
തടി കുറച്ചതിന് മുമ്പും പിമ്പും എന്ന് കുറിച്ചുകൊണ്ടുള്ള നിരവധി ചിത്രങ്ങള്‍ നമ്മള്‍ ഇതിന് മുമ്പും കണ്ടിട്ടുണ്ട്. ചിലര്‍ നാല് മാസം കൊണ്ട് പത്ത് കിലോ കുറയ്ക്കുമ്പോള്‍ മറ്റ് ചിലര്‍ ഈ നേട്ടം ഒരു മാസം കൊണ്ട് കൈവരിക്കുന്നു. എന്നാല്‍, 444.5 കിലോ ഭാരമുണ്ടായിരുന്ന, ഏതാണ്ട് മൂന്ന് ആനക്കുട്ടികളുടെ ഭാരത്തിന് തുല്യമായ ഭാരമുണ്ടായിരുന്ന ലോകത്തിലെ ഏറ്റവും ഭാരമുള്ള സ്ത്രീ എന്ന പദവി സ്വന്തമാക്കിയിരുന്ന കത്രീന റെയ്‌ഫോർഡ് എന്ന യുഎസ് സ്ത്രീ തന്‍റെ ശരീരഭാരത്തില്‍ നിന്നും 304 കിലോയാണ് കുറച്ചത്.
തന്‍റെ ശരീരഭാരം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളെ അവര്‍ തന്‍റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചു. അതിമഭാരം നിമിത്തം എഴുന്നേറ്റ് നില്‍ക്കാന്‍ പോലും ആവാത്ത അവസ്ഥയില്‍ കിടക്കയില്‍ തന്നെയായിരുന്നു കത്രീന റെയ്‌ഫോർഡ് ഏറെക്കാലം ചെലവഴിച്ചത്. ഫാസ്റ്റ് ഫുഡ്, കാർബണേറ്റഡ് പാനീയങ്ങൾ, പിസ്സ തുടങ്ങിയ അനാരോഗ്യകരമായ ഭക്ഷണക്രമം അവരുടെ ശരീരഭാരം നിയന്ത്രണാതീതമായി ഉയര്‍ത്തി തുടങ്ങിയ ഒമ്പതാം വയസ്സ് മുതൽ കത്രീന തന്‍റെ ഭാരം വര്‍ദ്ധിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നേരിട്ട് തുടങ്ങിയിരുന്നു. പിന്നീട് അമിത ശരീരഭാരം അവരുടെ ജീവന് കാര്യമായ അപകടമുണ്ടാക്കുമെന്ന് ഡോക്ടര്‍മാര്‍ വിധിച്ചു. അങ്ങനെയാണ് തന്‍റെ ശരീര ഭാരം നിയന്ത്രിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകാന്‍ കത്രീന തീരുമാനിച്ചത്.
ആശ്രിത നിയമനം; ഒരു സാധാരണ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ നിയമ ഭേദഗതി സാധ്യമാക്കിയ വിധം
ആ തീരുമാനത്തിലെത്തിയപ്പോഴേക്കും കത്രീന തന്‍റെ നാല്പത്തിയേഴാം വയസിലേക്ക് പ്രവേശിച്ചിരുന്നു. അതിനകം ഗുരുതരാവസ്ഥയിലായ അവരെ ആശുപത്രിയിലാക്കാന്‍ കുടുംബം തീരുമാനിച്ചു. പക്ഷേ, ആ കാലമായപ്പോഴേക്കും കത്രീന കിടക്കുന്ന മുറിയുടെ വാതിലൂടെ അവര്‍ക്ക് പുറത്ത് കടക്കാന്‍ കഴിയാതെയായിരുന്നു. ഒടുവില്‍, കത്രീനയുടെ മുറിയുടെ ഒരു ഭാഗം പൊളിച്ച് അതിലൂടെയാണ് അവരെ മുറിക്ക് പുറത്തെത്തിച്ചത്. പുറത്തെത്തിച്ച ശേഷം അവരെ ആശുപത്രിയിലെത്തിക്കുന്നത് മറ്റൊരു പ്രശ്നമായി. നിലവില്‍ ലഭ്യമായ ആംബുലന്‍സുകളില്‍ അവരെ കയറ്റാന്‍ പറ്റില്ലായിരുന്നു. തുടര്‍ന്ന് ഒരു ബുള്‍ഡോസര്‍ കൊണ്ടുവന്ന് അതിലിരുത്തിയാണ് കത്രീനയെ ആശുപത്രിയിലാക്കിയത്.
പിന്നീട് അങ്ങോട്ട് നിരന്തരമായ പരിശോധനകള്‍, ശസ്ത്രക്രിയകള്‍ (gastric bypass procedure), ഡയറ്റ് പരീഷണങ്ങള്‍, ചിട്ടയായ വ്യായാമം എന്നിവ കൃത്യമായ ഇടവേളകളില്‍ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ നടന്നു. ഇങ്ങനെ കൃത്യവും ചിട്ടയുമായ ഭക്ഷണവും വ്യായാമവും കത്രീനയുടെ ഭാരം അതിശയകരമായി കുറയാന്‍ കാരണമായി. ശരീര ഭാരത്തില്‍ കാര്യമായ കുറവ് വന്നെങ്കിലും അവരുടെ ചര്‍മ്മം കുറയ്ക്കുകയെന്നത് മറ്റൊരു വെല്ലുവിളിയായി അവശേഷിച്ചു. അമിത ഭാരം കുറയ്ക്കുമ്പോള്‍ ഇത്തരത്തില്‍ ചര്‍മ്മത്തിന്‍റെ പ്രശ്നം ഒരു സാധാരണ സംഭവമാണ്. ശരീരഭാരം കുറയ്ക്കാനുള്ള അവസാന ശ്രമത്തിനായി പണം സ്വരൂപിക്കാനുള്ള ശ്രമത്തിലാണ് ഇന്ന് കത്രീന. ശരീരത്തില്‍ ഇപ്പോഴും അമിതമായുള്ള ത്വക്ക് നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്കായി ധാരാളം പണം ആവശ്യമാണ്. ഇത്തരത്തില്‍ നീക്കം ചെയ്യുന്ന ത്വക്ക് ദാനം ചെയ്യുമെന്നും അവര്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക