
ഓരോ സമൂഹവും തങ്ങളുടെ വരും തലമുറയെ ഏങ്ങനെ ഒരു നല്ല സാമൂഹിക ജീവിയാക്കി മാറ്റാം എന്ന അന്വേഷണത്തിലാണ്. അതിനായി പുതിയ തലമുറയെ അതത് കാലത്തെ തൊഴില്‍ സാഹചര്യങ്ങള്‍ക്കും സാമൂഹിക സാഹചര്യങ്ങള്‍ക്കും അനുസൃതമായി രൂപപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും അതത് സമൂഹങ്ങള്‍ അഥവാ ഭരണകൂടങ്ങള്‍ അവലംബിക്കാറുണ്ട്. ഇത്തരം ശ്രമങ്ങളെല്ലാം തന്നെ ചെറുപ്പത്തില്‍ തന്നെ പുതിയ തലമുറയിലേക്ക് കൈമാറാനായി രൂപപ്പെടുത്തിയ സ്ഥാപനങ്ങളാണ് സ്കൂളുകള്‍. എന്നാല്‍, നിലനില്‍ക്കുന്ന സാമൂഹികാവസ്ഥയോട് വിയോജിപ്പുള്ളവരും കുറവല്ല. ഇത്തരം വിയോജിപ്പുകള്‍ പ്രകടിപ്പിക്കാന്‍ ഇടമില്ലാതാകുമ്പോള്‍ പൊതുസമൂഹത്തിന്‍റെ ഒഴുക്കിനൊത്ത് നീന്താന്‍ എല്ലാവരും നിര്‍ബന്ധിതരാകുന്നു. ഇതില്‍ നിന്നും വ്യത്യസ്തമായി സമൂഹത്തോടുള്ള സ്വന്തം വിയോജിപ്പുകള്‍ നിലനിര്‍ത്തി, സമാന്തര വിദ്യാഭ്യാസ രീതികള്‍ പ്രോത്സാഹിപ്പിച്ച് കുട്ടികളെ സാമൂഹിക ജീവികളാക്കി വളര്‍ത്തുന്നവരും കുറവല്ല. ഇത്തരം സമാന്തര അന്വേഷണങ്ങള്‍ കേരളത്തിലും നടക്കുന്നുണ്ട്. ഇത്തരത്തില്‍ കുട്ടികളെ സമാന്തര വിദ്യാഭ്യാസരീതിയില്‍ വളര്‍ത്തുന്ന മാതാപിതാക്കളാണ് ഇംഗ്ലണ്ടിലെ ബ്രൈറ്റണില്‍ നിന്നുള്ള മാറ്റും അഡെലെ അലനും.
മാറ്റിനും അഡെലെ അലനും മൂന്ന് കുട്ടികളാണ്. മൂത്ത കുട്ടിക്ക് 12 വയസ്, യൂലിസസ്. രണ്ടാമത്തെയാള്‍ ഒസ്റ്റാറ (8), കൈ (4). മൂന്ന് കുട്ടികളെയും തങ്ങള്‍ ബോധപൂര്‍വ്വം സ്കൂളില്‍ നിന്ന് മാറ്റിനിര്‍ത്തുകയാണെന്ന് ഇരുവരും പറയുന്നു. എന്നാണോ കുട്ടികള്‍ക്ക് എഴുതാനും വായിക്കാനും തോന്നുന്നത്. അന്ന് അവരെ അത് പഠിപ്പുക്കുമെന്നാണ് അഡെലെ പറയുന്നത്. കാരണം അത് കുട്ടികളുടെ സ്വന്തം തീരുമാനമാണ്. അത് അവരില്‍ അടിച്ചേല്‍പ്പിക്കാന്‍ തങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. കുട്ടികളുടെ സ്വയംഭരണത്തിലും സ്വയം തീരുമാനമെടുക്കാനുള്ള കഴിവിലും താനും ഭർത്താവും വിശ്വസിക്കുന്നുവെന്ന് 39 കാരിയായ അഡെലെ കുട്ടിച്ചേര്‍ത്തു. കുട്ടികൾക്ക് സ്വയം തിരിച്ചറിവ് നൽകുന്നതാണ് രക്ഷാകര്‍തൃത്വമെന്ന് വിശ്വസിക്കുന്നതായും അവര്‍ പറയുന്നു.
