300 രൂപ കൊടുത്താൽ ഒരു വർഷം ജിയോ റീചാർജ് നിരക്ക് കൂടില്ല! പുതിയ പ്ലാൻ എത്തി

Published : Aug 18, 2026, 10:10 AM IST
JIO PRime, Jio Prime, Reliance Jio, Jio recharge, Jio plans, Jio tariff hike, Jio offers, Jio prepaid, Jio postpaid, Jio cashback, Jio Prime membership, telecom news India, mobile recharge, Jio latest news, Reliance Jio latest, Jio price lock, Malayalam tech news, Malayalam technology, Jio Malayalam, ജിയോ, ജിയോ പ്രൈം, റിലയൻസ് ജിയോ, ജിയോ റീചാർജ്, ജിയോ ഓഫർ, ജിയോ പ്ലാൻ, ജിയോ താരിഫ്, റീചാർജ് നിരക്ക്, മൊബൈൽ റീചാർജ്, ടെലികോം വാർത്ത, ജിയോ ക്യാഷ്ബാക്ക്

Synopsis

റിലയൻസ് ജിയോ പ്രൈം അംഗത്വ പദ്ധതി വീണ്ടും അവതരിപ്പിച്ചു. 300 രൂപയുടെ ഒറ്റത്തവണ ഫീസിൽ, 2027 വരെ നിലവിലെ പ്ലാൻ നിരക്കുകൾ ഉറപ്പാക്കാനും, 600 രൂപയുടെ ക്യാഷ്ബാക്ക് വൗച്ചറുകൾ, മുൻഗണനാ സേവനം എന്നിവ നേടാനും ഉപഭോക്താക്കൾക്ക് സാധിക്കും.

ജിയോ പ്രൈം അംഗത്വ പദ്ധതി വീണ്ടും അവതരിപ്പിച്ച് ടെലികോം സേവനദാതാവായ റിലയൻസ് ജിയോ. ഉപഭോക്താക്കളുടെ നിലവിലെ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ നിരക്ക് ഒരു വർഷത്തേക്ക് ഉറപ്പാക്കുന്നതാണ് പദ്ധതിയുടെ പ്രധാന ആകർഷണം. ഭാവിയിൽ ജിയോ താരിഫ് നിരക്കുകൾ വർധിപ്പിച്ചാലും പ്രൈം അംഗങ്ങൾക്ക് നിലവിലെ പ്ലാനിന്റെ പഴയ നിരക്കിൽ തന്നെ റീചാർജ് ചെയ്യാനും പോസ്റ്റ്പെയ്ഡ് ബിൽ അടയ്ക്കാനും സാധിക്കും. വില ഉറപ്പിന് പുറമെ മുൻഗണനാ ഉപഭോക്തൃ സേവനം, പുതിയ ജിയോ ഉൽപ്പന്നങ്ങളിലേക്കും സേവനങ്ങളിലേക്കും നേരത്തെയുള്ള പ്രവേശനം, വിവിധ കാഷ്ബാക്ക് ആനുകൂല്യങ്ങൾ എന്നിവയും അംഗങ്ങൾക്ക് ലഭിക്കും.

300 രൂപയ്ക്ക് അംഗത്വം

ഒറ്റത്തവണയായി 300 രൂപ നൽകിയാൽ ജിയോ പ്രൈം അംഗത്വം സ്വന്തമാക്കാം. നിലവിലുള്ള എല്ലാ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ജിയോ ഉപഭോക്താക്കൾക്കും പദ്ധതിയിൽ ചേരാം. മറ്റ് ടെലികോം സേവനദാതാക്കളുടെ ഉപഭോക്താക്കൾക്ക് ജിയോയിലേക്ക് നമ്പർ മാറ്റിയെത്തിയും പ്രൈം അംഗത്വം നേടാനാകുമെന്ന് കമ്പനി അറിയിച്ചു.

2027 സെപ്റ്റംബർ 5 വരെ നിരക്ക് ഉറപ്പ്

ഉപഭോക്താവ് നിലവിൽ ഉപയോഗിക്കുന്ന പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് പ്ലാനിന്റെ നിരക്ക് 2027 സെപ്റ്റംബർ 5 വരെ ഉറപ്പാക്കുന്നതാണ് പദ്ധതിയുടെ പ്രധാന നേട്ടം. ഭാവിയിൽ ജിയോയുടെ താരിഫ് നിരക്കുകളിൽ മാറ്റമുണ്ടായാലും നിബന്ധനകൾക്ക് വിധേയമായി നിലവിലെ പ്ലാനിന്റെ നിരക്കിൽ തന്നെ റീചാർജ് ചെയ്യാനും പോസ്റ്റ്പെയ്ഡ് തുക അടയ്ക്കാനും സാധിക്കും. ഇതിലൂടെ വരാനിരിക്കുന്ന നിരക്ക് വർധനയിൽ നിന്ന് ഒരു പരിധിവരെ സംരക്ഷണം നേടാൻ ഉപഭോക്താക്കൾക്ക് സാധിക്കും.

