ഇൻ്റർനെറ്റ് ഡൗൺ ! ലോകവ്യാപകമായി പ്രമുഖ വെബ്സൈറ്റുകളുടെ പ്രവർത്തനം താറുമാറായി

By Web TeamFirst Published Jun 8, 2021, 4:22 PM IST
Highlights

യുഎസ് അധിഷ്ഠിത ക്ലൗഡ് കംപ്യൂട്ടിം​ഗ് സ‌ർവ്വീസായ ഫാസ്റ്റ്ലി നേരിട്ട സാങ്കേതിക പ്രശ്നമാണ് ലോകവ്യാപകമായി പ്രമഖ വെബ്സൈറ്റുകളെ തള‌‌ർത്തിയത്. പ്രശ്നം പരിശോധിക്കുകയാണെന്നും പരിഹാരം എത്രയും പെട്ടന്നുണ്ടാകുമെന്നും ഫാസ്റ്റ്ലി പ്രതികരിച്ചു. 

ന്യൂ യോർക്ക്: ലോകത്തെ പ്രമുഖ വെബ്സൈറ്റുകളുടെയും വെബ് അധിഷ്ഠിത സേവനങ്ങളുടെയും പ്രവ‌‌ർത്തനം താറുമാറായി. സമൂഹ മാധ്യമമായ റെഡ്ഡിറ്റ് വീഡിയോ പ്ലാറ്റ്ഫോമുകളായ ട്വിച്ച് , വീമിയോ എന്നിവയും ​ഗാ‌‌ർഡിയൻ, സിഎൻഎൻ, ന്യൂയോ‌‌‌ർക്ക് ടൈംസ്, ബ്ലൂംബ‌​‌ർ​ഗ് എന്നീ അന്താരാഷ്ട്ര മാധ്യമങ്ങളുടെ വെബ്സൈറ്റുകളും പ്രവ‌ർത്തന തടസം നേരിടുകയാണ്. ആമസോണിന്റെ വെബ്സൈറ്റുകളും പ്രതിസന്ധി നേരിടുന്നുണ്ട്. 

യുഎസ് അധിഷ്ഠിത ക്ലൗഡ് കംപ്യൂട്ടിം​ഗ് സ‌ർവ്വീസായ ഫാസ്റ്റ്ലി നേരിട്ട സാങ്കേതിക പ്രശ്നമാണ് ലോകവ്യാപകമായി പ്രമഖ വെബ്സൈറ്റുകളെ തള‌‌ർത്തിയത്. പ്രശ്നം പരിശോധിക്കുകയാണെന്നും പരിഹാരം എത്രയും പെട്ടന്നുണ്ടാകുമെന്നും ഫാസ്റ്റ്ലി പ്രതികരിച്ചു. 

We identified a service configuration that triggered disruptions across our POPs globally and have disabled that configuration. Our global network is coming back online. Continued status is available at

— Fastly (@fastly)

ക്വോറ, ​ഗിറ്റ് ഹബ്ബ്, സ്പോട്ടിഫൈ എന്നിവയുടെ സേവനങ്ങളും ലോകവ്യാപകമായി തടസം നേരിടുകയാണ്. 

click me!