ആമസോൺ പ്രൈം ഡേ സെയിൽ പ്രഖ്യാപിച്ചു; പ്രൈം മെമ്പർഷിപ്പിന് വമ്പൻ വിലക്കിഴിവ്, മൂന്ന് ദിവസത്തെ ഓഫർ മേള

Published : Jun 19, 2026, 08:07 AM IST
Amazon Prime Day 2026, Amazon Prime Day 2026 dates India, Amazon Prime Day 2026 Offers

Synopsis

ആമസോൺ പ്രൈം ഡേ 2026 സെയിൽ ജൂലൈ 4 മുതൽ 6 വരെ നടക്കും. പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി എസ്ബിഐ, ആക്സിസ് ബാങ്ക് കാർഡുകൾക്ക് 10% കിഴിവ്, പ്രൈം അംഗത്വ ഫീസിൽ ഇളവ്, 500-ൽ അധികം പുതിയ ഉൽപ്പന്നങ്ങൾ എന്നിവയുണ്ടാകും. എക്കോ, ഫയർ ടിവി പോലുള്ള ആമസോൺ ഉപകരണങ്ങൾക്കും വലിയ വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്.

ന്ത്യയിലെ ഓൺലൈൻ ഷോപ്പിംഗ് പ്രേമികൾ കാത്തിരുന്ന ആമസോൺ പ്രൈം ഡേ 2026 സെയിലിന്റെ തീയതികൾ പ്രഖ്യാപിച്ചു. ആമസോണിന്റെ പത്താം വാർഷിക പ്രൈം ഡേ ആഘോഷത്തിന്റെ ഭാഗമായി ജൂലൈ 4 മുതൽ ജൂലൈ 6 വരെ മൂന്ന് ദിവസങ്ങളിലായി പ്രത്യേക ഓഫറുകളുമായി സെയിൽ സംഘടിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. പ്രൈം അംഗങ്ങൾക്ക് മാത്രമായി ലഭ്യമാകുന്ന ഈ വമ്പൻ ഷോപ്പിംഗ് മേളയിൽ വിവിധ ഉൽപ്പന്ന വിഭാഗങ്ങളിൽ ആകർഷകമായ വിലക്കിഴിവുകളും പുതിയ ഉൽപ്പന്ന ലോഞ്ചുകളും പ്രത്യേക വിനോദ ഓഫറുകളും ഉണ്ടായിരിക്കും.

ജൂലൈ 4-ന് അർധരാത്രി 12 മണിക്ക് ആരംഭിക്കുന്ന സെയിൽ ജൂലൈ 6-ന് രാത്രി 11.59 വരെ തുടരും. ഇതോടെ പ്രൈം അംഗങ്ങൾക്ക് 72 മണിക്കൂർ നേരം പ്രത്യേക ഓഫറുകൾ പ്രയോജനപ്പെടുത്താൻ അവസരം ലഭിക്കും. എസ്‌ബിഐ, ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചോ ഇഎംഐ ഇടപാടുകൾ നടത്തിയോ വാങ്ങുന്നവർക്ക് 10 ശതമാനം വരെ ഉടനടി വിലക്കിഴിവ് ലഭിക്കും. കൂടാതെ ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കപ്പെട്ട ഉൽപ്പന്നങ്ങളിൽ അഞ്ച് ശതമാനം ക്യാഷ്ബാക്കും ലഭ്യമാണ്.

പ്രൈം ഡേയുടെ പത്താം വാർഷികത്തിന്റെ ഭാഗമായി പ്രൈം അംഗത്വ നിരക്കുകളിലും ആമസോൺ പ്രത്യേക ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണ വാർഷിക പ്രൈം അംഗത്വം 1,499 രൂപയ്ക്ക് പകരം 999 രൂപയ്ക്ക് ലഭിക്കും. പ്രൈം ലൈറ്റ് അംഗത്വത്തിന്റെ വില 799 രൂപയിൽ നിന്ന് 599 രൂപയായി കുറച്ചിട്ടുണ്ട്. അതേസമയം പ്രൈം ഷോപ്പിംഗ് എഡിഷൻ അംഗത്വം 399 രൂപയിൽ നിന്ന് 299 രൂപയ്ക്കാണ് ലഭ്യമാകുക.

ഈ വർഷത്തെ പ്രൈം ഡേ സെയിലിൽ വൺപ്ലസ്, സാംസങ് ഉൾപ്പെടെയുള്ള പ്രമുഖ ബ്രാൻഡുകളിൽ നിന്നായി 500ൽ അധികം പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുമെന്ന് ആമസോൺ അറിയിച്ചു. രാജ്യത്തെ ചെറുകിട, ഇടത്തരം സംരംഭകരുടെ ഉൽപ്പന്നങ്ങൾക്കും സെയിലിൽ പ്രത്യേക പ്രാധാന്യം നൽകും.

ഷോപ്പിംഗ് അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി റൂഫസ് എന്ന എഐ അധിഷ്ഠിത സഹായിയും ലെൻസ് എഐ, എഐ റിവ്യൂ ഹൈലൈറ്റ്സ്, ക്വിക്ക് വ്യൂ, ബയിംഗ് ഗൈഡ്സ് തുടങ്ങിയ സ്മാർട്ട് ഫീച്ചറുകളും ഉപയോക്താക്കൾക്ക് ലഭ്യമാകും. കൂടാതെ ആമസോൺ പേ ലേറ്റർ സേവനവും സെയിൽ കാലയളവിൽ ഉപയോഗിക്കാം. ഇതോടൊപ്പം എക്കോ സ്‍മാർട്ട് സ്പീക്കറുകൾ, അലക്സ പിന്തുണയുള്ള സ്മാർട്ട് ഡിസ്പ്ലേകൾ, ഫയർ ടിവി ഉപകരണങ്ങൾ എന്നിവയ്ക്ക് 45 ശതമാനം വരെ വിലക്കിഴിവ് ലഭിക്കുമെന്നും ആമസോൺ വ്യക്തമാക്കി.

 

PREV
Read more Articles on
click me!

Recommended Stories

ടെക്സ്റ്റ് മെസേജും സ്വയം അപ്രത്യക്ഷമാകും; വാട്‌സ്ആപ്പിൽ പുതിയ ഫീച്ചർ
റിലയൻസിനെതിരെ ഗുരുതര ആരോപണവുമായി ടെലിഗ്രാം തലവൻ, വാട്‍സാപ്പിനെ സഹായിക്കാൻ ടെലിഗ്രാം സേവനം തടസപ്പെടുത്തുന്നു