ന്യൂസ് ഫീഡുകള്‍ വേഗത്തില്‍ ക്രമീകരിക്കാന്‍ ഫേസ്ബുക്കില്‍ പുതിയ ടാബ്

By Web TeamFirst Published Feb 20, 2020, 8:39 PM IST
Highlights

സുരക്ഷാ കേടുപാടുകളും പുതിയ സവിശേഷതകളും കണ്ടെത്തുന്നറിവേഴ്‌സ് എഞ്ചിനീയറിംഗ് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്ന ജെയ്ന്‍ മഞ്ചുന്‍ വോംഗ് ആണ് ഈ പ്രോട്ടോടൈപ്പ് ഇപ്പോള്‍ പരസ്യപ്പെടുത്തിയിരിക്കുന്നത്. 

സന്‍ഫ്രാന്‍സിസ്കോ: ഉപയോക്താക്കള്‍ക്ക് ന്യൂസ് ഫീഡ് ബ്രൗസ് ചെയ്യുന്നത് എളുപ്പമാക്കാന്‍ ഫേസ്ബുക്ക് ശ്രമം. ഫേസ്ബുക്ക് ആപ്പില്‍ ന്യൂസ് ഫീഡ് കാണുന്നത് ഏതു നിലയ്ക്ക് വേണമെന്ന് ഉപയോക്താവിന് തീരുമാനിക്കാന്‍ കഴിയുന്ന ടാബ് വികസിപ്പിക്കുകയാണ് ഫേസ്ബുക്ക് എന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഇതു പ്രോട്ടോടൈപ്പ് ഘട്ടത്തിലാണ്, ഫീഡ് 'ഏറ്റവും പ്രസക്തമായത്', 'ഏറ്റവും പുതിയത്', 'ഇതിനകം കണ്ടത്' എന്നിങ്ങനെ തരംതിരിക്കാനുള്ള ഓപ്ഷന്‍ ഉപയോക്താക്കള്‍ക്ക് നല്‍കും. 

ഫീഡിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകള്‍ എളുപ്പത്തില്‍ ആക്‌സസ് ചെയ്യാനും ഇതിനകം കണ്ട ഒരു പോസ്റ്റിലേക്ക് തിരികെ പോകാന്‍ അനുവദിക്കുകയും ചെയ്യുന്ന വിധത്തിലാണ് ഇത് വികസിപ്പിക്കുന്നത്. മറ്റൊരാളുമായി ഇതു പങ്കിടാനോ അഭിപ്രായമിടാനോ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനുള്ള അവസരവും ഈ ടാബിലുണ്ട്. ന്യൂസ് ഫീഡ് ബ്രൗസുചെയ്യുന്നത് കൂടുതല്‍ ചലനാത്മകവും അതേസമയം കൂടുതല്‍ കാര്യക്ഷമവുമാക്കാനും ഈ പുതിയ സവിശേഷതയ്ക്ക് കഴിയും.

സുരക്ഷാ കേടുപാടുകളും പുതിയ സവിശേഷതകളും കണ്ടെത്തുന്നറിവേഴ്‌സ് എഞ്ചിനീയറിംഗ് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്ന ജെയ്ന്‍ മഞ്ചുന്‍ വോംഗ് ആണ് ഈ പ്രോട്ടോടൈപ്പ് ഇപ്പോള്‍ പരസ്യപ്പെടുത്തിയിരിക്കുന്നത്. മൂന്ന് ടാബുകള്‍ കാണിക്കുന്ന സ്‌ക്രീന്‍ഷോട്ടുകളാണ് ഇപ്പോള്‍ ട്വിറ്ററിലൂടെ പുറത്തു വന്നിരിക്കുന്നത്. ഫേസ്ബുക്ക് ഈ ഫീച്ചര്‍ ഇന്റേണലായി ഉപയോഗിക്കുന്നുണ്ടെന്നും വൈകാതെ ആഗോളതലത്തില്‍ നിലവില്‍ വരുമെന്നും ഒരു വക്താവ് അഭിപ്രായപ്പെട്ടു.

ഉപയോക്താക്കള്‍ക്ക് അവരുടെ ന്യൂസ് ഫീഡ് ഇഷ്ടാനുസരണം ക്രമപ്പെടുത്താന്‍ കഴിയുമെങ്കില്‍ ആപ്ലിക്കേഷനില്‍ കൂടുതല്‍ സമയം സ്‌ക്രോള്‍ ചെയ്യുമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഈ വികസനം. ഏറ്റവും പുതിയ പോസ്റ്റുകളിലൂടെ കടന്നുപോകുമ്പോള്‍ അവര്‍ക്ക് ഒരു ദ്രുത ബദല്‍ ഉണ്ടായിരിക്കുകയും 'ഏറ്റവും പ്രസക്തമായത്' ടാബ് തിരഞ്ഞെടുത്ത് അവിടെ സ്‌ക്രോള്‍ ചെയ്യാന്‍ ആരംഭിക്കുകയും ചെയ്യും. 

ഇപ്പോള്‍, ഫേസ്ബുക്ക് അപ്ലിക്കേഷന് മെനുവില്‍ ഏറ്റവും പുതിയ സോര്‍ട്ടിംഗ് ഓപ്ഷന്‍ ഉണ്ട്. ഈ ഫീച്ചര്‍ നടപ്പിലാക്കുകയാണെങ്കില്‍, ഉപയോക്താക്കള്‍ക്ക് മൂന്ന് ടാബുകള്‍ അവരുടെ ന്യൂസ് ഫീഡിനോടു ചേര്‍ന്നുള്ള അപ്ലിക്കേഷന്‍ ഹോം സ്‌ക്രീനില്‍ കാണാനാവും.

click me!