600 രൂപയുടെ കാഷ്ബാക്ക് വൗച്ചറുകൾ

പ്രൈം അംഗത്വത്തിനൊപ്പം ആകെ 600 രൂപയുടെ വൗച്ചർ ആനുകൂല്യവും ലഭിക്കും. പുതിയ ജിയോ ഹോം അല്ലെങ്കിൽ ജിയോ പിസി കണക്ഷനായി പണം നൽകുമ്പോൾ ഉപയോഗിക്കാവുന്ന 300 രൂപയുടെ വൗച്ചറാണ് ഇതിൽ ഒന്ന്. സുഹൃത്തുക്കൾക്കോ കുടുംബാംഗങ്ങൾക്കോ പുതിയ ജിയോ സിം കണക്ഷൻ എടുക്കുമ്പോൾ ഉപയോഗിക്കാവുന്ന മറ്റൊരു 300 രൂപയുടെ വൗച്ചറും ലഭിക്കും. അതിനാൽ നിബന്ധനകൾക്ക് വിധേയമായി അംഗങ്ങൾക്ക് ആകെ 600 രൂപയുടെ വൗച്ചർ ആനുകൂല്യം ലഭിക്കും.

പുതിയ സേവനങ്ങൾ നേരത്തെ അറിയാം

പുതിയ ജിയോ ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, പരീക്ഷണാടിസ്ഥാനത്തിലുള്ള പുതിയ സംവിധാനങ്ങൾ എന്നിവയിലേക്ക് മറ്റുള്ള ഉപഭോക്താക്കൾക്ക് മുമ്പ് പ്രവേശനം നേടാനും പ്രൈം അംഗങ്ങൾക്ക് അവസരമുണ്ടാകും. പുതിയ സേവനങ്ങൾ പരീക്ഷിച്ച് അഭിപ്രായം അറിയിക്കാനും അംഗങ്ങൾക്ക് അവസരം ലഭിച്ചേക്കും.

മുൻഗണനാ ഉപഭോക്തൃ സേവനം

പ്രൈം അംഗങ്ങൾക്കായി പ്രത്യേക ഉപഭോക്തൃ സേവന സംവിധാനവും ജിയോ ഒരുക്കിയിട്ടുണ്ട്. സാധാരണ ഉപഭോക്താക്കളെ അപേക്ഷിച്ച് മുൻഗണനാ അടിസ്ഥാനത്തിൽ സേവനം ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിന് പുറമെ അംഗങ്ങൾക്ക് മാത്രമായി ലഭിക്കുന്ന കൂടുതൽ ആനുകൂല്യങ്ങൾ പദ്ധതിയുടെ കാലയളവിൽ പ്രഖ്യാപിക്കുമെന്നും ജിയോ അറിയിച്ചു.

എങ്ങനെ അംഗത്വം നേടാം?

മൈജിയോ ആപ്പ്, ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റ്, ജിയോ സ്റ്റോറുകൾ, അംഗീകൃത ജിയോ പങ്കാളി സ്റ്റോറുകൾ എന്നിവ വഴി പ്രൈം അംഗത്വം നേടാം. നിലവിലെ ജിയോ പ്ലാനിന്റെ നിരക്ക് ഭാവിയിലും തുടരാൻ ആഗ്രഹിക്കുന്നവർക്കും താരിഫ് വർധനയെക്കുറിച്ച് ആശങ്കയുള്ളവർക്കും പുതിയ പ്രൈം അംഗത്വം ശ്രദ്ധേയമായേക്കും. എന്നാൽ വൗച്ചറുകൾ ഉപയോഗിക്കുന്നതിനുള്ള നിബന്ധനകളും നിലവിലെ പ്ലാനിന് ബാധകമായ വില ഉറപ്പിന്റെ വ്യവസ്ഥകളും പരിശോധിച്ച ശേഷം അംഗത്വം എടുക്കുന്നതാണ് ഉചിതം.

PREV
Read more Articles on
click me!

Recommended Stories

മുൻ കാമുകിയെ കൊല്ലുമെന്ന് ചാറ്റ്‍ജിപിടിയോട് പറഞ്ഞു; പൊലീസിനെ വിളിച്ച് ഓപ്പൺഎഐ, യുവാവ് കുടുങ്ങി
വാട്‍സാപ്പിന് പണി കൊടുക്കാൻ സോഹോയുടെ അരട്ടൈ ബിസിനസ്; പുതിയ ആപ്പ് ഉടൻ