സ്മാര്‍ട്ട്ഫോണുകള്‍ പകുതിവിലയ്ക്ക്; ഫ്ലിപ്പ്കാര്‍ട്ടില്‍ 'ബിഗ് ബില്യൺ ഡേയ്സ് ' വരുന്നു

Published : Sep 15, 2019, 10:34 AM IST
സ്മാര്‍ട്ട്ഫോണുകള്‍ പകുതിവിലയ്ക്ക്; ഫ്ലിപ്പ്കാര്‍ട്ടില്‍ 'ബിഗ് ബില്യൺ ഡേയ്സ് ' വരുന്നു

Synopsis

വിലകഴിവിന് പുറമെ ഫ്ലിപ്കാർട്ട് വിവിധ ഫിനാൻസിങ് സേവനങ്ങളും ഓഫർ ചെയ്യുന്നുണ്ട്. നോ കോസ്റ്റ് ഇഎംഐ, ഉൽപന്ന എക്സ്ചേഞ്ച്, ബൈബാക്ക് ഗാരന്‍റി എന്നീ സൗകര്യങ്ങളും നൽകും. 

ബംഗലൂരു: ഫ്ലിപ്പ്കാര്‍ട്ട് സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 4 വരെ വന്‍ ഓഫറുകളുമായി  'ബിഗ് ബില്യൺ ഡേയ്സ് ' നടത്തുന്നു. വിൽപനയിൽ മുൻനിര ബ്രാൻഡുകളുടെ ഉൽപന്നങ്ങളെല്ലാം വലിയ ഓഫറുകളില്‍ ഈ  ദിവസങ്ങളില്‍ വാങ്ങാം. വിവിധ ഉൽപന്നങ്ങള്‍ക്ക് 90 ശതമാനം വരെ വിലകിഴിവ് ഈ ദിനങ്ങളില്‍ നല്‍കുമെന്ന് ഫ്ലിപ്കാർട്ട് അറിയിച്ചിട്ടുണ്ട്. എന്നാൽ ഏതൊക്കെ ഓഫറുകള്‍ ലഭിക്കും എന്നത് സംബന്ധിച്ച് ഇതുവരെ ഫ്ലിപ്പ്കാര്‍ട്ട് പുറത്തുവിട്ടിട്ടില്ല. 

വിലകഴിവിന് പുറമെ ഫ്ലിപ്കാർട്ട് വിവിധ ഫിനാൻസിങ് സേവനങ്ങളും ഓഫർ ചെയ്യുന്നുണ്ട്. നോ കോസ്റ്റ് ഇഎംഐ, ഉൽപന്ന എക്സ്ചേഞ്ച്, ബൈബാക്ക് ഗാരന്‍റി എന്നീ സൗകര്യങ്ങളും നൽകും. എസ്ബിഐ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഹോൾഡർമാർക്ക് പ്രത്യേക ഓഫറുകൾ ലഭ്യമാകുമെന്നും ഫ്ളിപ്കാർട്ട് പറയുന്നുണ്ട്. 

ചില ബ്രാൻഡുകളുടെ സ്മാർട് ഫോണുകൾ പകുതി വിലയ്ക്ക് വിൽക്കുമെന്നും സൂചനയുണ്ട്. വൻ ഓഫർ ലഭിക്കുന്ന ഉൽപന്നങ്ങളുടെ വിഭാഗങ്ങളിൽ ഫാഷൻ, ലാർജ് അപ്ലയൻസസ് തുടങ്ങിയവ ഉണ്ടാകും. ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുടമകൾക്ക് പ്രത്യേക ഓഫറുകൾ. എല്ലാ പ്ലാറ്റ്ഫോമുകളിലും 10 ശതമാനം ഇളവ് ലാഭിക്കും. ടെലിവിഷനുകൾക്ക് 75 ശതമാനം വരെയാണ് ഓഫർ ലഭിക്കും എന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റംബർ 29 ന് വാങ്ങുന്ന ഉൽപന്നങ്ങളിന്മേല്‍ 15 ശതമാനം അധിക ഇളവ് ലഭിക്കും.

PREV
click me!

Recommended Stories

ഇൻസ്റ്റാഗ്രാമിൽ പുതിയ ഫീച്ചർ: 'യുവർ ആൽഗോരിതം'; എന്താണ് ഇത്, എങ്ങനെ പ്രവർത്തിക്കുന്നു?
ആപ്പിൾ മുതൽ മെറ്റ വരെ; ബെംഗളൂരുവിലെ ഈ ജെൻസി ടെക്കിയുടെ "ഒരു വർഷത്തെ എഐ യാത്ര" വൈറലാകുന്നു