
നിലവിലെ ജോലി സാധ്യതകൾ അട്ടിമറിക്കുകയും നിരവധി പേരുടെ ജോലി കളയുകയും ചെയ്യുന്ന ഒന്നായിരിക്കും എഐയുടെ കടന്ന് വരവ് എന്നാണ് ഇതുവരെ കേട്ടിരുന്ന പല്ലവി. എന്നാല്‍, കോളംബിയ സര്‍വ്വകലാശാലയിലെ ഒരു വിദ്യാര്‍ത്ഥി ഇത്തരം മുന്‍ധാരണകളെ എല്ലാം തകിടം മറിച്ചിരിക്കുന്നു. കോളംബിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയായ റോയ് ലീ ഒന്നിലധികം ജോലി ഓഫറുകൾ സ്വന്തമാക്കാന്‍ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിനെ ഉപയോഗപ്പെടുത്തുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. അതിനായി റോയ് ലീ ചെയ്തത്, ജോലി അഭിമുഖങ്ങൾക്ക് ക്ഷണിക്കപ്പെടുന്നതിന് സഹായകമാകുന്ന ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ടൂൾ വികസിപ്പിച്ചെടുക്കുകയായിരുന്നു. തന്‍റെ എക്സ് അക്കൌണ്ടിലൂടെ റോയ് ലീസ താന്‍റെ സൃഷ്ടിച്ച 'ഇന്‍റര്‍വ്യൂ കോഡർ' എന്ന എഐ ടൂൾ മറ്റുള്ളവര്‍ക്കായി പരിചയപ്പെടുത്തി. തന്‍റെ എഐ ഓണ്‍ലൈന്‍ കോഡിംഗ് ഇന്‍റർവ്യൂ പ്ലാറ്റ്ഫോമായ ലീറ്റ്കോഡിന്‍റെ അഭിമുഖങ്ങൾ ക്ലിയർ ചെയ്യാൻ സഹായിക്കുമെന്ന് റോയ് ലീസ അവകാശപ്പെട്ടു. മാത്രമല്ല തനിക്ക് ഇന്‍റര്‍വ്യൂ കോഡറിന്‍റെ സഹായത്തോടെ കോഡിംഗ്, അൽഗോരിതം. ആമസോൺ ഉൾപ്പെടെയുള്ള ടെക് കമ്പനികളിൽ നിന്ന് ഒന്നിലധികം അഭിമുഖങ്ങൾ ലഭിച്ചതായും ഇന്‍റൺഷിപ്പ് ഓഫറുകൾ നേടാൻ കഴിഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു.
Read More: ഒടുക്കത്തെ വിശപ്പ്, നായ തിന്നത് 24 സോക്സുകൾ; ഒടുവിൽ ജീവൻ രക്ഷിക്കാൻ അടിയന്തര ശസ്ത്രക്രിയ
Read More: 'മനുഷ്യ മാംസം ഭക്ഷിക്കും, തലയോട്ടി ആഭരണമാക്കും'; ലോകത്തിലെ ഏറ്റവും അപകടകാരികളായ മനുഷ്യർ ഏഷ്യക്കാർ
Watch Video: ട്രെയിനിൽ ഇരിക്കുന്നയാളുടെ മുഖത്ത് അടിച്ച് യൂട്യൂബർ; വീഡിയോ വൈറൽ, അറസ്റ്റ് പക്ഷേ, ആള് മാറിയെന്ന് സോഷ്യൽ മീഡിയ
തെളിവായി മെറ്റ, ടിക് ടോക്ക്, ആമസോൺ, ക്യാപിറ്റൽ വൺ തുടങ്ങിയ കമ്പനികളിൽ നിന്നുള്ള സ്ക്രീൻഷോട്ടുകളും തന്‍റെ എഐ എങ്ങനെയാണ് അഭിമുഖങ്ങൾ ഹാക്ക് ചെയ്യുന്നത് എന്ന് വ്യക്തമാക്കുന്ന ഒരു ക്ലിപ്പും റോയ് ലീ പങ്കുവച്ചു. ഒപ്പം, താന്‍ സോഫ്റ്റ് വെയർ വികസിപ്പിച്ചതിന് പിന്നിലെ ഉദ്ദേശ്യം ലീറ്റ് കോഡ് അഭിമുഖത്തിന്‍റെ ഉപയോഗം നിർത്തുക എന്നതാണെന്നും റോയ് വിശദമാക്കി. മാത്രമല്ല, ഏതെങ്കിലും ഓർഗനൈസേഷനുകളില്‍ തനിക്ക് ഇന്‍റേണ്‍ഷിപ്പ് ചെയ്യാന്‍ താത്പര്യമില്ലെന്നും റോയ് വ്യക്തമാക്കി. റോയ്‍യുടെ കുറിപ്പ് വൈറലായി. എന്നാല്‍ ഡിജിറ്റല്‍ അഭിമുഖങ്ങളിലെ ഇത്തരം തട്ടിപ്പുകൾ കമ്പനികളെ വ്യക്തിഗത അഭിമുഖങ്ങൾ പ്രേരിപ്പിക്കുമെന്നും ഇത് കഴിവുകളേക്കാൾ റെസ്യൂമുകളെ ആശ്രയിക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കുമെന്നും ചിലരെഴുതി. അഭിമുഖങ്ങളിലെ