വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ദൈര്‍ഘ്യം വീണ്ടും 30 സെക്കന്‍ഡാകുന്നു

Web Desk   | stockphoto
Published : May 20, 2020, 02:42 PM IST
വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ദൈര്‍ഘ്യം വീണ്ടും 30 സെക്കന്‍ഡാകുന്നു

Synopsis

രണ്ട് മാസം മുമ്പാണ് വാട്‌സാപ്പ് സ്റ്റാറ്റസ് വീഡിയോ ദൈര്‍ഘ്യം 15 സെക്കന്‍ഡായി കുറച്ചത്. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ലോക്ക്ഡൗണിനെ തുടര്‍ന്നുണ്ടായ ഇന്റര്‍നെറ്റിലെ തിരക്ക് കൈകാര്യം ചെയ്യുന്നതിനായി ആണ് വീഡിയോ ദൈര്‍ഘ്യം കുറച്ചത്.  

മുംബൈ: വാട്ട്സ്ആപ്പ് സ്റ്റാറ്റസ്  വീഡിയോകളുടെ ദൈര്‍ഘ്യം വീണ്ടും 30 സെക്കന്‍ഡായി വര്‍ധിപ്പിക്കുമെന്ന് റിപ്പോർട്ട്. വാബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ട് റിപ്പോർട്ട് പ്രകാരം വാട്ട്സ്ആപ്പിന്‍റെ ഏറ്റവും പുതിയ ബീറ്റാപതിപ്പില്‍ സ്റ്റാറ്റസ് വീഡിയോ ദൈര്‍ഘ്യം 30 സെക്കന്‍ഡ് ആക്കി വര്‍ധിപ്പിച്ചിച്ചു.

റിപ്പോർട്ട് പ്രകാരം വാട്ട്സ്ആപ്പിന്‍റെ 2.20.166 ബീറ്റാ അപ്‌ഡേറ്റിലാണ് സ്റ്റാറ്റസ് ദൈര്‍ഘ്യം 30 സെക്കന്‍ഡാക്കിയിരിക്കുന്നത്. ബീറ്റാ ആപ്പ് അപ്‌ഡേറ്റ് ചെയ്താല്‍ ഈ ഫീച്ചർ ലഭിക്കും. എന്നാല്‍ എല്ലാവരിലേക്കും ഇത് എത്തണമെങ്കില്‍ കുറച്ചു ദിവസം കൂടി  കാത്തിരിക്കണം. ചിലര്‍ക്ക് ഇപ്പോള്‍ തന്നെ ഈ അപ്ഡേറ്റ് ലഭിച്ചിട്ടുണ്ട്.

രണ്ട് മാസം മുമ്പാണ് വാട്‌സാപ്പ് സ്റ്റാറ്റസ് വീഡിയോ ദൈര്‍ഘ്യം 15 സെക്കന്‍ഡായി കുറച്ചത്. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ലോക്ക്ഡൗണിനെ തുടര്‍ന്നുണ്ടായ ഇന്റര്‍നെറ്റിലെ തിരക്ക് കൈകാര്യം ചെയ്യുന്നതിനായി ആണ് വീഡിയോ ദൈര്‍ഘ്യം കുറച്ചത്.  ഇന്ത്യയില്‍ മാത്രമാണ് ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്.

2017ലാണ് വാട്ട്സ്ആപ്പില്‍ സ്റ്റാറ്റസ് അവതരിപ്പിച്ചത്. ജിഫ്, വീഡിയോ, ഇമേജ് എന്നിവയെല്ലാം 24 മണിക്കൂര്‍ സ്റ്ററ്റസായി വയ്ക്കാന്‍ ഇതുവഴി സാധിക്കും. ടെക്സ്റ്റും ആഡ് ചെയ്യാം. മുന്‍പ് തുടക്കത്തില്‍ 90 സെക്കന്‍റ് സമയം സ്റ്റാറ്റസിന് ഉണ്ടായിരുന്നു പിന്നീട് ഇത് ഉപേക്ഷിച്ച് 30 സെക്കന്‍റ് ആക്കുകയായിരുന്നു. ഇതാണ് ലോക്ക്ഡൗണ്‍ കാലത്ത് 15 സെക്കന്‍റായി കുറച്ചത്. വാട്ട്സ്ആപ്പ് മാത്രമല്ല പ്രമുഖ വീഡിയോ സ്ട്രീമിംഗ് സര്‍വീസുകള്‍ എല്ലാം തങ്ങളുടെ വീഡിയോ സ്ട്രീമിംഗ് ക്വാളിറ്റി ഈ കാലയളവില്‍ കുറച്ചിരുന്നു.

PREV
click me!

Recommended Stories

മസ്‌കിന്‍റെ കോടികൾ വേണ്ടെന്ന് ചൈനക്കാരായ 2 ജെൻ സി വിദ്യാർത്ഥികൾ; ഓപ്പൺഎഐ- യെ കടത്തിവെട്ടി 'ചിന്തിക്കുന്ന' എഐ മോഡൽ
'പണം പോയി പ്രതാപം വരട്ടെ', ഇന്ത്യൻ ജെൻ സിയുടെ സ്വപ്നം 'ഐഫോൺ'