എഐ കാരണം പണി പോയാൽ കൃഷിപ്പണിയെടുത്ത് ജീവിക്കാമെന്ന് കരുതിയോ? എങ്കിൽ തെറ്റി! ഇതാ വയലിൽ പണിയെടുക്കുന്ന റോബോട്ട്!

Published : Jul 22, 2026, 08:24 AM IST
Humanoid robot working on a farm

Synopsis

വയലിൽ കൃഷിപ്പണി ചെയ്യുന്ന ഒരു മനുഷ്യസദൃശ റോബോട്ടിന്റെ വൈറൽ വീഡിയോ, എഐ സാങ്കേതികവിദ്യ തൊഴിൽ മേഖലയിൽ വരുത്താവുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് ആക്കം കൂട്ടി. വീഡിയോയുടെ ആധികാരികതയിൽ സംശയങ്ങളുണ്ടെങ്കിലും, കൃഷി പോലുള്ള മേഖലകൾ എഐയിൽ നിന്ന് സുരക്ഷിതമാണെന്ന ധാരണയെ ഇത് ചോദ്യം ചെയ്യുന്നു.

ർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അഥവാ കൃത്രിമ ബുദ്ധി കൃത്രിമ ബുദ്ധി (എഐ) സാങ്കേതികവിദ്യ തൊഴിൽ മേഖലയെ എങ്ങനെ മാറ്റിമറിക്കുമെന്ന ചർച്ചകൾ തുടരുന്നതിനിടെ, വയലിൽ കൃഷിപ്പണി ചെയ്യുന്ന ഒരു ഹ്യുമനോയിഡ് റോബോട്ടിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. എക്സിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനകം അഞ്ച് ലക്ഷത്തിലധികം പേർ കണ്ടുകഴിഞ്ഞു. കൃഷി പോലുള്ള മേഖലകൾ എഐയുടെ കടന്നുകയറ്റത്തിൽ നിന്ന് സുരക്ഷിതമാണ് എന്ന ധാരണയെയാണ് ഈ വീഡിയോ ചോദ്യം ചെയ്യുന്നത്.

അതേസമയം എഐ..!

'ഫിഡെക്സ്കോഡ്' എന്ന പേരിലുള്ള ഒരു സോഫ്റ്റ്‌വെയർ ഡെവലപ്പറാണ് വീഡിയോ എക്സിൽ പങ്കുവെച്ചത്. വയലിൽ മൺവെട്ടി ഉപയോഗിച്ച് കൃഷിപ്പണി ചെയ്യുന്ന മനുഷ്യസദൃശ റോബോട്ടിനെയാണ് വീഡിയോയിൽ കാണുന്നത്. 'ടെക്ക് ജോലികൾ എഐ ഏറ്റെടുക്കുന്നതിനാൽ കൃഷിയിലേക്ക് മാറൂ... അതേസമയം എഐ' എന്ന അടിക്കുറിപ്പോടെയായിരുന്നു വീഡിയോ പങ്കുവെച്ചത്. ഇതോടെ, എഐയിൽ നിന്ന് രക്ഷപ്പെടാൻ കൃഷിയിലേക്ക് പോകാമെന്ന് കരുതിയവർക്കുപോലും ഇനി ആശങ്ക വേണ്ടിവരുമെന്ന തരത്തിൽ നിരവധി പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്.

'കൃഷി, പ്ലംബിങ്, ആശാരിപ്പണി പോലുള്ള ശാരീരിക ജോലികളിലേക്ക് എഐ എത്താൻ ഇനിയും സമയമെടുക്കുമെന്നാണ് കരുതിയത്. എന്നാൽ അത് ഇതിനകം സംഭവിച്ചിരിക്കുകയാണ്' എന്നാണ് ഒരാളുടെ പ്രതികരണം. അതേസമയം, വീഡിയോയുടെ ആധികാരികതയിൽ സംശയം പ്രകടിപ്പിച്ചവരും ഉണ്ടായിരുന്നു. വീഡിയോ എഐയുടെ സഹായത്തോടെ സൃഷ്‍ടിച്ചതായിരിക്കാം എന്നാണ് ചിലരുടെ അഭിപ്രായം.

ഈ സാഹചര്യത്തിലാണ് സോഹോ സ്ഥാപകൻ ശ്രീധർ വെമ്പുവിന്‍റെ ഏതാനും മാസങ്ങൾക്ക് മുമ്പത്തെ പരാമർശവും വീണ്ടും ചർച്ചയാകുന്നത്. സാമ്പത്തിക നേട്ടത്തേക്കാൾ സ്വന്തം താൽപര്യത്തിനും സാമൂഹിക ആവശ്യങ്ങൾക്കും പ്രാധാന്യം നൽകുന്ന മേഖലകളെ എഐ എളുപ്പത്തിൽ മാറ്റിസ്ഥാപിക്കില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. കുട്ടികളെ പരിപാലിക്കൽ, അധ്യാപനം, വയോജന സംരക്ഷണം, വനസംരക്ഷണം, ക്ഷേത്രങ്ങളിലെ ദൈനംദിന ചടങ്ങുകൾ, കർണാടക സംഗീതം, കൃഷി തുടങ്ങിയ മേഖലകളെയാണ് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്.

എന്നാൽ പുതിയ വൈറൽ വീഡിയോ ശ്രീധർ വെമ്പുവിന്‍റെ ആ വിലയിരുത്തലിനെയും വീണ്ടും ചർച്ചയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. ഭാവിയിൽ റോബോട്ടുകളും എഐയും കാർഷിക മേഖലയിൽ തൊഴിലാളികളുടെ കുറവ് പരിഹരിക്കാനും ഉൽപ്പാദനക്ഷമത വർധിപ്പിക്കാനും സഹായിക്കുമെന്നാണ് ചില വിദഗ്ധരുടെ വിലയിരുത്തൽ. അതേസമയം, മനുഷ്യരെ പൂർണമായും മാറ്റിസ്ഥാപിക്കുന്നതിനേക്കാൾ അവർക്കൊപ്പം പ്രവർത്തിക്കുന്ന സഹായി സാങ്കേതികവിദ്യയായിരിക്കും ഇത്തരം റോബോട്ടുകളുടെ പ്രധാന പങ്കെന്നും മറ്റുചിലർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം ഈ വീഡിയോ യഥാർഥമാണോ, അതോ എഐ ഉപയോഗിച്ച് സൃഷ്‍ടിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും, എഐയുടെ വളർച്ച തൊഴിൽ മേഖലയെ എത്രത്തോളം മാറ്റിമറിക്കുമെന്ന ചർച്ചയ്ക്ക് ഇത് വീണ്ടും ആക്കം കൂട്ടിയിരിക്കുകയാണ്.

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ 'ബോസ്' അയച്ച അടിയന്തര വാട്‍സാപ്പ് സന്ദേശം തട്ടിപ്പാകാം; പണം കൈമാറും മുമ്പ് സൂക്ഷിക്കുക; 'ബോസ് സ്‍കാം': പുതിയ തട്ടിപ്പിൽ സെബി മുന്നറിയിപ്പ്
വിക്രം-1: ഇന്ത്യയുടെ ബഹിരാകാശ കുതിപ്പിന് തുടക്കമോ?