അവസാന തിയതി അടുത്തു; നിങ്ങളുടെ പാന്‍ അസാധുവായേക്കും; പരിശോധിക്കാം

Web Desk   | Asianet News
Published : Dec 21, 2019, 06:08 PM IST
അവസാന തിയതി അടുത്തു; നിങ്ങളുടെ പാന്‍ അസാധുവായേക്കും; പരിശോധിക്കാം

Synopsis

അന്തിമ അവസാന തീയതി 2019 ഡിസംബര്‍ 31 ആണ്. ആദായനികുതി വകുപ്പിന്‍റെ ഇ-ഫയലിംഗില്‍ തീര്‍ത്തും ലളിതമായി ആധാറും പാനും ബന്ധിപ്പിക്കാം. 

ദില്ലി: ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ജനുവരി ഒന്നുമുതല്‍ പാന്‍ കാര്‍ഡ് അസാധുവാകും. ഇത് പിന്നീട് നടത്തുന്ന ഇടപാടുകള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കില്ല. ആധാറുമായി പാന്‍കാര്‍ഡ് ജനുവരി ഒന്നിന് മുന്‍പ് ബന്ധിപ്പിച്ചില്ലെങ്കില്‍ ആദായ നികുതി ഫയലിംഗും നടത്താന്‍ സാധിക്കില്ല. പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കേണ്ട തിയതി പലപ്പോഴായി അദായ നികുതി വകുപ്പ് നീട്ടിയിരുന്നു. 

അന്തിമ അവസാന തീയതി 2019 ഡിസംബര്‍ 31 ആണ്. ആദായനികുതി വകുപ്പിന്‍റെ ഇ-ഫയലിംഗില്‍ തീര്‍ത്തും ലളിതമായി ആധാറും പാനും ബന്ധിപ്പിക്കാം. ഇതിന് ആധാറും പാന്‍ നമ്പറും നല്‍കിയ ശേഷം ഒടിപി വഴിയോ അല്ലാതെയോ ബന്ധിപ്പിക്കാം. നേരത്തെ നിങ്ങളുടെ ആധാര്‍ പാനുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്നും പരിശോധിക്കാം.

PREV
click me!

Recommended Stories

യൂട്യൂബ് സിഇഒ നീൽ മോഹന്റെ വീട്ടിലെ 'നോ-സ്ക്രീൻ' രഹസ്യം പുറത്ത്! 'തന്റെ 3 കുട്ടികൾക്കും സ്ക്രീൻ സമയം അനുവദിക്കുന്നതിന് നിയമങ്ങളുണ്ട്'
ഇൻസ്റ്റാഗ്രാമിൽ പുതിയ ഫീച്ചർ: 'യുവർ ആൽഗോരിതം'; എന്താണ് ഇത്, എങ്ങനെ പ്രവർത്തിക്കുന്നു?