ആപ്പിളിന്‍റെ വെല്ലുവിളി; ആപ്പിള്‍ ഐ ഫോണ്‍ ഹാക്ക് ചെയ്യൂ, 7.09 കോടി നേടൂ.!

Published : Aug 12, 2019, 12:03 PM IST
ആപ്പിളിന്‍റെ വെല്ലുവിളി; ആപ്പിള്‍ ഐ ഫോണ്‍ ഹാക്ക് ചെയ്യൂ, 7.09 കോടി നേടൂ.!

Synopsis

വാര്‍ഷിക ബ്ലാക്ക് ഹാറ്റ് ഹാക്കര്‍ കണ്‍വെന്‍ഷനിലാണ് ഈ മത്സരം ആപ്പിള്‍ പരസ്യപ്പെടുത്തിയത്. 

സന്‍ഫ്രാന്‍സിസ്കോ: ഹാക്കര്‍മാരെ വലിയൊരു മത്സരത്തിന് വെല്ലുവിളിച്ച് ടെക് ഭീമന്മാരായ ആപ്പിള്‍. ആപ്പിള്‍ ഐഫോണ്‍ ഹാക്ക് ചെയ്യുന്നവര്‍ 1 ദശലക്ഷം അമേരിക്കന്‍ ഡോളറാണ് ആപ്പിള്‍ പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് 70974000 രൂപ വരും.

വാര്‍ഷിക ബ്ലാക്ക് ഹാറ്റ് ഹാക്കര്‍ കണ്‍വെന്‍ഷനിലാണ് ഈ മത്സരം ആപ്പിള്‍ പരസ്യപ്പെടുത്തിയത്. 2016 ല്‍ 2 ലക്ഷം അമേരിക്കന്‍ ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചാണ് ഇത്തരം മത്സരങ്ങള്‍ക്ക് ആപ്പിള്‍ തുടക്കമിട്ടത്. ഐഒഎസ് പ്ലാറ്റ്ഫോമില്‍ യൂസറുടെ അനുവാദം ഇല്ലതെ കടന്നുകയറാന്‍ പറ്റുമോ എന്നതായിരുന്നു അന്നത്തെ മത്സരം.

ഇത് പിന്നീട് ആപ്പിളിന്‍റെ എല്ലാ പ്ലാറ്റ്ഫോമിലേക്കും വ്യാപിച്ചു. ഐ ക്ലൗഡ്, ഐപാഡ് ഒഎസ്, മാക് ഒഎസ്, ടിവി ഒഎസ്, ആപ്പിള്‍ വാച്ച് ഒഎസ് എന്നിവയില്‍ എല്ലാം ഇത്തരത്തിലുള്ള മത്സരങ്ങള്‍ ആപ്പിള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ആഗസ്റ്റ് 3 മുതല്‍ 8 വരെ ലാസ് വേഗസില്‍ നടന്ന വാര്‍ഷിക ബ്ലാക്ക് ഹാറ്റ് ഹാക്കര്‍ കണ്‍വെന്‍ഷനിലാണ് ആപ്പിളിന്‍റെ പ്രഖ്യാപനം. ആപ്പിള്‍ സെക്യുരിറ്റി വിഭാഗം തലവന്‍ ഇവാന്‍ ക്രിസ്റ്റിക്ക് ആണ് ഇത് പ്രഖ്യാപിച്ചത്. 

PREV
click me!

Recommended Stories

യൂട്യൂബ് സിഇഒ നീൽ മോഹന്റെ വീട്ടിലെ 'നോ-സ്ക്രീൻ' രഹസ്യം പുറത്ത്! 'തന്റെ 3 കുട്ടികൾക്കും സ്ക്രീൻ സമയം അനുവദിക്കുന്നതിന് നിയമങ്ങളുണ്ട്'
ഇൻസ്റ്റാഗ്രാമിൽ പുതിയ ഫീച്ചർ: 'യുവർ ആൽഗോരിതം'; എന്താണ് ഇത്, എങ്ങനെ പ്രവർത്തിക്കുന്നു?