വിവാഹാഘോഷത്തിനിടെ നായയെ കെട്ടിപ്പിടിച്ച് നൃത്തം ചെയ്യുന്നയാളുടെ വീഡിയോ വൈറല്‍ !
യൂലിസസ്, തന്‍റെ പത്താമത്തെ വയസിലാണ് എഴുതാനും വായിക്കാനും പഠിച്ചത്. തങ്ങള്‍ നിലവിലെ വിദ്യാഭ്യാസ സമ്പ്രദായം പിന്തുടരുന്നില്ല. മറിച്ച് കുട്ടികള്‍ക്ക് അണ്‍സ്കൂളിംഗാണ് നല്‍കുന്നത്. അഡെലെ പറഞ്ഞതായി ലാഡ്ബൈബിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടികളോട് എന്ത് ചെയ്യണമെന്ന് ആവശ്യപ്പെടുകയോ ആജ്ഞാപിക്കുകയോ ചെയ്യുന്നതിന് പകരം അവരുടെ ജീവിതം എന്തായിത്തീരണമെന്നുള്ള തെരഞ്ഞെടുപ്പ് നടത്താന്‍ അവരെ പ്രപ്തരാക്കുകയാണ് ചെയ്യുന്നത്. " കുട്ടികൾ അവർക്ക് ഇഷ്ടമുള്ളപ്പോൾ ഉറങ്ങാൻ പോകുന്നു, അവർക്ക് ഇഷ്ടമുള്ളപ്പോൾ എഴുന്നേൽക്കുന്നു, കാരണം ഞങ്ങൾക്ക് അലാറങ്ങൾ ഇഷ്ടമല്ല, ഞങ്ങൾക്ക് പ്രത്യേക ഭക്ഷണ സമയമില്ല. അവർക്ക് വിശക്കുമ്പോൾ ഞങ്ങൾ ഭക്ഷണം ഉണ്ടാക്കുന്നു, പ്രായമാകുമ്പോൾ അവരെ സ്വയം ഭക്ഷണമുണ്ടാക്കന്‍ പരിശീലിപ്പിക്കും." അഡെലെ ചൂണ്ടിക്കാട്ടി. എന്നാല്‍ പൊതുസമൂഹം തങ്ങളെ കുറ്റപ്പെടുത്തുകയാണെന്ന് അവര്‍ പറഞ്ഞു. തങ്ങള്‍ അലസന്മാരാണെന്നാണ് പ്രധാന ആരോപണം. അതെന്നെ ചിരിപ്പിക്കുന്നു. കാരണം ഞങ്ങളുടെ രീതി അലസതയ്ക്ക് എതിരാണ്. അത് കുട്ടികളുടെ പരിപൂര്‍ണ്ണ വികസനത്തിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു.'' അഡെലെ പറഞ്ഞു. നിലവിലെ ആരോഗ്യ സംവിധാനത്തെ ഉപയോഗിക്കാത്തതും വാക്സിനേഷനിലുള്ള അവിശ്വാസവും കുട്ടികളോടുള്ള ക്രൂരതയാണെന്ന് മറ്റുള്ളവര്‍ ആരോപിക്കുന്നതായും എന്നാല്‍ അത് തെറ്റാണെന്നും അവര്‍ പറഞ്ഞു.
മദ്യലഹരിയില്‍ കാളപ്പുറത്തൊരു 'റൈഡ്;' ഒടുവില്‍ പോലീസിന് മുന്നില്‍ മാപ്പ് പറച്ചില്‍, വൈറല്‍ വീഡിയോ!