Latest Videos

പുതിയ റെക്കോർഡിട്ട് ചാറ്റ്ജിപിടി നിര്‍മ്മാതാക്കള്‍ ഓപ്പണ്‍ എഐ ; പ്രതിമാസം 100 കോടി സന്ദര്‍ശകര്‍

By Web TeamFirst Published Jun 3, 2023, 3:20 PM IST
Highlights

സൈറ്റ് ട്രാഫിക്കിന്റെ കാര്യത്തില്‌ ഓപൺഎഐയുടെ വെബ് സൈറ്റായ ‘openai.com’ ഒരു മാസത്തിനുള്ളിൽ 54.21 ശതമാനം വളർച്ച നേടി.

ന്യൂയോര്‍ക്ക്: പുതിയ റെക്കോർഡിലേക്ക് കുതിച്ച് ഓപൺഎഐ (OpenAI). പ്രതിമാസം ഒരു ബില്യൺ (100 കോടി) വിസിറ്റേഴ്സാണ് ഓപൺഎഐ-യുടെ വെബ് സൈറ്റിനുള്ളത്. ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന മികച്ച 50 സൈറ്റുകളിലൊന്നും ഏറ്റവും വേഗത്തിൽ വളരുന്ന വെബ്സൈറ്റുമാണിത്. 

സൈറ്റ് ട്രാഫിക്കിന്റെ കാര്യത്തില്‌ ഓപൺഎഐയുടെ വെബ് സൈറ്റായ ‘openai.com’ ഒരു മാസത്തിനുള്ളിൽ 54.21 ശതമാനം വളർച്ച നേടി. യു.എസ് ആസ്ഥാനമായ വെസഡിജിറ്റലിന്റെ (VezaDigital) റിപ്പോർട്ടിലാണ് ഇതെക്കുറിച്ച് പറയുന്നത്.  

ഇസ്രായേൽ ആസ്ഥാനമായ സോഫ്റ്റ്‌വെയർ ആന്റ് ഡാറ്റ കമ്പനിയായ സിമിലാർ വെബിൽ നിന്നുള്ള ഡാറ്റ അനുസരിച്ചാണ് മാർച്ചിലെ വിസിറ്റേഴ്സിനെ അടിസ്ഥാനമാക്കി സൈറ്റിന്റെ ട്രാഫിക് ഏജൻസി വിശകലനം ചെയ്തത്. ചാറ്റ്ജിപിടിയ്ക്ക് ഇത്രയധികം സ്വീകാര്യത ലഭിച്ചത് 2022 അവസാനത്തോടെയാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ 100 കോടി പ്രതിമാസ സജീവ ഉപയോക്താക്കളിൽ എത്തുന്ന ഏറ്റവും വേഗതയേറിയ വെബ്‌സൈറ്റ് എന്ന റെക്കോർഡ് സ്വന്തമാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്
വെസ ഡിജിറ്റലിന്റെ സിഇഒ സ്റ്റെഫാൻ കറ്റാനിക് പറഞ്ഞു.

മാർച്ച് മാസത്തിൽ മൊത്തം 847.8 ദശലക്ഷം സന്ദർശകരാണ് ഓപ്പൺഎഐയുടെ വെബ്‌സൈറ്റ് ആക്‌സസ് ചെയ്‌തിരിക്കുന്നത്. അതോടെ, ആഗോള റാങ്കിംഗിൽ ഒമ്പത് സ്ഥാനങ്ങൾ കൂടി കയറി സൈറ്റ് നിലവിൽ 18-ാം സ്ഥാനത്തെത്തിയിരിക്കുകയാണ്. അതേസമയം, ഈ വർഷം ഫെബ്രുവരിയിൽ തന്നെ ഒരു ബില്യൺ വിസിറ്റേഴ്സ് എന്ന നാഴികക്കല്ല് ഓപൺഎഐ മറികടന്നിരുന്നു. 

അത് 1.6 ബില്യൺ വിസിറ്റേഴ്സ് എന്ന നിലയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. യുഎസിൽ നിന്നാണ് ഓപൺഎഐക്ക് ഏറ്റവും കൂടുതൽ വിസിറ്റേഴ്സിനെ  ലഭിക്കുന്നത്. വെബ്‌സൈറ്റ് ട്രാഫിക്കിന്റെ പ്രാഥമിക ഉറവിടവും യു.എസാണെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.

കോടതിയില്‍ കേസ് നടത്താന്‍ ചാറ്റ്ജിപിടിയുടെ സഹായം തേടി, ഒടുവില്‍ അഴിയെണ്ണേണ്ട അവസ്ഥയില്‍ !

ഒരു ക്ലാസില്‍ പോലും കയറിയില്ല; എഐയുടെ സഹായത്തോടെ പരീക്ഷയില്‍ 94 % മാര്‍ക്ക് നേടിയെന്ന് വിദ്യാര്‍ത്ഥി

click me!