Latest Videos

ത്രെഡ്സില്‍ കയറാന്‍ എളുപ്പം നിര്‍ത്തിപ്പോകാന്‍ ഇത്തിരി പാടാണ്; പണി ഇന്‍സ്റ്റഗ്രാമിന് കിട്ടും.!

By Web TeamFirst Published Jul 8, 2023, 10:26 AM IST
Highlights

ത്രെഡ് ഉപയോക്താക്കൾ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നോ, ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ ആപ്പ് ഡൗൺലോഡ് ചെയ്യാം. അവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്യുകയാണ് വേണ്ടത്. 

സന്‍‌ഫ്രന്‍സിസ്കോ: മെറ്റായുടെ ത്രെഡ്സ് സോഷ്യല്‍ മീഡിയ ആപ്പ് വലിയ വിജയമാണ്. ആരംഭിച്ച് ഏഴ് മണിക്കൂറിനുള്ളിൽ 10 ദശലക്ഷം ആളുകൾ ഈ ആപ്പ് ഉപയോഗിക്കാന്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതിനകം ഇന്ത്യയില്‍ ഈ ആപ്പ് അധിഷ്ഠിത സോഷ്യല്‍ മീഡിയ വലിയ തരംഗമാണ് ഉണ്ടാക്കിയിരിക്കുന്നത്. 

ത്രെഡ് ഉപയോക്താക്കൾ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നോ, ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ ആപ്പ് ഡൗൺലോഡ് ചെയ്യാം. അവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്യുകയാണ് വേണ്ടത്. ഒരു ഉപയോക്താവിന് ത്രെഡ്സില്‍ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നവരെ നിലനിർത്താൻ സാധിക്കും. എന്നാൽ ത്രെഡ്‌സ് അക്കൗണ്ട് ഡിലീറ്റ് ചെയ്യാന്‍ എന്ത് വേണം, അതിന് ശേഷം എന്ത് സംഭവിക്കും?.

മെറ്റയുടെ ‘സപ്ലിമെന്റൽ പ്രൈവസി പോളിസി’ അനുസരിച്ച്, ത്രെഡ്സും നിങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടും പരസ്പരം ബന്ധിപ്പിച്ചിരിക്കുകയാണ് അതിനാല്‍ ത്രെഡ്സ് പ്രൊഫൈൽ ഡിലീറ്റ് ചെയ്യണമെങ്കില്‍ ഇൻസ്റ്റാഗ്രാം അക്കൗണ്ട് തന്നെ ഡിലീറ്റ് ചെയ്യേണ്ടി വരും. എന്നാല്‍ മെറ്റ ത്രെഡ്സ് ആക്കൌണ്ട് ഡീആക്ടീവേറ്റ് ചെയ്യാന്‍ സൌകര്യം ഒരുക്കുന്നുണ്ട്. 

ഇത് ചെയ്യാന്‍ 
- ത്രെഡ്സ് പ്രൊഫൈലില്‍ പോവുക
- ടോപ്പ് റൈറ്റിലെ മൂന്ന് ഡോട്ടുകള്‍ ക്ലിക്ക് ചെയ്യുക
 - അതില്‍ അക്കൌണ്ട് ഓപ്ഷന്‍ ക്ലിക്ക് ചെയ്ത്, ഡീആക്ടിവേറ്റ് അക്കൌണ്ട് എടുക്കുക
- കണ്‍ഫേം ചെയ്യുക
ആഴ്ചയില്‍ ഒരിക്കല്‍ മാത്രമായിരിക്കും ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ സാധിക്കുക

നിങ്ങളുടെ അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്യുക എന്നത് താൽക്കാലികമാണ്. ഉപയോക്താക്കൾ വീണ്ടും ലോഗിൻ ചെയ്‌ത് അക്കൗണ്ട് വീണ്ടും സജീവമാക്കുന്നത് വരെ ഉപയോക്താക്കളുടെ പ്രൊഫൈൽ ത്രെഡുകളും മറുപടികളും ലൈക്കുകളും കാണിക്കില്ലെന്ന് മെറ്റാ വിശദീകരിക്കുന്നു. 

"നിങ്ങളുടെ ത്രെഡ്‌സ് പ്രൊഫൈൽ നിർജ്ജീവമാക്കുന്നത് നിങ്ങളുടെ ത്രെഡ്‌സ് ഡാറ്റ ഇല്ലാതാക്കുകയോ നിങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിനെ ബാധിക്കുകയോ ചെയ്യില്ല,"മെറ്റ വിശദീകരിക്കുന്നുണ്ട്.

ത്രെഡ്സില്‍ ദുല്‍ഖറും മോഹന്‍ലാലും, ആര്‍ക്കാണ് കൂടുതല്‍ ഫോളോവേര്‍സ് ; മമ്മൂട്ടി ഇതുവരെ എത്തിയിട്ടില്ല

മലയാളികളും തമിഴരും അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു ; ത്രെഡ്സ് ലോ​ഗോയെ ചൊല്ലി ചർച്ച കൊഴുക്കുന്നു

WATCH Live - Asianet News

click me!