വീട്ടിൽനിന്നും ഷെഡ്ഡിലേക്ക് നടക്കുമ്പോൾ മഴ നനയരുത്, മൂന്നുമീറ്ററിൽ അടിപൊളി തുരങ്കം നിർമ്മിച്ച് യൂട്യൂബർ

Published : Mar 23, 2022, 03:22 PM IST
വീട്ടിൽനിന്നും ഷെഡ്ഡിലേക്ക് നടക്കുമ്പോൾ മഴ നനയരുത്, മൂന്നുമീറ്ററിൽ അടിപൊളി തുരങ്കം നിർമ്മിച്ച് യൂട്യൂബർ

Synopsis

ഇടയിൽ നിർത്തി വച്ച ജോലി കഴിഞ്ഞ വർഷം മാർച്ചിൽ വീണ്ടും അദ്ദേഹം പുനരാരംഭിച്ചു. തുരങ്കം കുഴിക്കാൻ സുഹൃത്തുക്കളായ റിക്ക് സിംപ്‌സണും ടോം ലാംബും അദ്ദേഹത്തെ സഹായിച്ചു. 

ഇംഗ്ലണ്ടിലെ ഒരു യൂട്യൂബർ സ്വന്തം കൈകൊണ്ട് പൂന്തോട്ടത്തിനടിയിൽ മൂന്ന് മീറ്റർ ആഴവും 12 മീറ്റർ നീളവുമുള്ള ഒരു തുരങ്കം(tunnel) കുഴിച്ചു. നീണ്ട രണ്ട് വർഷമാണ് ഇതിനായി അദ്ദേഹം ചെലവിട്ടത്. എന്നാൽ എന്തിനാണ് ഇത്ര കഷ്ടപ്പെട്ട് അദ്ദേഹം ഈ തുരങ്കം ഉണ്ടാക്കിയതെന്നോ? വീട്ടിൽ നിന്ന് തന്റെ ഷെഡിലേക്ക് പോകുമ്പോൾ മഴ നനയാതിരിക്കാൻ.

ലിങ്കൺഷെയറിലെ സ്റ്റാംഫോർഡിൽ(Stamford, Lincolnshire) നിന്നുള്ള യൂട്യൂബറുമായ കോളിൻ ഫർസാ(Colin Furze)ണ് ഈ അവിശ്വസനീയമായ കാര്യം ചെയ്തത്. 42 -കാരനായ യൂട്യൂബർ തുരങ്കം കുഴികുന്നതിന്റെ വീഡിയോകൾ സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. ഓരോ വീഡിയോക്കും ആറ് ദശലക്ഷത്തിലധികം വ്യൂസ് ലഭിച്ചു. മാസങ്ങളുടെ അധ്വാനത്തിനൊടുവിൽ ഇപ്പോൾ ലിങ്കൺഷെയറിലെ തന്റെ വീടുമായി അദ്ദേഹം തുരങ്കത്തെ ബന്ധിപ്പിച്ചിരിക്കുന്നു. താൻ ഇതുവരെ ചെയ്‌തിട്ടുള്ളതിൽ വച്ച് ഏറ്റവും ആസ്വാദ്യകരമായ പ്രോജക്റ്റുകളിൽ ഒന്നാണിതെന്ന് അദ്ദേഹം പറയുന്നു.

“എന്റെ ചാനലിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന പ്രോജക്റ്റുകളിൽ ഒന്നാണിത്. ഇത് വളരെ രസകരമായിരുന്നു. തുരങ്കങ്ങൾ കുഴിക്കുന്ന ആശയം എല്ലാവർക്കും ഇഷ്ടപ്പെട്ടു” കോളിൻ പറഞ്ഞു. എല്ലാവർക്കും ഇതൊക്കെ ചെയ്യാൻ ആഗ്രഹമുണ്ടെന്നും, എന്നാൽ സമയവും, പണവും ഇല്ലാത്തതാണ് ആളുകളെ അതിൽ നിന്ന് പിന്തിരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2018 നവംബറിലാണ് കോളിൻ തന്റെ ഷെഡിന് താഴെ തുരങ്കം കുഴിക്കാൻ ആരംഭിച്ചത്. മൂന്നര മീറ്റർ ആഴത്തിൽ കുഴിക്കാൻ ഏകദേശം ഒരു വർഷമെടുത്തു. അയൽക്കാർ പുറത്തുപോകുമ്പോൾ മാത്രമാണ് അദ്ദേഹം ജോലി ചെയ്തത്. അതിനാൽ ഇത് മൂലമുണ്ടാകുന്ന ശബ്‍ദം ആരെയും അലോസരപ്പെടുത്തിയില്ല. തുരങ്കം കുഴിക്കുമ്പോൾ വന്ന അവശിഷ്ടങ്ങൾ അദ്ദേഹം നീക്കം ചെയ്തു. ഒരു ദിവസം മൂന്നര ടൺ വരെ വരുന്ന അവശിഷ്ടങ്ങളാണ് അദ്ദേഹം നീക്കം ചെയ്തത്.  

ഇടയിൽ നിർത്തി വച്ച ജോലി കഴിഞ്ഞ വർഷം മാർച്ചിൽ വീണ്ടും അദ്ദേഹം പുനരാരംഭിച്ചു. തുരങ്കം കുഴിക്കാൻ സുഹൃത്തുക്കളായ റിക്ക് സിംപ്‌സണും ടോം ലാംബും അദ്ദേഹത്തെ സഹായിച്ചു. തുരങ്കത്തിന്റെ നീളം കൂടിയപ്പോൾ കോളിൻ ഒരു ചെറിയ മൈൻ വണ്ടിയും അതിന് നീങ്ങാൻ സാധ്യമായ ഒരു  ട്രാക്കും നിർമ്മിച്ചു. “എന്റെ ഷെഡിന്റെയും വീടിന്റെയും അടിയിലൂടെ തുരങ്കം പോകുന്നതിനാൽ ഞങ്ങൾക്ക് കൈകൊണ്ട് തന്നെ മുഴുവനും കുഴിക്കേണ്ടി വന്നു. ഇത് വളരെയധികം അധ്വാനം വേണ്ടുന്ന ഒന്നായിരുന്നു" അദ്ദേഹം വിശദീകരിച്ചു.

അടുക്കളയിലെ അലമാരയിലേയ്ക്ക് നീളുന്ന തുരങ്കം കോളിൻ സ്റ്റീലും കോൺക്രീറ്റും ഉപയോഗിച്ച് ബലപ്പെടുത്തി. അതേസമയം, ഇതുപോലുള്ള നിരവധി കണ്ടുപിടിത്തങ്ങൾ നടത്തിയിട്ടുള്ള ആളാണ് കോളിൻ. ലോകത്തിലെ ഏറ്റവും വേഗതയേറിയ മൊബിലിറ്റി സ്‌കൂട്ടറും, ഡ്രൈവ് ചെയ്യാൻ സാധിക്കുന്ന ഒരു ഹോട്ട് ടബ് കാറും എല്ലാം അതിലുൾപ്പെടുന്നു. "തുരങ്കത്തിനകം വളരെ വിശാലമാണ്. ഇത് സന്ദർശിക്കാൻ എല്ലാവരെയും ഞാൻ ക്ഷണിക്കുന്നു" അദ്ദേഹം പറഞ്ഞു.  

PREV
Read more Articles on
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!