ബെംഗളൂരൂ പീക്ക്: 23 കിമീ ട്രാഫിക്ക് ഒഴിവാക്കാൻ 47 കിമീ; അപ്പോഴും ലാഭം 20 മിനിറ്റ്; വൈറലായി യുവതിയുടെ കുറിപ്പ്

Published : Mar 07, 2026, 10:25 AM IST
Peak Bengaluru

Synopsis

ബെംഗളൂരുവിലെ കനത്ത ട്രാഫിക്ക് ഒഴിവാക്കാൻ 23 കിലോമീറ്ററിന് പകരം 47 കിലോമീറ്റർ സഞ്ചരിച്ച യുവതിയുടെ അനുഭവം വൈറലാകുന്നു. ഇരട്ടിയോളം ദൂരം സഞ്ചരിച്ചെങ്കിലും 20 മിനിറ്റ് ലാഭിക്കാൻ കഴിഞ്ഞെന്ന് യുവതി ഗൂഗിൾ മാപ്പ് സ്ക്രീൻഷോട്ട് സഹിതം പങ്കുവെച്ചു. 20 മിനിറ്റ് ലാഭിച്ചെങ്കിലും ഇരട്ടിയിലേറെ തുക അതിനായി ചെലവായെന്നും യുവതി വെളിപ്പെടുത്തി. 

 

ബെംഗളൂരു ട്രാഫിക്ക് കുരുക്കിന് ഇനിയും ശമനമില്ലാ. അത് ഇപ്പോഴും പീക്കായി തുടരുന്നെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ. ഏറ്റവും ഒടുവിലായി ബെംഗളൂരുവിലെ 23 കിലോമീറ്റർ ട്രാഫിക്ക് ഒഴിവാക്കാനായി ഊടുവഴികളിലൂടെ 47 കിലോമീറ്റർ സഞ്ചരിച്ചെന്ന് യുവതിയുടെ വെളിപ്പെടുത്തൽ. ബെംഗളൂരുവിൽ താമസിക്കുന്ന ശ്രാവിക ജെയിൻ എന്ന യുവതിയാണ് തനിക്ക് ബെംഗളൂവിലെ ഗതാഗത കുരുക്ക് കാരണം ഇങ്ങനെയാരു അനുഭവം ഉണ്ടായതെന്ന് കുറിച്ചത്. പിന്നാലെ യുവതിയുടെ കുറിപ്പ് വൈറലായി.

23 കിമീ പകരം 47 കിമീ. എന്നിട്ടും ലാഭം 20 മിനിറ്റ്

രണ്ട് റൂട്ടുകളുടെയും ഗൂഗിൾ മാപ്പിന്‍റ സ്ക്രീൻ ഷോട്ട് പങ്കുവച്ച് കൊണ്ടാണ് യുവതി തനിക്കുണ്ടായ അനുഭവം വിവരിച്ചത്. ഒരു റൂട്ട് മാപ്പിൽ 23 കിലോമീറ്റ‍ർ ദൂരമാണ് കാണിച്ചിരിക്കുന്നത്. അതേസമയം അത്രയും ദൂരം മറ്റൊരു മാപ്പിൽ ചിത്രീകരിച്ചത് 47 കിലോമീറ്ററായിരുന്നു. ഏതാണ്ട് ഇരട്ടിയോളം ദൂരം. ചെറിയ റൂട്ടിലെ ഗതാഗതക്കുരുക്ക് കാരണമാണ് തനിക്ക് ദൈർഘ്യമേറിയ വഴി തെരഞ്ഞെടുക്കേണ്ടിവന്നതെന്ന് സ്ക്രീൻ ഷോട്ടുകൾ പങ്കുവച്ച് കൊണ്ട് യുവതി എഴുതി. 23 കിലോമീറ്റ‍ർ ദൂരമുള്ള നേരായ വഴിയിലൂടെ യാത്ര ചെയ്യാൻ ഒരു മണിക്കൂറും 35 മിനിറ്റും ആവശ്യമാണെന്നും സ്ക്രീൻ ഷോട്ടിൽ വ്യക്തം. അതേസമയം 47 കിലോമീറ്റർ സഞ്ചരിക്കാൻ ഒരു മണിക്കൂറും 12 മിനിറ്റുകളും മാത്രം മതിയെന്നും രണ്ടാമത്തെ സ്ക്രീൻ ഷോട്ടിൽ വ്യക്തമാണ്. ഇരട്ടി ദൂരമാണെങ്കിലും 20 മിനിറ്റോളം ലാഭം.

 

 

നി‍ദ്ദേശങ്ങളുമായി കാഴ്ചക്കാർ

ഈ പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ എക്സിൽ ശ്രദ്ധിക്കപ്പെട്ടു. ഏതാണ്ട് മുക്കാൻ ലക്ഷത്തോളം പേരാണ് യുവതിയുടെ സ്ക്രീൻ ഷോട്ട് കണ്ടത്. ബെംഗളൂരുവിലെ തിരക്കിൽ നട്ടം തിരിയുന്ന നിരവധി പേർ കുറിപ്പുകളുമായെത്തി. ടോണ്‍ ഒഴിവാക്കാനുള്ള ശ്രമമാണ് തിരക്കിന് പിന്നിലെ ഒരു കാരണമെന്ന് ഒരു കാഴ്ചക്കാരൻ എഴുതി. 47 കിലോമീറ്ററിന് നിങ്ങൾ 223 രൂപ നൽകിക്കാണുമെന്ന് ഒരാൾ കുറിച്ചപ്പോൾ അതിന് മറുപടിയായി താന്‍ 931 രൂപയാണ് നൽകിയതെന്ന് ശ്രാവിക ജെയിൻ മറുപടി നൽകി. മറ്റ് ചിലർ നഗരം ഉപേക്ഷിക്കാൻ ശ്രവികയെ ഉപദേശിച്ചു. മെട്രോ തെരഞ്ഞെടുക്കാത്തതെന്തെന്നായിരുന്നു മറ്റു ചിലരുടെ ചോദ്യം. മറ്റ് ചില‍ർ പിജി ഹോസ്റ്റലുകൾ തെരഞ്ഞെടുക്കാനും ഓഫീസിനടുത്തേക്ക് താമസം മാറാനും നിർദ്ദേശിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

പ്രണയബന്ധങ്ങളിലെ ‘സൈലന്റ് കില്ലർ’; ഗോസ്റ്റിംഗിനേക്കാൾ ഭീകരമായ ‘ഗോസ്റ്റ്‌ലൈറ്റിംഗ്’
'പൊൻമുട്ടയിടുന്ന താറാവ്'; താറാവിന്‍റെ വയറ്റിൽ കണ്ടെത്തിയത് 1.6 ലക്ഷം രൂപയുടെ സ്വർണം!