'എന്നുവരും നീ എന്നുവരും നീ' ; ബെവ് ക്യൂ അപ്പിന് വേണ്ടി ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് മലയാളി.!

Web Desk   | stockphoto
Published : May 21, 2020, 11:05 AM ISTUpdated : May 21, 2020, 11:24 AM IST
'എന്നുവരും നീ എന്നുവരും നീ' ; ബെവ് ക്യൂ അപ്പിന് വേണ്ടി ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് മലയാളി.!

Synopsis

ഇതിനൊപ്പം തന്നെ ബെവ്കോ എന്ന സെര്‍ച്ചും കഴിഞ്ഞ 24 മണിക്കൂറില്‍ കുത്തനെ വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് ഗൂഗിള്‍ ട്രെന്‍റിംഗ് കണക്കുകള്‍ പറയുന്നത്. 

തിരുവനന്തപുരം: സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകളിൽ തിരക്ക് ഒഴിവാക്കാനായി തുടങ്ങുന്ന ബെവ് ക്യൂ എന്ന ഓൺലൈൻ ആപ്പിന്റെ ട്രയൽ റൺ വൈകും എന്നാണ് ഒടുവില്‍ വരുന്ന സൂചന. ബെവ് ക്യൂ ആപ്പിന് ഇതുവരെ സാങ്കേതിക അനുമതി കിട്ടിയില്ല. ട്രയൽ നടത്താൻ സാങ്കേതിക അനുമതി മാത്രമാണ് തടസമെന്ന് ബെവ്കോ പറഞ്ഞു.സംസ്ഥാനത്ത് മദ്യവിൽപ്പന ശനിയാഴ്ച മുതൽ തുടങ്ങിയേക്കും. നാലാംഘട്ട ലോക്ഡൗണിൽ മദ്യശാലകൾ തുറക്കാൻ തീരുമാനിച്ചെങ്കിലും ആപ്പ് പ്രവർത്തനസജ്ജമാകാത്തതാണ് തടസമായത്. 

എന്നാല്‍ ആപ്പിനെക്കുറിച്ച് അന്വേഷിക്കുന്ന മലയാളിക്ക് ഇതൊന്നും തടസമായിട്ടില്ല. ആപ്പിന്‍റെ പേര് വെബ് ക്യൂ എന്ന് പ്രഖ്യാപിച്ച ഇന്നലെ മുതല്‍ ഗൂഗിള്‍ ട്രെന്‍റിംഗ് വിവരങ്ങള്‍ അനുസരിച്ച് കേരളക്കാര്‍ ഏറ്റവും കൂടുതല്‍ തിരയുന്നത് വെബ് ക്യൂ  സംബന്ധിച്ചാണ്. മെയ് 20 രാവിലെ 8.30 മുതല്‍ ആരംഭിച്ച സെര്‍ച്ചിംഗ് രാവിലെ 11.30 ആയപ്പോള്‍ ട്രെന്‍റിംഗിലെ അളവ് മാനദണ്ഡം അനുസരിച്ച് 98 ല്‍ എത്തി. കേരളത്തില്‍ നിന്നാണ്  അളവ് മാനദണ്ഡം അനുസരിച്ച്  100 സെര്‍ച്ച് വന്നിരിക്കുന്നത്. 

ഇതിനൊപ്പം തന്നെ വെബ്കോ എന്ന സെര്‍ച്ചും കഴിഞ്ഞ 24 മണിക്കൂറില്‍ കുത്തനെ വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് ഗൂഗിള്‍ ട്രെന്‍റിംഗ് കണക്കുകള്‍ പറയുന്നത്. ഇതിനൊപ്പം bev q app download എന്ന കീവേര്‍ഡും സെര്‍ച്ചില്‍ പറപറക്കുകയാണ്. ഇന്നലെ മുതല്‍ തന്നെയാണ് ഈ പ്രതിഭാസം കണ്ടു തുടങ്ങിയത്.

അതേ സമയം ആപ്പിന് ഗൂഗിളിൽ നിന്നുളള അനുമതി ഉടൻ കിട്ടുമെന്നാണ് പ്രതീക്ഷ. ഇതിന് ശേഷം സുരക്ഷാപരിശോധന പൂർത്തിയാക്കണം. ഇതിന് ഇനിയും രണ്ട് ദിവസം കൂടിയെങ്കിലും എടുക്കുമെന്നാണ് വിലയിരുത്തൽ. അനുമതി കിട്ടുന്നതോടെ പ്ലേസ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവ വഴി സൗജന്യമായി അപ്പ് ഡൗൺലോ‍ഡ് ചെയ്യാം സംസ്ഥാനത്തെ 301 ബെവ്കോ ഔട്ട് ലെറ്റുകളുടെയും 550 ബാറുകളുടെയും 225 ബിയർ പാർലറുകളുടെയും വിവരങ്ങളാണ് ആപ്പിൽ സജ്ജമാക്കുന്നത്. 

വൻകിട ഹോട്ടലുകളും റിസോർട്ടുകളും ആപ്പിൽ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല. ബെവ് ക്യൂ ആപ്പ് ഒരേ സമയം 35 ലക്ഷം പേർക്ക് വരെ ഉപയോഗിക്കാനാവുമെന്ന് ആപ്പ് വികസിപ്പിച്ച കൊച്ചി ആസ്ഥാനമായുളള കമ്പനിയുടെ അവകാശവാദം. പേര്, ഫോൺ നമ്പർ, സ്ഥലം എന്നിവ ഉപയോഗിച്ചാണ് ബുക്കിംഗ് നടത്തേണ്ടത്. വ്യക്തി വിവരങ്ങൾ ചോദിക്കില്ല. 

ബാറുകളിൽ നിന്നും ബെവ്കോയിൽ നിന്നും മദ്യം വാങ്ങാൻ ആപ്പ് ഉപയോഗിക്കാം. ഒരാള്‍ക്ക് പത്തുദിവസം കൊണ്ട് മൂന്ന് ലിറ്റര്‍ വരെ മദ്യമാണ് വാങ്ങാനാവുക. മദ്യം വാങ്ങുന്ന സമയവും ഔട്ട് ലെറ്റും മുൻകൂട്ടി തെരഞ്ഞെടുക്കാൻ കഴിയുന്നതിലൂടെ തിരക്ക് നിയന്ത്രിക്കാനാവുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
 

PREV
click me!

Recommended Stories

മസ്‌കിന്‍റെ കോടികൾ വേണ്ടെന്ന് ചൈനക്കാരായ 2 ജെൻ സി വിദ്യാർത്ഥികൾ; ഓപ്പൺഎഐ- യെ കടത്തിവെട്ടി 'ചിന്തിക്കുന്ന' എഐ മോഡൽ
'പണം പോയി പ്രതാപം വരട്ടെ', ഇന്ത്യൻ ജെൻ സിയുടെ സ്വപ്നം 'ഐഫോൺ'