വിമാനയാത്രയിൽ കുഞ്ഞിന് കഴിക്കാൻ അല്പം പച്ചക്കറി കിട്ടുമോയെന്ന് ചോദിച്ചു, കിട്ടിയത് 'ക്യാപ്റ്റൻസ് മീൽ'; പെട്ടുപോയെന്ന് യുവതിയുടെ കുറിപ്പ്

Published : Apr 30, 2026, 01:06 PM IST
air india experience

Synopsis

ദില്ലി-ബെംഗളൂരു വിമാനയാത്രയ്ക്കിടെ മകന് കഴിക്കാൻ അധികം പച്ചക്കറി ചോദിച്ച യുവതിക്ക് കാബിൻ ക്രൂ നൽകിയത് 'ക്യാപ്റ്റന്‍റെ ഭക്ഷണം' ആയിരുന്നു. എന്നാൽ, എരിവുള്ള ആ ഭക്ഷണം മകന് കഴിക്കാൻ സാധിക്കാതെ വന്നതോടെ, ചോദിച്ചുവാങ്ങിയത് കളയാൻ മടിച്ച് യുവതിക്ക് തന്നെ അത് കഴിക്കേണ്ടി വന്നു. ഈ അപ്രതീക്ഷിത അനുഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായി.

 

ദില്ലിയിൽ നിന്നും ബെംഗളൂരുവിലേക്കുള്ള ഒരു പതിവ് വിമാവയാത്രയ്ക്കിടെ അപ്രതീക്ഷിതമായൊരു സംഭവത്തെ കുറിച്ചുള്ള യുവതിയുടെ വീഡിയോയും കുറിപ്പും വൈറൽ. സാധാരണയായി വിമാനയാത്രയിൽ സംഭവിച്ച എന്തെങ്കിലും കുഴപ്പങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകാറ്. എന്നാൽ ഇവിടെ താൻ ആവശ്യപ്പെട്ടതിലും വലുത് കിട്ടിയപ്പോൾ ഉണ്ടായ അമ്പരപ്പും പിന്നെ ആ ലഭിച്ചത് ഒരു തലവേദനയായി മാറിയും യുവതി തന്‍റെ ഇന്‍സ്റ്റാഗ്രം വീഡിയോയിൽ എഴുതി.

ചോദിച്ചത് കുട്ടിക്ക് കഴിക്കാൻ, പക്ഷേ...

വിമാനയാത്രയ്ക്കിടെ മകൻ പച്ചക്കറിയാണ് കഴിക്കാൻ ഇഷ്ടപ്പെട്ടത്. എന്നാൽ, അവർ തന്നെ ഭക്ഷണ പാത്രത്തിൽ വളരെ കുറച്ച് പച്ചക്കറികൾ മാത്രമ അരിഞ്ഞ് വച്ചിരുന്നൊള്ളൂ. ഇതേ തുടർന്ന് വിമാനത്തിലെ കാബിൻ ക്രൂ അംഗത്തോട് അല്പം അധിക ഭക്ഷണം കിട്ടാൻ സാധ്യതയുണ്ടോയെന്ന് ചോദിച്ചു. എന്നാൽ തനിക്ക് 'ക്യാപ്റ്റന്‍റെ ഭക്ഷണം' തന്ന് അവർ ഞെട്ടിച്ചെന്ന് യുവതി എഴുതി. ആദ്യമായിരുന്നു അത്തരമൊരു അനുഭവം. അതിനാൽ നന്ദിയും പറഞ്ഞു. അമ്പരപ്പ് മാറിയപ്പോഴാണ് താൻ പെട്ട് പോയെന്ന് മനസിലായതെന്ന് യുവതി കുറിച്ചു. 

 

 

പെട്ടി തുറന്നപ്പോൾ കാര്യങ്ങൾ മറ്റൊന്നായി മാറി. ഭക്ഷണ പാത്രത്തിനുള്ളിൽ ക്യാപ്റ്റൻസ് മീൽ എന്ന് ലേബൽ ചെയ്തിരുന്നു. സാധാരണ യാത്രക്കാരിയായ തനിക്ക് ക്യാപ്റ്റൻറെ ഭക്ഷണം തന്നെ തന്നതിൽ അല്പം നാണക്കേട് തോന്നിയെന്ന് യുവതി എഴുതി. പക്ഷേ, അതിനുള്ളിൽ എരിവുള്ള കച്ചേരിയും ആലു സബ്ജിയുമായിരുന്നു ഉണ്ടായിരുന്നത്. എരിവുള്ള ഭക്ഷണം മകൻ കഴിക്കില്ല. അവന് കഴിക്കാൻ പറ്റുന്നതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഭക്ഷണം. ഒടുവിൽ ആ ക്യാപ്റ്റൻസ് മീസും കഷ്ടപ്പെട്ട് താൻ തന്നെ കഴിക്കേണ്ടിവന്നെന്നും യുവതി കുറിച്ചു. ചോദിച്ച് വാങ്ങിച്ചിട്ട് കളയുന്നതെങ്ങനെയെന്നതായിരുന്നു പ്രശ്നം.

ഒരു ക്ലാസിക് നിമിഷം

യുവതിയുടെ അസാധാരണമായ അനുഭവം സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടി. പലരും കളിതമാശയോടെ കുറിപ്പുകളുമായെത്തി. പ്രതീക്ഷയും യാഥാർത്ഥ്യയും തമ്മിൽ പൊരുത്തപ്പെടാത്ത ഒരു ഒരു ക്ലാസിക് "ഇൻ-ഫ്ലൈറ്റ് സർപ്രൈസ് നിമിഷം" എന്നായിരുന്നു പലരും ഈ അനുഭവത്തെ വിശേഷിപ്പിച്ചത്. അതേസമയത്ത് ചോദിച്ച ഉടനെ ഒരു മടിയും കൂടാതെ ക്യാപ്റ്റന്‍റെ ഭക്ഷണം തന്നെ എത്തിച്ച് നൽകിയ ക്യാബിൻ കൂ അംഗത്തെയും ചിലർ അഭിനന്ദിച്ചു. മറ്റ് ചില‍ർ ഫ്ലൈറ്റിൽ പച്ചക്കറി തീർന്ന് പോയിക്കാണുമെന്നും അതുകൊണ്ടായിരിക്കാം ക്യാപ്റ്റന്‍റെ ഭക്ഷണം തന്നെ തന്നതെന്നും കുറിച്ചു. 'ഒരേസമയം ഭക്ഷ്യവിഷബാധ ഒഴിവാക്കാൻ ക്യാപ്റ്റന്‍റെയും ഫസ്റ്റ് ഓഫീസറുടെയും ഭക്ഷണം വ്യത്യസ്തമായിരിക്കും. അതുകൊണ്ടാണ് അവ വ്യക്തമായി ഡീമാർക്കറ്റ് ചെയ്തിരിക്കുന്നതെന്ന് മറ്റൊരാൾ ചൂണ്ടിക്കാണിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

വഴിയില്‍ കൂറ്റന്‍ മഞ്ഞുകട്ടകള്‍, ഇത്തവണ എവറസ്റ്റ് കയറൽ എളുപ്പമല്ല, അപകടങ്ങൾ പലത്, ആശങ്ക, പോസ്റ്റുമായി യുവാവ്
'ഉയർന്ന ജാതിക്കാർ' മാത്രം മതി, ശമ്പളം 80 ലക്ഷമുണ്ടെങ്കിൽ മറ്റ് ജാതിക്കാരെ പരി​ഗണിക്കും, യുവതിയുടെ ഡിമാൻഡ്; പോസ്റ്റ്