. സിരി മാത്രമല്ല പ്രശ്നത്തിലായത്. ആമസോണിന്‍റെ സിരി പതിപ്പായ 'അലക്സ'യും അതേ പേരിലുള്ളവരെ ഏറെ ബുദ്ധിമുട്ടിച്ചു. പലരും തങ്ങളുടെ പേരുകള്‍ മാറ്റാന്‍ നിര്‍ബന്ധിതരായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?