“ഈ മാഗി വിമാന ഇന്ധനത്തിൽ നിർമ്മിച്ചതാണെന്ന് ഞാൻ ഊഹിക്കുന്നു !!!!! അങ്ങനെയായിരിക്കാം!!!" എന്നായിരുന്നു ഒരു വായനക്കാരന്‍ കളി പറഞ്ഞത്.
എയര്‍പോര്‍ട്ടില്‍ നിന്നും വാങ്ങുന്ന സാധനങ്ങള്‍ക്ക്, പ്രത്യേകിച്ചും ഭക്ഷണ സാധനങ്ങള്‍ക്ക് ഉയര്‍ന്ന വലി ഈടാക്കുന്നുവെന്ന പരാതി ആദ്യമായിട്ടല്ല. നിരവധി തവണ ഇത്തരം പരാതികള്‍ ഉയര്‍ന്നെങ്കിലും അത് മറികടക്കാനുള്ള നിയമങ്ങളൊന്നുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കഴിഞ്ഞ ദിവസം സമാനമായ ഒരു പരാതി സാമൂഹിക മാധ്യമമായ ട്വിറ്ററില്‍ വീണ്ടും ചര്‍ച്ചയായി. Sejal Sud എന്ന ട്വിറ്റര്‍ ഉപയോക്താവ് താന്‍ എയര്‍പോര്‍ട്ടില്‍ നിന്നും വാങ്ങിയ മാഗിക്ക് 193 രൂപ ഈടാക്കി എന്ന് ബില്ല് സഹിതം കുറിപ്പിട്ടതോടെ ആളുകള്‍ തങ്ങളുടെ പ്രതിഷേധവും പരിഹാസവും എഴുതാനായി എത്തി. ഇതോടെ ട്വിറ്റ് 12 ലക്ഷം പേരാണ് കണ്ടത്.
മാഗി നൂഡിൽസ് വാങ്ങിയതിന്‍റെ രസീത് പങ്കുവെച്ചുകൊണ്ടാണ് യൂട്യൂബർ കൂടിയായ സേജൽ സുദ് വിമാനത്താവളങ്ങളിലെ മാഗിയുടെ ഉയർന്ന വിലയിലേക്ക് നെറ്റിസണ്‍സിന്‍റെ ശ്രദ്ധ ക്ഷണിച്ചത്. മാഗിയുടെ സാധാരണ വില 10 മുതൽ 50 രൂപവരെയാണ്. എന്നാല്‍ ഇവിടെ സേജൽ സുദില്‍ നിന്നും ഈടാക്കിയത് 193 രൂപ. ഇതോടെ വിമാനത്താവളത്തിന്‍റെ വിലക്കയറ്റത്തിനെതിരെ നിരവധി പേര്‍ തങ്ങളുടെ പ്രതിഷേധം കുറിക്കാനെത്തി. സേജൽ സുദ് വാങ്ങിയ നൂഡിൽസിന്‍റെ യഥാർത്ഥ വില 184 രൂപയാണെന്നും നികുതികൾ ഉൾപ്പെടെ അതിന് 193 രൂപയായെന്ന് ബില്ലില്‍ രേഖപ്പെടുത്തിയിരുന്നു. 'വിമാനത്താവളത്തിൽ 193 രൂപയ്ക്ക് ഞാൻ മാഗി വാങ്ങി. എങ്ങനെ പ്രതികരിക്കണമെന്ന് എനിക്കറിയില്ല, എന്തിനാണ് ആരെങ്കിലും മാഗി പോലെയുള്ള സാധനങ്ങൾ ഇത്രയും വില കൂട്ടി വിൽക്കുന്നത്. ' സേജൽ ബില്ലിനോടൊപ്പം കുറിച്ചു.
ഓരോ ഫ്ലൈറ്റിലും മാഗിയുടെ വില കുതിച്ചുയരുന്നതിനെ കുറിച്ച് ചിലര്‍ സൂചിപ്പിച്ചു. "ഇൻഡിഗോ ഫ്ലൈറ്റുകളിലും ഇത് 250-ന് വിൽക്കുന്നു. ഉപഭോക്താക്കൾക്ക് അവരുടെ പോക്കറ്റുകളും വിശപ്പും അതിജീവിക്കുന്നതിന് എഎഐ നിരക്കുകൾക്ക് പരിധി നിശ്ചയിക്കേണ്ടതുണ്ട്." ഒരു വായനക്കാരന്‍ എഴുതി. “അമ്മേ, മാഗിക്ക് 50 രൂപ വിലയുണ്ട്, എന്നാൽ അത് വിമാനത്താവളത്തിൽ വിൽക്കാൻ ധാരാളം പണം ചിലവാകും, കാരണം മാഗി വിൽക്കുന്ന കഫേയ്ക്ക് ആ സ്ഥലം ഏറ്റെടുത്ത് നടത്തുന്നതിന് വൻ തുക നിക്ഷേപിക്കുകയും വലിയ വാടക നൽകുകയും വേണം. വിമാനത്താവളത്തിലേക്കുള്ള വരുമാനത്തിന്‍റെ ഒരു ഭാഗം. കൂടാതെ, മാഗി നിർമ്മിക്കുന്ന ജീവനക്കാർക്ക് ശമ്പളം നൽകുകയും അവരുടെ നിക്ഷേപത്തിന് കുറച്ച് ലാഭം നേടുകയും ചെയ്യുന്നു.' മറ്റൊരാള്‍ എഴുതി. “ഈ മാഗി വിമാന ഇന്ധനത്തിൽ നിർമ്മിച്ചതാണെന്ന് ഞാൻ ഊഹിക്കുന്നു !!!!! അങ്ങനെയായിരിക്കാം!!!" എന്നായിരുന്നു ഒരു വായനക്കാരന്‍ കളി പറഞ്ഞത്. "ഇപ്പോഴും നിങ്ങൾക്ക് എയർപോർട്ടിൽ നിന്ന് ഭക്ഷണം കഴിക്കാൻ കഴിയുന്ന ഏറ്റവും വില കുറഞ്ഞ സാധ്യതയാണിത്. ! വിരോധാഭാസമാണ്. എന്നാൽ സത്യവും." വേറൊരാള്‍ കുറിപ്പെഴുതി.
