'10 വർഷമായി, കുടുംബവുമായി ജർമ്മനിയിൽ താമസം, പക്ഷേ... എന്തോ ചിലത് നഷ്ടപ്പെട്ടു. നാട്ടിലേക്ക് മടങ്ങണം'; യുവതിയുടെ കുറിപ്പ് വൈറൽ

Published : Dec 13, 2025, 03:50 PM IST
family

Synopsis

ജർമ്മനിയിൽ 10 വർഷമായി ഭർത്താവിനും കുട്ടിക്കും ഒപ്പം താമസിക്കുന്ന യുവതി ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതിനെക്കുറിച്ചുള്ള കുറിപ്പ് ശ്രദ്ധ നേടുന്നു. മികച്ച ജീവിത സാഹചര്യങ്ങൾക്കിടയിലും അനുഭവിക്കുന്ന ഒറ്റപ്പെടലാണ് തിരികെ വരാനുള്ള തീരുമാനത്തിന് കാരണം

 

മികച്ച തൊഴിലും ജീവിത സാഹചര്യങ്ങളും തേടി വിദേശത്തേക്ക് ചേക്കേറുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. അത്തരത്തിൽ 10 വർഷമായി ജർമ്മനിയിൽ സ്ഥിര താമസമാക്കിയ ഒരു യുവതിയുടെ കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുന്നത്. ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്നാണ് കുറിപ്പിലെ ഉള്ളടക്കം. ഒറ്റപ്പെടലാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെ പ്രധാന കാരണമെന്നും അവർ വെളിപ്പെടുത്തുന്നു.

സന്തോഷകരമായ ജീവിതം, പക്ഷേ...

ഭർത്താവിനും ചെറിയ കുട്ടിക്കും ഒപ്പം ജർമ്മനിയിൽ സ്ഥിരതാമസമാണ്. അവിടുത്തെ പ്രാദേശിക ഭാഷ നന്നായി സംസാരിക്കുകയും സുഹൃത്തുക്കളോടൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയും ചെയ്യുന്നു. പക്ഷേ, എന്തോ ഒന്ന് പ്രധാനമായും ജീവിതത്തിൽ നിന്ന് നഷ്ടപ്പെടുന്നതായി അനുഭവപ്പെടുന്നുവെന്നും യുവതി എഴുതുന്നു. താൻ ഈ വിഷയത്തെക്കുറിച്ച് വളരെ ശ്രദ്ധയോടെ ആലോചിച്ചെന്നും ജർമ്മനിയിലെ ജീവിതം തൃപ്തികരമാണെന്നും യുവതി എഴുതുന്നു. അവിടുത്തെ സാമൂഹ്യ ജീവിതവുമായി പൂർണ്ണമായും ലയിച്ചു ചേർന്നു. എന്നാൽ, ഒറ്റപ്പെടൽ തന്നെ അലട്ടുകയാണ്.

 

 

നഷ്ടപ്പെട്ട ബന്ധങ്ങൾ

സ്വന്തം രാജ്യത്തായിരുന്നപ്പോൾ ലഭിച്ചിരുന്ന സാമൂഹ്യബന്ധങ്ങൾ, അവയുടെ ഊഷ്മളത, തൊട്ടറിഞ്ഞ മനുഷ്യ ബന്ധങ്ങൾ എന്നിവ പ്രവാസ ജീവിതത്തിൽ തനിക്ക് നഷ്ടപ്പെടുന്നു. കുട്ടിയെ വളർത്താനും വീട്ടുജോലികൾ ചെയ്യാനും പിന്തുണ ലഭിക്കുമെങ്കിൽ ഇന്ത്യയിലേക്ക് മടങ്ങാൻ തയ്യാറാണെന്നും അവർ കുറിച്ചു. അതിനായി കുറഞ്ഞ വരുമാനമുള്ള ജോലി പോലും സ്വീകരിക്കാൻ തയ്യാറാണെന്നും യുവതി വിശദീകരിച്ചു. അങ്ങനെ ചെയ്താൽ തന്‍റെ കൊച്ചുകുട്ടിക്ക് മുത്തശ്ശന്‍റെയും മുത്തശ്ശിയുടെയും അടുത്ത് വളരാൻ കഴിയും. പ്രായമായ മാതാപിതാക്കളുടെ കൂടെ സമയം ചെലവഴിക്കാനുള്ള അവസരം വളരെ വിലപ്പെട്ടതാണെന്നും അവർ എഴുതുന്നു. എന്തായാലും യുവതിയുടെ കുറിപ്പിന് പിന്തുണയുമായി നിരവധി പേർ സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തി. വർഷങ്ങൾ വിദേശത്ത് താമസിച്ച ശേഷം തങ്ങളുടെ വേരുകളിലേക്കും കുടുംബത്തിലേക്കും തിരികെ മടങ്ങാനുള്ള അവരുടെ ആഗ്രഹത്തെയും ധൈര്യത്തെയും അഭിനന്ദിച്ച് കൊണ്ട് നിരവധി കുറിപ്പുകളുമെത്തി.

 

PREV
Read more Articles on
click me!

Recommended Stories

മൈനസ് 8°C -യിലെ പ‍ർവ്വതാരോഹണം, കാമുകിയെ മരണത്തിന് വിട്ടുനൽകിയെന്ന് ആരോപിച്ച് കാമുകനെതിരെ കേസ്
പുള്ളിപ്പുലികളെ വന്ധ്യംകരിക്കണം; അവ നാട്ടിലിറങ്ങുന്നത് തടയാൻ ആടുകളെ കാട്ടിലേക്ക് വിടണം; മഹാരാഷ്ട്ര വനം മന്ത്രി