ഗൂഗിള്‍ പ്ലേ സ്‌റ്റോറിലെ ഒരു ആപ്പ് വ്യാജമാണോ എന്ന് എങ്ങനെ മനസ്സിലാക്കാം; അറിയേണ്ടതെല്ലാം

By Web TeamFirst Published Sep 8, 2021, 8:53 AM IST
Highlights

 ഗൂഗിള്‍ ഈയിടെ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് എട്ട് ആപ്പുകള്‍ നിരോധിച്ചു. പണം സമ്പാദിക്കാന്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ മതിയെന്ന്  ഉപയോക്താക്കളെ കബളിപ്പിച്ചതിനാല്‍ പ്രശ്‌നം വളരെ വലുതാണ്. 

ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് നിരവധി ആപ്പുകള്‍ നിരോധിച്ചിരിക്കുന്നു. അതുകൊണ്ടു തന്നെ ഉപയോക്താക്കള്‍ അവരുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്ന് ഈ അപകടകരമായ ആപ്പ് ഇല്ലാതാക്കണമെന്നു ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരത്തില്‍ ഗൂഗിള്‍ ഈയിടെ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് എട്ട് ആപ്പുകള്‍ നിരോധിച്ചു. പണം സമ്പാദിക്കാന്‍ ഈ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ മതിയെന്ന് ഉപയോക്താക്കളെ കബളിപ്പിച്ചതിനാല്‍ പ്രശ്‌നം വളരെ വലുതാണ്. 

ഗൂഗിള്‍ പ്ലേസ്‌റ്റോര്‍ ഇത്തരം ആപ്പുകള്‍ കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമായി, പ്രതിദിനം സ്‌റ്റോറില്‍ എത്തുന്ന ആപ്ലിക്കേഷനുകള്‍ കര്‍ശനമായി നിരീക്ഷിക്കുന്നുണ്ട്. അവയില്‍ ചിലത് മാല്‍വെയര്‍ സ്വഭാവമുള്ളതാണ്. ആയിരക്കണക്കിന് ആപ്പുകളാണ് ഈ വിധം വരുന്നത്. ഗൂഗിള്‍ പ്ലേ സ്‌റ്റോറിലെ അപകടകരമായ ആപ്പുകള്‍ മറ്റ് സുരക്ഷാ സ്ഥാപനങ്ങളും തിരിച്ചറിയുന്നു. പൂള്‍ മൈനിംഗ് ക്ലൗഡ് ഉള്‍പ്പെടെ ക്രിപ്‌റ്റോകറന്‍സി വാഗ്ദാനം ചെയ്ത കുറ്റകരമായ ആപ്പുകള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് കണ്ടെത്താനും നീക്കം ചെയ്തും കഴിഞ്ഞു. പരസ്യങ്ങള്‍ വഴി പണം കിട്ടുമെന്നു ഉപയോക്താക്കളെ വിഡ്ഢികളാക്കുന്ന എട്ട് ആപ്പുകളില്‍ ഒന്നാണിത്. ഇവര്‍ വരുമാനം ഒന്നും നല്‍കുന്നില്ല. അതുപോലെ, ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനായി അവരുടെ സുഹൃത്തുക്കളെ ക്ഷണിക്കാനും തുടര്‍ന്ന് ഇതിനായി 14.99 ഡോളര്‍ (ഏകദേശം 95-1095 രൂപ) മുതല്‍ 189.99 ഡോളര്‍ (ഏകദേശം 13,870 രൂപ) വരെ വിലയുള്ള ആപ്പ് വാങ്ങലുകള്‍ നടത്താനും 'വര്‍ദ്ധിച്ച ക്രിപ്‌റ്റോകറന്‍സി മൈനിംഗ് ഡിസ്‌ക്കൗണ്ട് നല്‍കാനും ഉപയോക്താക്കളോട്  ആവശ്യപ്പെടുന്ന രീതിയിലാണ് ഈ ആപ്പുകള്‍.

നിര്‍ഭാഗ്യവശാല്‍, ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ കബളിപ്പിക്കപ്പെട്ട ഉപയോക്താക്കള്‍ക്ക് പണം സമ്പാദിക്കാനായില്ല. ട്രെന്‍ഡ് മൈക്രോയുടെ അഭിപ്രായത്തില്‍, ആപ്പ് സൗകര്യപ്രദമായി എപ്പോഴും ഒരു 'കാത്തിരിപ്പ്' അവസ്ഥ പ്രദര്‍ശിപ്പിക്കുകയും മാറ്റം വരുത്താവുന്ന ഒരു ക്രിപ്‌റ്റോകറന്‍സി മൂല്യം കാണിക്കുകയും ചെയ്യും. ഈ ആപ്ലിക്കേഷനുകള്‍ ഫിനാന്‍സ് ആപ്പുകളായി മാസ്‌ക് ചെയ്യുന്നു, അതേസമയം അവയെ സിമുലേഷന്‍ ആപ്പുകളായി കണക്കാക്കാം. പൂള്‍ മൈനിംഗ് ക്ലൗഡ് ആപ്പ്, മറ്റ് എട്ട് ആപ്പുകള്‍ക്കൊപ്പം അണ്‍ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് ഗൂഗിള്‍ നിര്‍ദ്ദേശിക്കുന്നു.

ഗൂഗിള്‍ പ്ലേ സ്‌റ്റോറിലെ ഒരു ആപ്പ് വ്യാജമാണോ എന്ന് എങ്ങനെ മനസ്സിലാക്കാം

സുരക്ഷിതമായി തുടരാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ ഏതെങ്കിലും ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ ചെയ്യണം.

1) ആപ്പ് അവലോകനങ്ങള്‍, പ്രത്യേകിച്ച് ഗൂഗിള്‍ പ്ലേ സ്‌റ്റോറിലെ 1സ്റ്റാര്‍ അവലോകനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വായിക്കുക.

2) ഒരു ക്രമരഹിതമായ ക്രിപ്‌റ്റോകറന്‍സി വിലാസം നല്‍കുന്നത് ഒരു ആപ്പ് നിയമാനുസൃതമാണോ എന്ന് പരിശോധിക്കാന്‍ പറ്റിയ മാര്‍ഗ്ഗമാണ്. കാരണം ഒരു വ്യാജ ആപ്പ് ഏത് മൂല്യവും സ്വീകരിക്കും.

3) അതുപോലെ, ഈ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോഴും ഉപയോഗിക്കുമ്പോഴും ഉപയോക്താക്കള്‍ അറിഞ്ഞിരിക്കേണ്ട ഒരു കാര്യം, കുറഞ്ഞ ട്രാന്‍സ്ഫര്‍ ഫീസ് ആണ്. ഒരു ആപ്പ് കുറഞ്ഞ ഫീസ് ഈടാക്കുകയോ അല്ലെങ്കില്‍ എല്ലാം സൗജന്യമായി ചെയ്യുമെന്ന് വാഗ്ദാനം ചെയ്യുകയോ ചെയ്താല്‍ അത് വ്യാജം തന്നെയാകുമെന്ന് ഉറപ്പിക്കാം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!